»   » ദിലീപിന്റെ പഴയകാലം തിരിച്ചു വരുന്നു, വെല്‍കം ടൂ കണ്‍ഡ്രീസ് ഡിസംബറില്‍

ദിലീപിന്റെ പഴയകാലം തിരിച്ചു വരുന്നു, വെല്‍കം ടൂ കണ്‍ഡ്രീസ് ഡിസംബറില്‍

Posted By:
Subscribe to Filmibeat Malayalam

സല്ലാപം എന്ന ചിത്രത്തിലൂടെ ദിലീപിന് മലയാള സിനിമയില്‍ മികച്ചൊരു സ്ഥാനം നേടി കൊടുത്ത സംവിധായകനാണ് സുന്ദര്‍ ദാസ്. നടന്‍ എന്നതിലുപരി മുന്‍ നിര താരങ്ങള്‍ക്കൊപ്പം ദീലീപ് ഉയര്‍ന്ന് വന്നത് സുന്ദര്‍ ദാസ് ചിത്രങ്ങളിലൂടെയാണ്. എന്നാല്‍ സല്ലാപം, വര്‍ണ്ണ കാഴ്ചകള്‍, കുബേരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും പിണക്കത്തിലാണെന്നും ഇനി താന്‍ സുന്ദര്‍ ദാസ് ചിത്രത്തില്‍ അഭിനയിക്കുകയില്ലെന്നും ദിലീപ് പറഞ്ഞതായും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ അതിനെല്ലാം ശേഷം ദിലീപും സുന്ദര്‍ദാസും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം, വെല്‍കം ടൂ സെന്‍ട്രല്‍ ജയില്‍. ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നേരത്തെ നടന്നതാണെങ്കിലും, മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ അവസാനത്തോടെ ആരംഭിക്കും. വിഷുവിന് റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നതത്രേ.

ദിലീപിന്റെ പഴയകാലം തിരിച്ചു വരുന്നു, വെല്‍കം ടൂ കണ്‍ഡ്രീസ് ഡിസംബറില്‍

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെല്‍കം ടൂ സെന്‍ഡ്രല്‍ ജയില്‍. പൂര്‍ണമായും സെന്‍ട്രല്‍ ജയിലിന്റെ പശ്ചത്തലത്തിലാണത്രേ ചിത്രം ഒരുക്കുക.

ദിലീപിന്റെ പഴയകാലം തിരിച്ചു വരുന്നു, വെല്‍കം ടൂ കണ്‍ഡ്രീസ് ഡിസംബറില്‍

ചിത്രത്തില്‍ ദിലീപിന്റെ നായിക വേഷം അവതരിപ്പിക്കുന്നത് വേദികയാണ്. ശൃംഗാരവേലന്‍ എന്ന ചിത്രത്തിന് ശേഷം വേദികയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വെല്‍കം ടൂ കണ്‍ട്രീസ്.

ദിലീപിന്റെ പഴയകാലം തിരിച്ചു വരുന്നു, വെല്‍കം ടൂ കണ്‍ഡ്രീസ് ഡിസംബറില്‍

ദിലീപ് നായകനാകുന്ന രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ടൂ കണ്‍ട്രീസും കിങ് ലയറും.മൈ ബോസിന്റെ വിജയത്തിന് ശേഷം ദിലീപും മംമതയും ഒന്നിക്കുന്ന ചിത്രമാണ് ടൂ കണ്‍ട്രീസ്. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി വരികയാണ്. ക്രിസ്മസിന് ചിത്രം റീലീസ് ചെയ്യും.

ദിലീപിന്റെ പഴയകാലം തിരിച്ചു വരുന്നു, വെല്‍കം ടൂ കണ്‍ഡ്രീസ് ഡിസംബറില്‍

ദിലീപിന്റേതായി കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് കിങ് ലയര്‍. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖും ലാലും ഒന്നിക്കുന്ന ചിത്രം. മഡോണ സെബാസ്റ്റിയനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
Dileep in Sundar Das's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam