»   » ദിലീപ് പുകവലിയും മദ്യപാനവും നിര്‍ത്തി

ദിലീപ് പുകവലിയും മദ്യപാനവും നിര്‍ത്തി

Posted By:
Subscribe to Filmibeat Malayalam

വൈകിയാണെങ്കിലും ദിലീപ് ആ സത്യം തിരിച്ചറിഞ്ഞു. രോഗം വന്നിട്ട് ചികിത്സക്കുന്നതിനെക്കാള്‍ നല്ലത് അത് വരുന്നത് തടയുകയെന്നാണെന്ന്. അച്ഛനുള്‍പ്പടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും കാന്‍സര്‍ രോഗത്തിന് അടിമപ്പെട്ടതിന്റെ കാരണം തിരിച്ചറിഞ്ഞപ്പോള്‍ ദിലീപ് പുകവലിയും മദ്യപാനവും ഒഴിവാക്കിയത്രെ.

വര്‍ഷങ്ങളായി പുകവലി ദിലീപിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സിഗരറ്റഖും മദ്യവും പൂര്‍ണമായും ഉപേക്ഷിച്ചെന്ന് ദിലീപ് പറയുന്നു. മിമിക്രി കളിച്ച് നടന്നിരുന്ന കാലത്ത് മുതല്‍ തുടങ്ങിയതാണത്രെ ദിലീപ് പുകവലിക്കുന്ന ശീലം. പിന്നീട് ഡബ്ബിങ് സ്റ്റുഡിയോയിലും മറ്റും ഇതില്ലാതെ വയ്യെന്നായി.

Dileep

കാന്‍സറിന്റെ ദുരന്തമുഖം തന്റെ മുന്നില്‍ വന്നപ്പോഴാണ് ഇക്കാര്യത്തെ കുറിച്ച് ദിലീപ് കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയതത്രെ. തന്റെ അച്ഛന്റെയും ചിറ്റമ്മയുടെയും കാന്‍സറിന്റെ വേദന താന്‍ കണ്ടിട്ടുണ്ട്. താനും ആ വേദന അവരിലൂടെ അനുഭവിച്ചു. സിനിമയില്‍ തന്റെ അടുത്ത സുഹൃത്തുക്കളായ മംമ്ത മോഹന്‍ ദാസും ഇന്നസെന്റും കാന്‍സര്‍ പിടിയിലായവരാണ്. കാന്‍സര്‍ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ദിലീപ്.

ജീവിതത്തിന് ഒരു മാറ്റം വേണമെന്ന് തോന്നിയപ്പോഴാണ് പുകവലി ഉപേക്ഷിച്ചതെന്നും ദിലീപ് പറയുന്നു. പക്ഷേ മദ്യപാനം പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ അത്ര പെട്ടെന്ന് ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്നും ദിലീപ് ഓര്‍മിപ്പിച്ചു. എന്തായാലും ദിലീപ് ഡീസന്റാകാന്‍ തീരുമാനിച്ചു. ഈ തിരിച്ചറിവ് എന്നാണാവോ കേരളജനത മനസ്സിലാക്കുന്നത്?

English summary
'I have given up on smoking and alcohol consumption for the past 1 ½ year' actor dileep said

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam