twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച സംവിധായകൻ; ദിലീഷ് പോത്തൻ മായാജാലത്തിന് വീണ്ടും അംഗീകാരം

    |

    52ാം സംസ്ഥാന ചലച്ചിത്ര അവാർഡ് സംകാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. 142 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടത് അന്തിമ വിധി നിർണായ സമിതിയുടെ മുന്നിൽ എത്തിയത് 29 ചിത്രങ്ങളാണ്. പ്രശസ്ത തിരക്കഥാകൃത്ത് സയ്യദ് മിർസ ജൂറിയായ സമിതിയാണ് വിയജയികളെ പ്രഖ്യാപിച്ചത്.

    കോവിഡ് മഹാമാരി മലയാള സിനിമ മേഖലയെ സാരമായി ബാധിച്ചുവെങ്കിലും നിരവധി നല്ല സിനിമകൾ മലയാളത്തിൽ പോയവർഷം നിർമ്മിക്കപ്പെട്ടു. ഇതിൽ എടുത്ത് പറയേണ്ട ചിത്രമാണ് ജോജി. ഷേക്‌സ്‌പെയറിന്റെ ലോകപ്രശസ്ത നാടകമായ മാക്ക്ബെത്തിൽ നിന്നാണ് ഈ ചലച്ചിത്രത്തിന്റെ കഥയുടെ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ശ്യാം പുഷ്കരനാണ് രചന

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ജോജുവും ബിജു മേനോനും മികച്ച നടന്മാര്‍, രേവതി മികച്ച നടിസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ജോജുവും ബിജു മേനോനും മികച്ച നടന്മാര്‍, രേവതി മികച്ച നടി

    ജോജി എന്ന ചിത്രം അതി ഗംഭീരമായ ഒരു ദൃശ്യ അനുഭവമായി മാറിയത് ദിലീഷ് പോത്തന്റെ സംവിധാനത്തിലൂടെയാണ്, ഇത് തന്നെയാണ് അദ്ദേഹത്തെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തതിന് കാരണമായതും. ചിത്രത്തിന് നിരവധി മറ്റ് പുരസ്കാരങ്ങളും ലഭിച്ചു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനാണ് മികച്ച അവലംബിത തിരക്കഥക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

    Dileesh pothan best director

    മലയാളത്തിൽ ഇതുവരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാന ശൈലിയാണ് ജോജിയിൽ സംവിധായകൻ അവലംബിച്ചിട്ടുള്ളത്. വലിയ നായക പരിവേഷം ഇല്ലാത്ത ചിത്രം ഫഹദിന്റെ നൈസർഗീക അഭിനയം കൊണ്ട് ജനശ്രദ്ധ നേടിയെടുത്ത ചിത്രമായിരുന്നു. ഇത്തവണ അവാർഡിന് അർഹമായ ഒട്ടുമിക്ക ചിത്രങ്ങളും വലിയ നായക പരിവേഷം ഇല്ലാത്ത ചിത്രങ്ങളായിരുന്നു.

    47ാം സംസ്ഥാന ചലച്ചിത്ര അവാർഡിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിന് മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു.

    ഇത്തവണ രണ്ട് മികച്ച നടന്മാര്‍; അവാര്‍ഡ് പങ്കിട്ട് ബിജു മേനോനും ജോജു ജോര്‍ജുംഇത്തവണ രണ്ട് മികച്ച നടന്മാര്‍; അവാര്‍ഡ് പങ്കിട്ട് ബിജു മേനോനും ജോജു ജോര്‍ജും

    2010ൽ പുറത്തിറങ്ങിയ '9 KK റോഡ്' എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് ദിലീഷ് പോത്തൻ സിനിമ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് 22 ഫീമെയിൽ കോട്ടയം, ടാ തടിയാ, ഗാംഗ്സ്റ്റർ എന്നീ ചിത്രങ്ങളിൽ ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു. സോൾട്ട് ആൻഡ് പേപ്പർ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ ശ്രദ്ധനേടിയ ദിലീഷ് പോത്തൻ 22 ഫീമെയിൽ കോട്ടയം , ഇടുക്കി ഗോൾഡ്, ഗാങ്സ്റ്റർ, ഇയ്യോബിന്റെ പുസ്തകം, റാണി പത്മിനി എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തു.

    2016ൽ മഹേഷിന്റെ പ്രതികാരത്തിലൂടെ സ്വതന്ത്രസംവിധായകനായി. ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിരുന്നു. തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലൂടെ 2016ലെയും 2017ലെയും മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്ക്കാരങ്ങൾ തുടർച്ചയായി നേടിയ സംവിധായകൻ കൂടിയാണ് ദിലീഷ് പോത്തൻ.

    Read more about: dileesh pothan
    English summary
    Dileesh pothan again won the award for best director in the 52nd Kerala state film award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X