»   » ദിലീപിനും മകള്‍ക്കും ഗുരുവായൂരില്‍ തുലാഭാരം

ദിലീപിനും മകള്‍ക്കും ഗുരുവായൂരില്‍ തുലാഭാരം

Posted By:
Subscribe to Filmibeat Malayalam

നടന്‍ ദിലീപ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തൊഴാനെത്തി. വ്യാഴാഴ്ച മകള്‍ മീനാക്ഷിയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയ ദിലീപ് തുലാഭാരം വഴിപാടും നടത്തിയിട്ടുണ്ട്.

വെണ്ണകൊണ്ട് രണ്ടുതവണ തുലാഭാരം നടത്തിയശേഷം കദളിപ്പഴംകൊണ്ടും പഞ്ചസാരകൊണ്ടും തുലാഭാരം നടത്തി. മകള്‍ മീനാക്ഷിയ്ക്കും പഞ്ചസാരകൊണ്ട് തുലാഭാരം നടത്തിയിട്ടുണ്ട്.

Dileep

കാലത്ത് പന്തീരടിപൂജയ്ക്കുശേഷമാണ് ദര്‍ശനം നടത്തി ദിലീപും മകളും വഴിപാടുകള്‍ ചെയ്തത്. അച്ഛനും മകളും എത്തിയെങ്കിലും മഞ്ജുവാര്യര്‍ പതിവുപോലെ ഇവര്‍ക്കൊപ്പമില്ലായിരുന്നു.

English summary
Actor Dileep and daughter Meenakshi visits Guruvayoor Sreekrishna Temple and made offerings.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam