twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശൃംഗാരവേലന്‍ ഓണക്കാലത്തെ തമ്പുരാന്‍

    By Nirmal Balakrishnan
    |

    srigaravelan
    റംസാന്‍, ഓണക്കാലത്ത് പൊട്ടിക്കാന്‍ കരുതിയിരുന്ന മിക്ക പടക്കങ്ങളും ചീറ്റിപ്പോയതോടെ മലയാള സിനിമാ ഇന്‍ഡസ്ട്രി ഇനി ഉറ്റുനോക്കുന്നത് ദിലീപ് നായകനായ ശൃംഗാരവേലനാണ്. മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് എന്നിവരൊക്കെ നായകരായ ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി റിലീസ് ചെയ്തപ്പോഴും ഓണനാളിലേക്കായി മാറ്റിവച്ചത് ദിലീപ് ചിത്രമായ ശൃംഗാരവേലനായിരുന്നു. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് സിബിയും ഉദയ് കൃഷ്ണയുമാണ്.

    റംസാന്‍ഓണക്കാലത്ത് ഏറെ പ്രതീക്ഷയുണ്ടാക്കിയിരുന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയും കുഞ്ഞനന്തന്റെ കടയും. എന്നാല്‍ രണ്ടു ചിത്രവും ആദ്യആഴ്ചയില്‍ തന്നെ വീണു. രഞ്ജിത്തിന്റെ കടല്‍കടന്നൊരു മാത്തുക്കുട്ടിക്കു വിനയായത് കഥയില്ലായ്മയാണെങ്കില്‍ സലിം അഹമ്മദിന്റെ കുഞ്ഞനന്തന് ദോഷമായത് ചിത്രത്തിലെ ഇഴച്ചിലും.

    ഫഹദ് ഫാസിലിന്റെ തകര്‍ച്ചയാണ് ഈ സമയത്തെ മറ്റൊരു ദുരന്തം. തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയിരുന്ന ഫഹദിനിപ്പോള്‍ ചീത്തകാലമാണ്. എ.വി.ശശിധരന്റെ ഒളിപ്പോര്, ശ്യാമപ്രദാസിന്റെ ആര്‍ട്ടിസ്റ്റ് എന്നിവയാണ് തുടര്‍ച്ചയായി പരാജയപ്പെട്ടത്. പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ചിത്രമായിരുന്നു രണ്ടും.

    ശ്വേതാ മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കളിമണ്ണായിരുന്നു മറ്റൊരു പ്രതീക്ഷാചിത്രം. അതും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ സംവിധായകന്‍ ബ്ലസിക്ക് നിസ്സഹായനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. ദുല്‍ഖര്‍ സല്‍മാന്റെ നീലാകാശം പച്ചക്കടല്‍, ചുവന്ന ഭൂമിയും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

    പൃഥ്വിരാജ് നായകനായ മെമ്മറീസ് ആണ് ഏക ആശ്വാസം പകര്‍ന്ന ചിത്രം. അതിപ്പോഴും തിയറ്ററില്‍ നിറഞ്ഞു പ്രദര്‍ശിപ്പിക്കുന്നുണ്ട്.

    ഈ സമയത്താണ് ദിലീപ് ചിത്രത്തിനു പ്രസക്തിയേറുന്നത്. സമീപകാലത്തായി കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള പാക്കേജുമായിട്ടാണ് ദിലീപ് ചിത്രമിറങ്ങുന്നത്. ദിലീപും ജോസും സിബിയും ഉദയും ഒന്നിച്ചു ചേര്‍ന്ന മുന്‍ചിത്രമായ മായാമോഹിനി നല്‍കിയ ഗംഭീരവിജയമാണ് ഈ കൂട്ടുകെട്ട് വീണ്ടും പിറക്കാന്‍ നല്‍കിയ ആത്മവിശ്വാസം. ലാല്‍, നെടുമുടി, ബാബുരാജ്, ബാബു നമ്പൂതിരി, അംബികാ മോഹന്‍, ശ്രീദേവി ഉണ്ണി, ജോയ്‌തോമസ്, വേദിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആഘോഷത്തിന്റെ പ്രതീതിയോടെയാണ് ചിത്രം എത്തുന്നത്. ഓണം നാളില്‍ മമ്മൂട്ടിയുടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് മാത്രമേ ശൃംഗാരവേലനു മുന്നില്‍ വെല്ലുവിളിയായി ഉണ്ടാകൂ.

    English summary
    Jose Thomas' Dileep movie Sringaravelan to be released in onam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X