»   » തിരക്കഥയും കൊണ്ട് നമുക്കോടാം എന്ന് ദിലീപ് കാവ്യയോട് പറഞ്ഞതെപ്പോള്‍

തിരക്കഥയും കൊണ്ട് നമുക്കോടാം എന്ന് ദിലീപ് കാവ്യയോട് പറഞ്ഞതെപ്പോള്‍

Posted By: Rohini
Subscribe to Filmibeat Malayalam

വര്‍ഷങ്ങളായുള്ള തന്റെയൊരു ആഗ്രഹം പിന്നെയും എന്ന ചിത്രത്തിലൂടെ സാധിച്ച സന്തോഷത്തിലാണ് ദിലീപ്. അടൂര്‍ ഗോപാല കൃഷ്ണന്റെ ചിത്രത്തില്‍ ഒരവസരം കിട്ടാന്‍ പഞ്ചാബി ഹൗസ് എന്ന ചിത്രം മുതല്‍ കാത്തിരിയ്ക്കുകയായിരുന്നു എന്ന് ദിലീപ് പറഞ്ഞു. പഞ്ചാബി ഹൗസ് കഴിഞ്ഞപ്പോള്‍ അവസരം ചോദിച്ച് അടൂരിനെ സമീപിച്ചിരുന്നുവത്രെ. അന്ന് വിളിക്കാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ചയച്ചു.

പാപ്പരാസികളെ പേടിച്ചിട്ടല്ല ഞങ്ങള്‍ ഒന്നിക്കാതിരുന്നത്; കാവ്യയും ദിലീപും പറയുന്നു


പിന്നെയും എന്ന ചിത്രത്തില്‍ കാവ്യാ മാധവനാണ് ദിലീപിന്റെ നായിക. ചിത്രം ഇന്ന് (ആഗസ്റ്റ് 18 ന്) തിയേറ്ററുകളിലെത്തി. ഓര്‍ക്കാപ്പുറത്ത് ഒരു സിനിമയിലേക്ക് അടൂര്‍ വിളിയ്ക്കുന്നത് ഒരു വലിയ അംഗീകാരമാണെന്ന് ദിലീപ് പറഞ്ഞു. ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍.


 kavya-madhavan-dileep-pinneyum

അടൂര്‍ ആര്‍ക്കും തിരക്കഥ വായിക്കാന്‍ നല്‍കാറില്ല എന്ന് കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് തിരക്കഥ വായിക്കാന്‍ അദ്ദേഹം തന്നു. വായിക്കാന്‍ പറഞ്ഞ അത്രയും സ്ഥലത്ത് വരെ മാത്രമേ വായിച്ചുള്ളൂ. പിന്നെ വായിക്കാന്‍ പേടിയായിരുന്നു എന്ന് ദിലീപ് പറഞ്ഞു. എന്നാല്‍ തിരക്കഥ കൈയ്യില്‍ കിട്ടിയപ്പോള്‍ ഇതുമായി നമുക്കോടാം എന്ന് തന്നോട് ദിലീപ് പറഞ്ഞതായി കാവ്യ വെളിപ്പെടുത്തി.


ഒരു ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയി അഭിനയം പഠിക്കുന്നത് പോലെയാണ് അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുക എന്ന് ദിലീപ് അഭിപ്രായപ്പെട്ടു. ഓരോ സീനും അദ്ദേഹം വിശദമായി പറഞ്ഞു തരും. കൈ കൂടുതല്‍ ആട്ടരുത് എന്ന് പറഞ്ഞാല്‍ അതിന്റെ കാരണ സഹിതം വ്യക്തമാക്കും. എത്ര തവണ സംശയം ചോദിച്ചാലും ക്ഷമയോടെ പറഞ്ഞു തരും. വീണ്ടുമൊരു അടൂര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രിക്കുന്നു എന്നും ദിലീപ് പറഞ്ഞു.

English summary
Dileep telling about the working experience with Adoor Gopalakrishnan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam