»   » പഴയ ബസ് കണ്ടപ്പോള്‍ താഹയ്ക്ക് നൊസ്റ്റാള്‍ജിയ

പഴയ ബസ് കണ്ടപ്പോള്‍ താഹയ്ക്ക് നൊസ്റ്റാള്‍ജിയ

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍ഹിറ്റായ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ കാലങ്ങള്‍ കഴിഞ്ഞ് കണ്ടുമുട്ടുക, ആ കഥാപാത്രം ഇപ്പോഴുമുണ്ടെന്നുള്ള അറിവില്‍നിന്നുമുണ്ടായ നൊസ്റ്റാള്‍ജിയയില്‍ നിന്നും ചിത്രത്തിന്റെ രണ്ടാംഭാഗമെടുക്കാനുള്ള തീരുമാനമുണ്ടാകുക. ഈ യാദൃശ്ചികതയുണ്ടായിരിക്കുന്നത് മലയാളത്തില്‍ത്തന്നെയാണ്. 12വര്‍ഷങ്ങള്‍ക്കുമുമ്പ് ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടുമായി എത്തിയ സൂപ്പര്‍ചിത്രം ഈ പറക്കുംതളികയുടെ രണ്ടാംഭാഗത്തിനായി ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രം നിമിത്തമായിരിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാവായ കാസ് ഹംസയും സംവിധായകന്‍ താഹയും അടുത്തിടെ പൊള്ളാച്ചിയില്‍ പോയപ്പോഴാണ് പറക്കും തളികയിലെ പ്രധാന കഥാപാത്രമായിരുന്ന പഴയ ബസ് കണ്ടത്. ബസ് പൊളിയ്ക്കാതെ കിടക്കുന്നത് കണ്ടപ്പോഴാണ് പറക്കുംതളിക ഒരുക്കിയകാലത്തെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയ ഇവരുടെ മനസില്‍ നിറയുന്നത്. തുടര്‍ന്ന് ചിത്രത്തിന് രണ്ടാം ഭാഗമെടുക്കാന്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ പഴയബസ് പൊള്ളാച്ചിയിലെ വണ്ടിക്കച്ചവടക്കാരന് പൊളിയ്ക്കാന്‍ കൊടുക്കുകയായിരുന്നു. എന്തായാലും അയാള്‍ ബസ് പൊളിയ്ക്കാതിട്ടതുകൊണ്ട് മലയാളത്തിന് മറ്റൊരു രണ്ടാംഭാഗചിത്രം കൂടി കാണാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്.

Ee Parakkum Thalika

രണ്ടാംഭാഗത്തില്‍ പഴയ ബസിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ കാലത്തിന് ചേരുന്ന പുതിയൊരു കഥയാണ് ആലോചിക്കുന്നതെന്നും ചിലപ്പോള്‍ കഥാപാത്രങ്ങള്‍ക്ക് മാറ്റം വന്നേയ്ക്കുമെന്നും താഹ പറയുന്നു. പുതിയ ചിത്രത്തിനായുള്ള അണിയറ ജോലികള്‍ പുരോഗതിയിലാണ്.

ദിലീപിനെ ജനപ്രിയനായകന്‍ എന്ന പദവിയിലേയ്ക്കുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രമായിരുന്നു ഈ പറക്കം തളിക. ഉണ്ണികൃഷ്ണനായി ദിലീപും സഹായിയ സുന്ദരേശനായി ഹരിശ്രീ അശോകനും ഉണ്ണികൃഷ്ണന് പരമ്പരാഗത സ്വത്തായി ലഭിച്ച പഴയൊരു ബസും ചേര്‍ന്ന് പ്രേക്ഷകരെ ചിരിപ്പിച്ചതിന് കണക്കില്ല.

English summary
Comedy film Ee Parakkum Thalika, which was a super hit is set to have a sequel soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam