»   » ശൃംഗാരവേലനില്‍ ദിലീപിന്റെ പാട്ട്

ശൃംഗാരവേലനില്‍ ദിലീപിന്റെ പാട്ട്

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ നായകന്മാരെല്ലാം ഗായകന്മാര്‍ കൂടിയാകുന്ന കാലമാണിത് ഇന്ദ്രജിത്തും ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും ജയസൂര്യയുമെല്ലാം സ്വന്തം ചിത്രങ്ങള്‍ക്കുവേണ്ടി ഗായകരായിക്കഴിഞ്ഞു. ഇപ്പോഴിതാ പണ്ടേ സിനിമയില്‍ പാടിയിട്ടുള്ള ദിലീപ് വീണ്ടും സ്വന്തം ചിത്രത്തില്‍ പാടുന്നു.

ഓണച്ചിത്രമായി എത്തുന്ന ശൃംഗാരവേലനിലാണ് ദിലീപ് ഒരിക്കല്‍ക്കൂടി ഗായകനാകുന്നത്. അശകൊശലേ പെണ്ണുണ്ടോയെന്ന ഗാനമാണ് ദിലീപ് ആലപിച്ചിരിക്കുന്നത്. ഗായകന്‍ അഫ്‌സലിനൊപ്പമാണ് ദിലീപ് ഈ പാട്ട് പാടിയിരിക്കുന്നത്. ഒരു കല്യാണസാരിയെ ചുറ്റിപ്പറ്റിയാണ് ശൃംഗാരവേലനിലെ കഥ മുന്നോട്ടുപോകുന്നത്. തമിഴ് നടി വിദേകിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Sringaravelan

ഇതിന് മുമ്പ് തിളക്കം, സൗണ്ട് തോമ തുടങ്ങിയ ചിത്രങ്ങളിലും മുന്‍കാലങ്ങൡ കോമഡി കാസറ്റുകളിലുമെല്ലാം ദിലീപ് പാടിയിട്ടുണ്ട്. തിളക്കത്തിലെ സാറേ സാറേ സാമ്പാറേ എന്നു തുടങ്ങുന്ന ദിലീപ് ആലപിച്ച പാട്ട് കുട്ടികള്‍ക്കിടയില്‍ വലിയ തരംഗമായി മാറിയിരുന്നു.

നെയ്ത്തുകുടുംബത്തില്‍ നിന്നുള്ള യുവാവായ കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. പ്രാരാബ്ധങ്ങളുണ്ടായിട്ടും പിതാവ് കണ്ണനെ ഫാഷന്‍ ഡിസൈനിങ് പഠിപ്പിക്കുകയാണ്. പക്ഷേ എളുപ്പവഴിയിലൂടെ പണമുണ്ടാക്കുന്ന കാര്യത്തിലാണ് കണ്ണന് താല്‍പര്യം. പക്ഷേ ഇതിനായി കണ്ണന്‍ തയ്യാറാക്കുന്ന പദ്ധതികളെല്ലാം പരാജയപ്പെടുകയും ചെയ്യുന്നു.

ചിത്രത്തില്‍ സംവിധായകന്‍ ലാല്‍ ജോസ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോസ് തോമസാണ് ശൃംഗാരവേലന്‍ സംവിധാനം ചെയ്യുന്നത്.

English summary
After Thilakkam and Sound Thoma, Dileep has once again turned a singer for his upcoming film Sringara Velan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam