»   »  പുറത്തിറങ്ങാന്‍ വയ്യ.. ദിലീപ് ഒളിവില്‍!

പുറത്തിറങ്ങാന്‍ വയ്യ.. ദിലീപ് ഒളിവില്‍!

Posted By:
Subscribe to Filmibeat Malayalam

എന്തിനാണ് ദിലീപ് ഒളിവില്‍പ്പോയതെന്നാവും നിങ്ങള്‍ ആലോചിയ്ക്കുന്നത്. മുഖത്തിന്റെ ഷേപ്പ് മാറിയാല്‍ ദിലീപല്ല ആരായാലും ഒളിവില്‍പ്പോകും.

അതേകുറച്ച് നാളായി ദിലീപിന്റെ മുഖത്തിന്റെ ഷേപ്പ് അത്ര ശരിയല്ല, ആരെങ്കിലും അടിച്ചു ഷേപ്പ് മാറ്റിയതൊന്നുമല്ല, പുതിയ സിനിമയ്ക്കു വേണ്ടി ദിലീപ് തന്നെയാണ് തന്റെ മുഖത്തിന്റെ ഷേപ്പ് മാറ്റിയിരിക്കുന്നത്.

Sound Thoma

മായാമോഹിനിയ്ക്ക് ശേഷം വിസ്മയിപ്പിയ്ക്കുന്ന രൂപഭാവങ്ങളുമായി ദിലീപ് എത്തുകയാണ്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന സൗണ്ട് തോമയില്‍ ജന്‍മനാ ശബ്ദ വൈകല്യമുള്ള ഒരു യുവാവിന്റെ വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.

മുറിച്ചുണ്ടുള്ളവരെ നാട്ടുമ്പുറത്ത് തത്തമ്മച്ചുണ്ടനെന്നാണ് വിളിയ്ക്കാറ്. അതുപോലെ മൂക്കുവളഞ്ഞ് തത്തമ്മച്ചുണ്ടുമായാണ് ദിലീപിന്റെ സൗണ്ട് തോമയും എത്തുന്നത്. കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട്, ചക്കരമുത്ത്, പച്ചക്കുതിര എന്നീ സിനിമകള്‍ക്കുശേഷം രൂപത്തിലും ശബ്ദത്തിലും വലിയ പരീക്ഷണങ്ങള്‍ക്കാണ് ദിലീപ് ഇത്തവണയും തയാറായിരിക്കുന്നത്.

മുറിച്ചുണ്ടന്‍ മേക്കപ്പിട്ടതിനാല്‍ രണ്ട് മാസത്തോളം ജനത്തിന് മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് ദിലീപ്. വിശ്വരൂപത്തില്‍ കമലിനെ വേഷംകെട്ടിച്ച റോഷന്‍ ദിലീപിനൊപ്പം ചേരുന്ന രണ്ടാമത്തെ വലിയ പ്രോജക്ടാണ് സൗണ്ട് തോമ. മായാമോഹിനിക്ക് അഞ്ചുമണിക്കൂര്‍ മേക്കപ്പാണ് ദിവസവും വേണ്ടിവന്നത്. സൗണ്ട് തോമയുടെ ചമയപ്പണിയ്ക്ക് മൂന്ന് മണിക്കൂറാണ് വേണ്ടതെന്നും ദിലീപ് പറയുന്നു.

കുട്ടനാട്ടിലെ സമ്പന്ന ക്രിസ്ത്യന്‍ കുടുംബമായ പ്ലാമ്പറമ്പില്‍ പൗലോയുടെ മകന്റെ കുറവ് ഈ മുറിച്ചുണ്ടും ശബ്ദവൈകല്യവുമാണ്. സൗണ്ട് തോമയെന്ന് ഇരട്ടപ്പേരുള്ള യുവാവിന്റെ മനസ്സ് കീഴടക്കുന്നത് എഫ്എം റേഡിയോയില്‍ കിളിമൊഴിയുമായെത്തുന്നത് റേഡിയോ ജോക്കിയാണ്. ഇവരുടെ പ്രണയവും സൗണ്ട തോമയുടെ വേദനകളും നര്‍മവുമാണ് സിനിമയുടെ പശ്ചാത്തലം.

പുതിയ തീരങ്ങളിലൂടെ മലയാള സിനിമയിലെത്തിയ നമിത പ്രമോദാണു നായിക. പ്രിയാഞ്ജലി പ്രൊഡ ക്ഷന്‍സിനു വേണ്ടി ദിലീപിന്റെ അനുജന്‍ അനൂപാണു ചിത്രം നിര്‍മ്മിക്കുന്നത്. നെടുമുടി വേണു , സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഷിജു തുടങ്ങിയ താര നിരയുള്ള ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും.

English summary
In his latest upcoming film Sound Thoma, actor Dileep will be seen with a cleft on his upper left lip. The strangest part is that as always, Dileep's cleft look has become an instant hit among his fans.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam