»   » ഇനി രക്ഷ ദൈവത്തിന്റെ കൈയില്‍! ആദ്യം കാവ്യക്കൊപ്പം,ഇപ്പം ഒറ്റയ്ക്കും ക്ഷേത്ര ദര്‍ശനം നടത്തി ദിലീപ്!!!

ഇനി രക്ഷ ദൈവത്തിന്റെ കൈയില്‍! ആദ്യം കാവ്യക്കൊപ്പം,ഇപ്പം ഒറ്റയ്ക്കും ക്ഷേത്ര ദര്‍ശനം നടത്തി ദിലീപ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

വിവാദങ്ങളും വിമര്‍ശനങ്ങളും വിടാതെ പിന്തുടര്‍ന്നാല്‍ രക്ഷപ്പെടുത്താന്‍ ദൈവങ്ങള്‍ മാത്രമെ ഉണ്ടാവുകയുള്ളു. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് ശേഷം വിവാദങ്ങളില്‍ നിന്നും തലയൂരാനുള്ള കഷ്ടപ്പാടിലാണ് നടന്‍ ദിലീപും ഭാര്യ കാവ്യ മാധവനും.

അതിനിടെ ഇരുവരും കൂടി കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിരുന്നു. അവിടെ നിന്നും ശത്രു സംഹാരത്തിന് വഴിപ്പാടുകള്‍ നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ക്ഷേത്രദര്‍ശനം നടത്തിയിരിക്കുകയാണ് ദിലീപ്. ഇത്തവണ കാവ്യ കൂടെ ഇല്ലെന്ന് മാത്രം.

dileep

പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ താരങ്ങള്‍ നിരവധി പൂജകളും വഴിപാടുകള്‍ക്കുമൊപ്പം 28 സ്വര്‍ണത്താലികളും സമര്‍പ്പിച്ചിട്ടായിരുന്നു മടങ്ങിയത്. അതിന് പിന്നാലെയാണ ്ദിലീപ് വീണ്ടും ക്ഷേത്രത്തിലെത്തിയത്. ആദ്യം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലാണ് പോയിരുന്നതെങ്കിലും ഇത്തവണ ആലുവയ്ക്ക് അടുത്തുള്ള ശ്രീ കുടങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്കാണ് ദിലീപ് പോയത്.

English summary
Dileep visited Kadungallur Temple second time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam