For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരുടെ കഴിവിനേയും വിലകുറച്ച് കാണരുത്!! സിനിമയില്‍ നിന്ന് ഞാന്‍ പഠിച്ച പാഠം, മനസ് തുറന്ന് ദിലീപ്

  |

  2019 ദിലീപ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വർഷമാണ്. അണിയറയിൽ ഒരു പിടി മികച്ച ദിലീപ് ചിത്രങ്ങളാണ് ഒരുങ്ങുന്നത് . വ്യാസൻ എടവനക്കാട് സംവിധാനം ചെയ്യുന്ന ശുഭരാത്രി, എസ്എൽപുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേൽ ത്രീഡി ചിത്രം പ്രൊഫസർ ഡിങ്കൻ, നാദിർഷ ചിത്രം എന്നിവയാണ് അണിയറിൽ ഒരുങ്ങുന്നത്. വ്യാസൻ എടവനക്കാട് സംവിധാനം ചെയ്യുന്ന ശുഭരാത്രിയാണ് ഇതിൽ ആദ്യം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് നടന്നു. ജൂലൈ 6 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

  കാമുകനും ഭര്‍ത്താവും തമ്മില്‍ ഇത്ര വ്യത്യാസമുണ്ടെന്ന് കരുതിയില്ല!! മാറ്റത്തെ കുറിച്ച് താരസുന്ദരി

  ഇപ്പോഴത്തെ തലമുറയിലെ ആളുകളോടൊപ്പം സിനിമ ചെയ്യുക എന്നത് ഏറെ എളുപ്പമുളള സംഗതിയാണെന്ന് ദിലീപ്. മാതൃഭൂമിഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും താരം പങ്കുവെച്ചു.

  തേൻ വേട്ട, തവള ഇറച്ചി, വാറ്റിയെടുത്ത പാനീയം... 50 ദിവസത്തെ നേപ്പാൾ യാത്രാനുഭവം പങ്കുവെച്ച് ലെന

   പുതിയ ആളുകളോടൊപ്പം

  പുതിയ ആളുകളോടൊപ്പം

  ഇപ്പോഴത്തെ തലമുറയിലെ സിനിമക്കാർ ടെക്കിനിക്കലി ബ്രില്ലനന്റാണ്. അവരോടൊപ്പം സിനിമ ചെയ്യാൻ വളരെ എളുപ്പമാണ്. ഓരോർത്തരും അവരവർക്ക് പറ്റുന്ന രീതിയിൽ സിനിമ ചെയ്യുന്നു. അത് നമുക്ക് ആസ്വദിക്കാം. അതിന് പറ്റിയില്ലെങ്കിൽ അത് നന്നായി തോന്നിയില്ല. ഹാപ്പിയല്ല അല്ലന്ന് പറയാം. അല്ലാതെ അയാളുടെ കഴിവ് മോശമാണെന്ന് ഒരിക്കലും പറയാനുളള അർഹതയില്ല. കാരണം ഒരാളുടെ കഴിവിനേയും വിലകുറച്ച് കാണരുതെന്നാണ് സിനിമാരംഗത്തുനിന്ന് ഞാന്‍ പഠിച്ച പാഠം. നമ്മള്‍ ആരെ കളിയാക്കാന്‍ പോയിട്ടുണ്ടോ പിന്നെഅവരുടെ പുറകെ പോയതാണ് ഞാന്‍ കണ്ടിട്ടുള്ളത്- ദിലീപ് പറഞ്ഞു.

  മെബൈൽ ഫോണിൽ സിനിമ

  മെബൈൽ ഫോണിൽ സിനിമ

  കൊമേഴ്സ്യൽ സിനിമയും റിയലിസ്റ്റ് സിനിമ എന്നിങ്ങനെയുള്ള വേർതിരിവിന്റെ ആവശ്യമില്ല. മാത്രമല്ലയ തങ്ങളെ കൊണ്ട് പറ്റുന്ന രീതിയിൽ സംവിധായകന്മാർ സിനിമയുണ്ടാക്കുന്നുണ്ട്. മാത്രമല്ല എല്ലാവര്‍ക്കും അതിന്റെയൊരു ഗേറ്റ് ഓപ്പണാവുക എന്ന് പറഞ്ഞാല്‍ ഇത് ഡിജിറ്റല്‍ കാലമാണ്. മൊബൈല്‍ ക്യാമറയില്‍ വരെ സിനിമ ചെയ്യുന്നു. ഒരുപാട് ആള്‍ക്കാരുടെ കഴിവുകള്‍ ചേരുമ്പോഴാണ് വലിയ പ്രോജക്ടുകള്‍ ഉണ്ടാകുന്നത്.ലൈപ് ഈസ് എ ഡ്രാമാ, വി ആര്‍ ഓള്‍ ക്യാരക്‌റ്റേഴ്‌സ് എന്നാണ് പറയാറുള്ളത്. റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോഴും എന്തെങ്കിലും നമ്മുടെ മനസില്‍ പിടിക്കുന്നുണ്ടെങ്കില്‍ അതില്‍ ചെറിയൊരു ഡ്രാമയുണ്ടാവും

   ശുഭ പ്രതീക്ഷയോടെ ശുഭരാത്രി

  ശുഭ പ്രതീക്ഷയോടെ ശുഭരാത്രി

  ഒന്ന് രണ്ട് വർഷമായി ശുഭരാത്രിയുടെ കഥകേൾക്കാൻ തുടങ്ങിയിട്ട്. വളരെ പോസിറ്റീവായ സ്നേഹബന്ധത്തിന്ഡറെ കഥ പറയുന്ന ചിത്രമാണ് ശുഭരാത്രി. തന്റ ബാല്യകാല സുഹൃത്തായ വ്യാസൻ എടവനക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനു മുൻപും അദ്ദേഹം കുറച്ച് സിനിമകൾ എഴുതിയിട്ടുണ്ട്. സംവിധാനം ചെയ്തിട്ടുമുണ്ടും. ചിത്രത്തിൽ താനും സിദ്ദിഖ് ഇക്കയുമാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊല്ലത്ത് നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

   സഹപ്രവർത്തകരുടെ പോസിറ്റീവ് എനർജി

  സഹപ്രവർത്തകരുടെ പോസിറ്റീവ് എനർജി

  ചിത്രത്തിൽ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചെറിയ വേഷത്തിൽ പോലും പ്രത്യക്ഷപ്പെട്ടത് വലിയ താരങ്ങളാണ്. ഈ അടുത്ത കാലത്ത് ഇത്രയും കലാകാരന്മാർ സഹകരിച്ച ചിത്രം കുറവായിരിക്കും. ഒരു ഇഗോയുമില്ലാതെ എല്ലാ ആർട്ടിസ്റ്റുകളും സഹകരിച്ചിട്ടുണ്ട്. അത് വലിയ ഭാഗ്യവും സന്തോഷവുമാണ്. ചിത്രം കാണുമ്പോൾ മനസ്സിലാകുമെന്നും ദിലീപ് പറഞ്ഞു.

   സിനിമ മോഹം ഉള്ളിലൊതിക്കിയ കാലം

  സിനിമ മോഹം ഉള്ളിലൊതിക്കിയ കാലം

  താൻ ജനിച്ചത് എടവക്കാടാണ്. അവിടെയൊക്കെ കളിച്ചു നടന്ന സമയത്ത് വ്യാസന് അഭിനയ മോഹം ഉളള വിവരം തനിക്ക് അറിയില്ലായിരുന്നു. എന്നാൽ തങ്ങളുടെ രണ്ടാളുടേയും മനസിൽ സ‍ിനിമ മോഹമുണ്ടായിരുന്നു. പക്ഷെ ഒരിക്കൽ പോലും പരസ്പരം തുറന്നു പറഞ്ഞിരുന്നില്ല. കാരണം തങ്ങളെ സംബന്ധിച്ചടത്തോളം ആ ഒരു മതിൽക്കെട്ട് ചാടിക്കടക്കാനുള്ള സാഹചര്യം അന്നില്ലായിരുന്നു. കളിയാക്കിയാലോ എന്ന് ഭയന്നിട്ടായിരുന്നു അന്നത്തെ സിനിമ മോഹം ഉള്ളിലൊതുക്കിയത്. പിന്നെ ഈ അടുത്ത കാലത്ത് സംസാരിച്ചപ്പോഴാണ് വ്യായസന്റെ സിനിമ മേഹത്തെ കുറിച്ചറിയുന്നത്.

  English summary
  dileep says aabout his new movie subharathri
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X