»   » ദിലീപും ബോബന്‍ സാമുവലും

ദിലീപും ബോബന്‍ സാമുവലും

Posted By:
Subscribe to Filmibeat Malayalam
Dileep
ഒരു സിനിമയെങ്കിലും ഹിറ്റാക്കിയ സംവിധായകനാണോ, എങ്കില്‍ ദിലീപിന്റെ ഡേറ്റ് കിട്ടും. മൈ ബോസിനു ശേഷം ദിലീപ് പുതിയൊരു സംവിധായകനു ഡേറ്റു നല്‍കുന്നു. വേറെയാരുമല്ല. റോമന്‍സ് എന്ന സൂപ്പര്‍ഹിറ്റൊരുക്കിയ ബോബന്‍ സാമുവലിന്. റോമന്‍സിന്റെ തകര്‍പ്പന്‍ ജയം തന്നെയാണ് ദിലീപിന്റെ ഡേറ്റു കിട്ടാന്‍ കാരണമായതും.

തന്റെ സുഹൃത് വലയത്തിലെ സംവിധായകര്‍ക്കു മാത്രമേ ദിലീപ് ഡേറ്റു കൊടുക്കാറുള്ളൂ. സിബി.കെ.തോമസ് ഉദയ് കൃഷ്ണ കഥയെഴുതി ഇവരുടെ കൂട്ടത്തില്‍ തന്നെയുള്ള ആരെങ്കിലും സംവിധാനം ചെയ്യും. അങ്ങനെയാണ് ജോസ് തോമസും ലാല്‍ജോസുമെല്ലാം ഇടയ്ക്കിടെ ദിലീപിന്റെ സിനിമയൊരുക്കുന്നത്. എന്നാല്‍ സിനിമകളെല്ലാം ഒരേ ട്രാക്കില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് ദിലീപ് പുതിയ സംവിധായകര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഡേറ്റ് നല്‍കാന്‍ തീരുമാനിച്ചത്.

അങ്ങനെ കഴിഞ്ഞ വര്‍ഷം ജിത്തുവിന് ദിലീപിന്റെ ഡേറ്റ് കിട്ടി. മൈ ബോസ് എന്ന ചിത്രം ഒരുങ്ങുകയും അത് തകര്‍പ്പന്‍ ഹിറ്റാകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ദിലീപ് ഒരു ചിത്രമെങ്കിലും നന്നായി ചെയ്ത സംവിധായകരെ പരിഗണിക്കാന്‍ തീരുമാനിച്ചത്. കുഞ്ചാക്കോ ബോബനും ബിജുമേനോനും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു റോമന്‍സ്. അതിനു മുന്‍പ് അദ്ദേഹം ചെയ്ത ജനപ്രിയനും നല്ല ചിത്രമായിരുന്നു.

സെവന്‍ ആര്‍ട്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. വൈ.വൈ.രാജേഷ് തിരക്കഥയൊരുക്കുന്നു. കശ്മീരില്‍ വഴിതെറ്റിയെത്തുന്ന യുവാവിന്റെ കഥയാണിത്.

രണ്ടു ചിത്രം മാത്രം സംവിധാനം ചെയ്ത കൃഷ്ണകുമാറിനാണ് ദിലീപ് അടുത്ത വര്‍ഷത്തേക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്.

English summary
After the rousing success of Romans, director Boban Samuel's on cloud nine and is currently finding it tough to choose from many his next projec

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam