»   » വിക്കി ഡോണര്‍ റീമേക്കുമായി ദിലീപ്

വിക്കി ഡോണര്‍ റീമേക്കുമായി ദിലീപ്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ബോക്‌സ് ഓഫീസില്‍ വിസ്മയം തീര്‍ത്ത വിക്കിഡോണറിന്റെ റീമേക്ക് അവകാശം വാങ്ങാന്‍ ദിലീപ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അഞ്ചുകോടി രൂപ മുടക്കി സിനിമ 46 കോടി രൂപ് വാരിക്കൂട്ടിയ വിക്കി ഡോണറിന്റെ പ്രമേയം ബീജദാനത്തിന്റെ മഹത്വമായിരുന്നു. ഏറെ ഇഷ്ടപ്പെട്ട സിനിമയുടെ റീമേക്കില്‍ അഭിനയിക്കാന്‍ ദിലീപിന് ഏറെ താത്പര്യമുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

Vicky Donor

ഷൂജിത് സിര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാതാവ് ജോണ്‍ ഏബ്രഹാമായിരുന്നു. ആയുഷ്മാന്‍ ഖുറാന, അന്നു കപൂര്‍, യാമി ഗൌതം എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. അന്നു കപൂര്‍ അവതരിപ്പിച്ച ഡോക്ടറുടെ വേഷത്തില്‍ ബാബുരാജിനെ അഭിനയിപ്പിക്കാനാണ് ദിലീപ് ആലോചിക്കുന്നത്.

നിരൂപകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച വിക്കി ഡോണര്‍ മലയാളത്തിലും ക്ലിക്കാവുമെന്ന തിരിച്ചറിവിലാണ് സിനിമ വാങ്ങാന്‍ ദിലീപ് തിടുക്കം കൂട്ടുന്നത്. 2012ലെ ബോളിവുഡ് ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായി മാറിയ വിക്കി ഡോണറിന്റെ രണ്ടാംഭാഗമൊരുക്കാനുള്ള അണിയറനീക്കങ്ങള്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് ചിത്രം മലയാളം റീമേക്ക് ഉണ്ടാവുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്.

English summary
As per certain sources in the industry, Dileep is all set to buy the remake rights of this year’s Bollywood hit Vicky Donor and make it in Malayalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X