»   » മമ്മൂട്ടിയുടെ രാജാധിരാജയ്ക്ക് ശേഷം വീണ്ടും, ദിലീപ്

മമ്മൂട്ടിയുടെ രാജാധിരാജയ്ക്ക് ശേഷം വീണ്ടും, ദിലീപ്

Posted By: Sanviya
Subscribe to Filmibeat Malayalam

സുന്ദര്‍ ദാസിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് തന്റെ പുതിയ ചിത്രത്തിലേക്ക് കടന്നു. കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്റെ പൂരമാണ് ദിലീപിന്റെ പുതിയ ചിത്രം. തൃശ്ശൂരില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

അതിനിടെ മറ്റൊരു പ്രോജക്ടും ദിലീപ് ഏറ്റെടുത്ത് കഴിഞ്ഞു. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രം ഒരു ഫുള്‍ കോമഡി എന്റര്‍ടെയ്‌നറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വായിക്കാം.

മമ്മൂട്ടി ചിത്രത്തിന് ശേഷം

മമ്മൂട്ടി ചിത്രമായ രാജാധിരാജ രാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നായിരുന്നു രാജാധി രാജയുടെ തിരക്കഥ ഒരുക്കിയത്.

കോമഡി എന്റര്‍ടെയ്‌നര്‍

ചിത്രം ഫുള്‍ കോമഡി എന്റര്‍ടെയിനറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിനൊപ്പം വീണ്ടും

സിഐഡി മൂസ, കാര്യസ്ഥന്‍, ശൃംഗാരവേലന്‍ എന്നീ ദിലീപ് ചിത്രങ്ങള്‍ക്ക് ശേഷം ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

ആദ്യമായി ദിലീപിന് വേണ്ടി

ഉദയ്കൃഷ്ണയും സിബികെ തോമസും ചേര്‍ന്ന് ദിലീപ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ രാജാധിരാജ എന്ന ചിത്രത്തിന് ശേഷം ഇരുവരും സ്വതന്ത്രസംവിധായകരാകുകയായിരുന്നു. ഇത് ആദ്യമായാണ് ദിലീപിന് വേണ്ടി ഉദയ്കൃഷ്ണ ഒറ്റയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

പുലിമുരുകന് വേണ്ടി

മോഹന്‍ലാല്‍ പുലിമുരുകന് വേണ്ടി തിരക്കഥ ഒരുക്കിയത് ഉദയ്കൃഷ്ണയാണ്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Dileep And Udayakrishna To Team Up For An Entertainer!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam