»   » ജയിലില്‍ കിടന്നപ്പോഴുള്ള നേര്‍ച്ചയാണോ.. ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി, കൂടെ ആര്?

ജയിലില്‍ കിടന്നപ്പോഴുള്ള നേര്‍ച്ചയാണോ.. ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി, കൂടെ ആര്?

By: Rohini
Subscribe to Filmibeat Malayalam
ദിലീപ് ഗുരുവായൂരില്‍ ദര്‍ശനം നടത്തി | filmibeat Malayalam

അമ്പലങ്ങളും പള്ളികളും മാറി മാറി തൊഴുതിറങ്ങുകയാണല്ലോ ദിലീപ്.. ജയിലില്‍ കിടന്നപ്പോഴുള്ള നേര്‍ച്ചയായിരുന്നോ എന്നാണ് ആളുകളുടെ ചോദ്യം. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് രണ്ടാം ദിവസം ആലുവ എട്ടേകാല്‍ സെന്റ് ജൂഡ് പള്ളിയിലെത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു.

അമ്മയെക്കാള്‍ സുന്ദരിയായ ഈ താരപുത്രി ആരാണെന്ന് മനസ്സിലായോ... മാലാഖ തന്നെ!!

ഇപ്പോഴിതാ ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി മടങ്ങിയിരിയ്ക്കുകയാണ് ദിലീപ്. കൂടെ ഭാര്യ കാവ്യ മാധവനെയോ മകള്‍ മീനാക്ഷിയെയോ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായിരുന്നത് പ്രേമന്‍ എന്ന നിര്‍മാതാവാണ്.

പെറ്റിക്കോട്ടാണോ ഇത്.. മുട്ടോളമെത്തുന്ന ഉടുപ്പിട്ട് അനുപമയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ വൈറലാകുന്നു

ഉഷപൂജയ്ക്ക് മുന്‍പേ എത്തി

രാവിലെ ഉഷ പൂജയ്ക്ക് മുന്‍പ് ക്ഷേത്രത്തിലെത്തിയ ദിലീപ്, ഉഷ പൂജയ്ക്ക് ശേഷം സോപാനത്ത് കദളിക്കുലയും നെയ്യും വച്ച് തൊഴുതു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിയ്ക്ക് ദക്ഷിണ നല്‍കി പ്രസാദം വാങ്ങിച്ചു.

ഗണപതിക്ക് തേങ്ങ ഉടച്ച് മടങ്ങി

ദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവകൊണ്ട് തുലാഭാരം നടത്തി. 26,555 രൂപ ദേവസ്വത്തില്‍ അടയ്ക്കുകയും ചെയ്തു. ഉപദേവതമാരെയും തൊഴുത്, പുറത്തെ ഗണപതി കോവിലില്‍ തേങ്ങയും ഉടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.

നടിയെ ആക്രമിച്ച കേസ്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിയ്ക്കുന്നത്. പള്‍സര്‍ സുനി എന്ന സഹായിയെ വച്ച് ദിലീപ് ചെയ്യിപ്പിച്ചതാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇതുവരെ കേസിൻറെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കുറ്റക്കാരനാണോ അല്ലയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ജനം

ജാമ്യത്തിലിറങ്ങിയത്

കുറ്റാരോപിതനായ ദിലീപ് 85 ദിവസമാണ് ജയില്‍ വാസം അനുഭവിച്ചത്. നാല് തവണ ജാമ്യം നിഷേധിക്കപ്പെട്ടു. ഒടുവില്‍ അഞ്ചാം തവണ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ദിലീപിന്റെ പാസ്‌പോര്‍ട്ട് സബ്മിറ്റ് ചെയ്തതിനാല്‍ നടന് ഇന്ത്യയ്ക്ക് പുറത്തേക്ക് പോകാന്‍ സാധിക്കില്ല.

സിനിമകള്‍ പൂര്‍ത്തിയാക്കുന്നു

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് ഇപ്പോള്‍ കരാറൊപ്പ് വച്ച ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ട തിരക്കിലാണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ദിലീപിനൊപ്പം തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നു.

രാമലീലയുടെ വിജയം

അതിനിടയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രത്തിന്റെ വിജയം ദിലീപിന് വലിയ ആശ്വാസമായിരുന്നു. നായകന്‍ പീഡനക്കേസില്‍ ജയിലില്‍ കിടക്കുന്ന പശ്ചാത്തലത്തില്‍ റിലീസ് ചെയ്ത ചിത്രം പരാജയപ്പെടും എന്ന് പലരും കരുതി. എന്നാല്‍ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് രാമലീല.

English summary
Dileep visited Guruvayoor temple
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam