»   » ദിലീപ് വീണ്ടും ശാരീരികമാറ്റം വരുത്തുന്നു, ഇത്തവണ ആര്‍ക്ക് വേണ്ടിയാണെന്നറിയാമോ ?

ദിലീപ് വീണ്ടും ശാരീരികമാറ്റം വരുത്തുന്നു, ഇത്തവണ ആര്‍ക്ക് വേണ്ടിയാണെന്നറിയാമോ ?

Posted By:
Subscribe to Filmibeat Malayalam

സിനിമക്ക് വേണ്ടി താരങ്ങള്‍ കഷ്ടപ്പെട്ട് മേക്ക് ഓവര്‍ നടത്താറുണ്ട്. അത് സിനിമയുടെ വിജയത്തിന്റെ പ്രധാനഘടങ്ങളിലൊന്നായി മാറുകയാണ് പതിവ്. കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട്, മായമോഹിനി എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ദിലീപ് വരുത്തിയ മാറ്റങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നവയായിരുന്നു.

പ്രിയങ്ക ചോപ്ര ഉണ്ടാക്കിയ ഭക്ഷണത്തിന് ഷെഫിന്റെ വിലയിരുത്താല്‍ കേട്ടാല്‍ ഇനി നടി ആ പണിക്ക് പോവില്ല!!

വീണ്ടും ശാരീരിക മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് ദിലീപ്. നാദീര്‍ഷയുടെ പുതിയ സിനിമയിലാണ് പുതിയ ഭാവപകര്‍ച്ചക്ക് വേണ്ടി ദിലീപ് തയ്യാറെടുക്കുന്നത്.

ശാരീക മാറ്റം വരുത്താനെരുങ്ങി ദിലീപ്

തന്റെ പ്രിയ സുഹൃത്തും സംവിധായകനും കോമേഡിയനും ഗായകനുമെക്കെയായ നാദീര്‍ഷയുടെ പുതിയ സിനിമയിലേക്കാണ് ദിലീപ് ശാരീരിക മാറ്റം വരുത്തുന്നത്.

വലിയ മാറ്റം തന്നെ വരുത്തേണ്ടി വരും

ശരീരഭാരം കൂട്ടി വലിയൊരു മാറ്റം വരുത്തിയാണ് ദിലീപ് സിനിമയിലെത്തുന്നത്. സംവിധായകനായ നാദീര്‍ഷയും തിരക്കഥ കൃത്തായ സജീവ് പഴവൂരും ദിലീപിന്റെ വേഷം എങ്ങനെയായിരിക്കണമെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്.

ഈ വര്‍ഷം അവസാനത്തേക്ക് സിനിമ എത്തും

പുതിയ സിനിമ ഈ വര്‍ഷം അവസാനം തന്നെ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്്. അതിന് മുന്നെ ദിലീപ് നായകനായി എത്തുന്ന 'കമാരസംഭവം' പ്രൊഫസര്‍ ഡിങ്കന്‍' എന്നീ സിനിമകള്‍ റിലീസിനായി തയ്യാറെടുക്കുകയാണ്.

കുഞ്ഞിക്കൂനനിലെ ദിലീപ്

ദിലീപ് മുമ്പും സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളില്‍ എത്താന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നു. കുഞ്ഞിക്കുനന്‍ എന്ന സിനിമയില്‍ ഇരട്ടവേഷത്തിലെത്തിയ ദിലീപിന്റെ കുഞ്ഞിക്കൂനന്റെ വേഷം ജനഹൃദയങ്ങളില്‍ വളരെ ആഴത്തില്‍ പതിഞ്ഞിരുന്നു.

ചാന്തുപൊട്ട്

ചാന്ത്‌പൊട്ട് മലയാള സിനിമയിലെ ചെലുത്തിയ സ്വധീനം വളരെ വലുതായിരുന്നു. ട്രാന്‍സ് ജെന്‍ഡറായി ജനിച്ച രാധകൃഷ്ണന്‍ എന്ന കഥാപാത്രത്തിലായിരുന്നു ദിലീപ് അഭിനയിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിന്റെ വേഷത്തിന് വലിയ രീതിയില്‍ തന്നെ ശാരീകമാറ്റം വരുത്തിയാണ് താരം അഭിനയിച്ചിരുന്നത്. ചിത്രം വലിയ ഹിറ്റായിരുന്നു.

മായ മോഹിനി

ദിലീപ് സ്ത്രീ വേഷത്തിലെത്തിയ സിനിമയായിരുന്നു മായ മോഹിനി. ചിത്രത്തിലെ ദിലീപിന് സാക്ഷാല്‍ സ്ത്രീകളുടെ അതേ രൂപം തന്നെയായിരുന്നു. ആര്‍ക്കും പെട്ടെന്ന് ഇത് ദിലീപാണെന്നു പോലും മനസിലാവില്ലായിരുന്നു. അതിന് ശേഷമാണ് താരം പുതിയ ലുക്കില്‍ അഭിനയിക്കാനൊരുങ്ങുന്നതാണ്.

 

English summary
Dileep to undergo a physical makeover for Nadirshah's film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam