»   » സാള്‍ട്ട് ആന്റ് പെപ്പര്‍ ടീമിനൊപ്പം മോഹന്‍ലാല്‍

സാള്‍ട്ട് ആന്റ് പെപ്പര്‍ ടീമിനൊപ്പം മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോളിവുഡില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കുന്ന പുതുതലമുറയ്‌ക്കൊപ്പം മോഹന്‍ലാലും ചേരുന്നു. പ്രേക്ഷകന് ആസ്വാദനത്തിന്റെ പുതുരുചി സമ്മാനിച്ച സാള്‍ട്ട് ആന്റ് പെപ്പറിന്റെ തിരക്കഥയൊരുക്കിയ ദിലീഷ് നായര്‍-പുഷ്‌ക്കരന്‍ ടീമിനൊപ്പമാണ് ലാല്‍ ഒന്നിയ്ക്കുന്നത്.

ആഷിഖ് അബു സിനിമകളായ സാള്‍ട്ട് ആന്റ് പെപ്പറിനും ഡാ തടിയാ യ്ക്കും ശേഷം ദിലീഷും പുഷ്‌ക്കരും കഥയെഴുതുന്ന ചിത്രം കൂടിയാവുമിത്. ഷാഫി യുടെ സംവിധാനത്തില്‍ ആഗസ്റ്റില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കുകയെന്ന് ദിലീഷ് പറയുന്നു.

മോഹലാലിന്റെ താരമൂല്യം മനസ്സില്‍ക്കണ്ടൊരു തിരക്കഥയല്ല തങ്ങളൊരുക്കുകയെന്ന് ദിലീഷ് പറയുന്നു. ഒരു നടന് എല്ലാ പ്രധാന്യവും നല്‍കി കഥയെഴുതുന്ന രീതി ഞങ്ങള്‍ക്കില്ല. അതേസമയം മോഹന്‍ലാലില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. അത്തരം ചില രംഗങ്ങള്‍ സിനിമയിലുണ്ടാവുമെന്നും തിരക്കഥാകൃത്ത് സൂചന നല്‍കുന്നുണ്ട്.

ആഷിക്കിന്റെ ഡാ തടിയാ പൂര്‍ത്തിയാക്കിയതിന് ശേഷമാവും ലാല്‍ ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കുക. മോഹന്‍ലാലിന്റെയും ഷാഫിയുടെയും ഡേറ്റുകള്‍ ഒന്നിച്ചുകിട്ടുന്നതിനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ആഷിക്കിന് വേണ്ടി തന്നെ ഒരുക്കിയ ഇടുക്കി ഗോള്‍ഡ് ഈ വര്‍ഷം ഉണ്ടാകില്ലെന്ന സൂചനയും ഇരട്ടതിരക്കഥാകൃത്തുക്കള്‍ നല്‍കുന്നുണ്ട്.

English summary
The latest to join the bandwagon is none other than superstar Mohanlal, who has signed up for a flick to be penned by Salt 'N Pepper scribes Dileesh Nair and Syam Pushkaran

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam