»   » സായി ബാബയാകാന്‍ ദിലീപിന് 7 കോടി രൂപ !

സായി ബാബയാകാന്‍ ദിലീപിന് 7 കോടി രൂപ !

Posted By:
Subscribe to Filmibeat Malayalam

വളരെ വ്യത്യസ്തമായ ഒട്ടേറെ റോളുകള്‍ ചെയ്തിട്ടുള്ള നടനാണ് ദിലീപ്. നര്‍മ്മരസപ്രധാനമായ കഥാപാത്രങ്ങള്‍ക്കൊപ്പം ആക്ഷന്‍ നായകന്മാരും വളരെ ഗൗരവമേറിയ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന നായകന്മാരും ദിലീപിന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. മികച്ചതും വ്യത്യസ്തവുമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ദിലീപ് കാണിയ്ക്കുന്ന മിടുക്ക് ഏറെ പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ നര്‍മ്മവും ആക്ഷനും ഒക്കെ വിട്ട് ആത്മീയതയുടെ വഴിയില്‍ സഞ്ചിരിക്കാന്‍ പോവുകയാണ് ദിലീപ്.

ദിലീപ് സന്യാസത്തിന് പോവുകയാണെന്നല്ല പറഞ്ഞുവരുന്നത്, പ്രശസ്ത ആത്മീയാചാര്യനായിരുന്ന സായിബാബയുടെ വേഷത്തില്‍ ദിലീപ് അഭിനയിക്കാന്‍ പോകുന്നതിനെക്കുറിച്ചാണ് പറയുന്നത്. സത്യ സായി ബാബ എന്ന തെലുങ്ക് ചിത്രത്തില്‍ സായിബാബയുടെ വേഷം അവതരിപ്പിക്കുന്നത് ദിലീപാണ്. കോടി രാമ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സായിബാബയുടെ വേഷം ദിലീപിനെ സംബന്ധിച്ച് ഏറെ വെല്ലുവിളികല്‍ നിറഞ്ഞതാണ്. ദിലീപിന് ഈ വേഷം മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്നാണ് സംവിധായകന്‍ പറയുന്നത്.

Dileep

ആദ്യമായിട്ടാണ് ദിലീപ് ഒരു അന്യഭാഷാ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നത്. സത്യ സായി ബാബയ്ക്കായി ദിലീപ് 7 കോടി രൂപയാണ് പ്രതിഫലം പറ്റിയിരിക്കുന്നതെന്നാണ് ചലച്ചിത്രലോകത്തെ സംസാരം. 20 മതുല്‍ 85 വയസുവരെയുള്ള ബാബയുടെ ജീവിതകാലമാണ് ദിലീപ് അഭിനയിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷൂട്ടിങ് ഷെഡ്യൂളായിരിക്കും സത്യസായിബാബയുടേതെന്ന് ദിലീപ് പറയുന്നു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ വിവിധ സ്ഥലങ്ങളില്‍ വച്ചാണ് ചിത്രീകരണം നടക്കുക. പുട്ടപര്‍ത്തിയും ഹിമാലയസാനുക്കളും ലൊക്കേഷനുകളില്‍ ഉള്‍പ്പെടുന്നു.

നേരത്തേ മോഹന്‍ലാലായിരിക്കും സായിബാബയായി അഭിനയിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ പിന്നീട് അണിയറക്കാര്‍ ദിലീപിനെ ബാബയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തിലൊരു വേഷം ചെയ്യാന്‍ കഴിയുന്നത് ഏറെ സന്തോഷകരമാണെന്നാണ് ദിലീപ് പറയുന്നത്. മാത്രമല്ല തെലുങ്കില്‍ അരങ്ങേറ്റം നടത്താന്‍ ഈ ചിത്രത്തിലൂടെ തനിയ്ക്ക് അവസരം കൈവന്നിരിക്കുകയാണെന്നും താരം പറയുന്നു.

ചിത്രത്തില്‍ സായിബാബയുടെ അമ്മയായി അഭിനയിക്കുന്നത് ജയപ്രദയാണ്. തെലുങ്കില്‍ക്കൂടാതെ മലയാളത്തിലും തമിഴിലും ചിത്രം റിലീസ് ചെയ്യും. സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക.

English summary
Now Dileep is all ready to set his foot in Tollywood as 'Sathya Sai Baba' in the movie titled Baba Sathya Sai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam