»   » ജോഷിയുടെ സദ്ദാം ശിവനില്‍ ദിലീപിന് ഇരട്ടവേഷം

ജോഷിയുടെ സദ്ദാം ശിവനില്‍ ദിലീപിന് ഇരട്ടവേഷം

Posted By:
Subscribe to Filmibeat Malayalam
Dileep
പച്ചക്കുതിര, കുഞ്ഞിക്കൂനന്‍ എന്നീ ചിത്രങ്ങളില്‍ ദിലീപ് ചെയ്ത ഇരട്ട വേഷങ്ങള്‍ ആരും മറന്നിരിക്കാനിടയില്ല. പച്ചക്കുതിര വലിയ ഹിറ്റായില്ലെങ്കിലും ഇരട്ടവേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിക്കൂനനാണെങ്കില്‍ ദിലീപിന് ഏറെ പ്രശംസകള്‍ നേടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.

ദിലീപിന്റെ അടുത്തകാലത്തെ വേഷങ്ങള്‍ നോക്കിയാല്‍ പലതും പലരീതിയിലും വ്യത്യസ്തമാണ്. ചാന്തുപൊട്ടിലെ പെണ്‍സ്റ്റൈലിലുള്ള കഥാപാത്രവും, മായാമോഹിനിയിലെ നായിക വേഷവും ഏറ്റവും ഒടുവില്‍ സൗണ്ട് തോമയിലെ മുച്ചുണ്ടുകാരനുമെല്ലാം ദിലീപിന്റെ വ്യത്യസ്തതയുള്ള റോളുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ ദിലീപ് വീണ്ടും ഒരു ഇരട്ടവേഷത്തിന് തയ്യാറെടുക്കുകയാണ്.

സദ്ദാം ശിവന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോഷിയാണ് സംവിധാനം ചെയ്യുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം ദിലീപും ജോഷിയും ഒന്നിയ്ക്കുന്ന ചിത്രമാണിത്. ഒരു അധോലോകനായകന്റെ വേഷമാണ് ചിത്രത്തില്‍ ദിലീപ് കൈകാര്യം ചെയ്യുന്നതെന്നാണ് അറിയുന്നത്. ഈ ചിത്രത്തിലൂടെ ഹന്‍സിക മൊത്‌വാനി മലയാളത്തില്‍ അരങ്ങേറ്റം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2004ല്‍ ജോഷി-ദിലീപ് കൂട്ടുകെട്ടില്‍ ഇറങ്ങിയ റണ്‍വേയുടെ രണ്ടാം ഭാഗമാണ് സദ്ദാം ശിവന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ ഈ വാര്‍ത്ത തള്ളിക്കളയുന്നുമുണ്ട്. ഇതൊരു പുതിയ വിഷയം തന്നെയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

റണ്‍വേ കൂടാതെ ലയണ്‍, ജൂലൈ 4, ട്വന്റി ട്വന്റി എന്നിവയെല്ലാം ജോഷിയും ദിലീപും ഒന്നിച്ച ചിത്രങ്ങളാണ്. ഇക്കൂട്ടത്തില്‍ ലയണ്‍ സൂ്പ്പര്‍ഹിറ്റായി മാറിയിരുന്നു. സദ്ദാം ശിവനും ഈ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമാകുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
After 'Christian Brothers', Dileep and Joshiy will soon reunite for 'Saddam Shivan'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam