»   » കരിയറില്‍ ഇത് ആദ്യമായി, പുലിമുരുകന്‍ തിരക്കഥാകൃത്തിനൊപ്പം ദിലീപ്!

കരിയറില്‍ ഇത് ആദ്യമായി, പുലിമുരുകന്‍ തിരക്കഥാകൃത്തിനൊപ്പം ദിലീപ്!

Posted By: Sanviya
Subscribe to Filmibeat Malayalam

സുന്ദര്‍ ദാസ് സംവിധാനം ചെയ്ത വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് തന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. ജോര്‍ജേട്ടന്റെ പൂരം, പ്രൊഫസര്‍ ടിങ്കന്‍, ബാലചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പിക്കറ്റ് പോക്കറ്റ് എന്നിവയാണ് പുതിയ ചിത്രങ്ങള്‍. എന്നാല്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദിലീപ് നായകനാകുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ തിരക്കഥ എഴുതിയ ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കരിയറില്‍ ഇത് ആദ്യമായാണ് ദിലീപ് ബോബന്‍ സാമുവലിന്റെയും ഉദയ്കൃഷ്ണയുടെയും കൂടെ പ്രവര്‍ത്തിക്കുന്നത്. കെ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ടിങ്കന് ശേഷമാണ് ദിലീപ് ബോബന്‍ സാമുവല്‍ പ്രോജക്ടിനൊപ്പം ചേരുക.

ചിത്രത്തെ കുറിച്ച്

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഉദയ് കൃഷ്ണയ്‌ക്കൊപ്പം

ഇത് ആദ്യമായാണ് ദിലീപ് ഉദയ് കൃഷ്ണയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം ഉദയ്കൃഷ്ണന്‍ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.

ബോബന്‍ സാമുവലിനൊപ്പം

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം. ഇത് ആദ്യമായാണ് ദിലീപ് ബോബന്‍ സാമുവലിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ദിലീപ് തിരക്കിലാണ്

ജോര്‍ജേട്ടന്റെ പൂരം എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കമാര സംഭവം, പ്രൊഫസര്‍ ഡിങ്കന്‍, പിക്കറ്റ് പോക്കറ്റ് തുടങ്ങിയവ ദിലീപിന്റെ മറ്റ് ചിത്രങ്ങളാണ്.

ദിലീപേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Dileep To Team Up With Boban Samuel & Udayakrishna.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam