twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    19വര്‍ഷങ്ങള്‍ ; ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേ തിരശ്ശീലയ്ക്കുളളിലേക്ക്

    |

    ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേ...ഷാരൂഖ് ഖാനും കാജോളും തകര്‍ത്തഭിനയിച്ച ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് പ്രണയചിത്രത്തെ എങ്ങനെ മറക്കും അല്ലേ... മുംബൈയിലെ മറാത്ത മന്ദിര്‍ തിയെറ്ററിലെ തിരശ്ശീലയില്‍ നിന്ന് 990 ആഴ്ചകളും 19 വര്‍ഷങ്ങളും പിന്നിട്ടശേഷം ചിത്രം പുറത്താവാനൊരുങ്ങുകയാണ്.

    19 വര്‍ഷം ഒരു തിയേറ്ററില്‍ ഒരേ സിനിമ തന്നെ പ്രദര്‍ശിപ്പിക്കുന്നത് ചില്ലറക്കാര്യമല്ല. ഈ ഒരു റെക്കോര്‍ഡുമായാണ് ചിത്രം തിരശ്ശീലയ്ക്കുളളിലേക്ക് മറയുന്നത്. വരുന്ന ഡിസംബറോടെ ചിത്രത്തിന്റെ പ്രദര്‍ശനം 1000 ആഴ്ചകള്‍ പൂര്‍ത്തിയാക്കും. ഇതോടെ പ്രദര്‍ശനം പിന്‍വലിക്കാനാണ് തിയേറ്റര്‍ അധികൃതരുടെ തീരുമാനം. തിയേറ്റര്‍ എം.ഡിയായ മനോജ് ദേശായിയാണ് ചിത്രം പിന്‍വലിക്കുന്ന കാര്യം പുറത്തുവിട്ടത്.

    ddlj

    അരനൂറ്റാണ്ടിലേറെ പഴക്കമുളള മുംബൈ സെന്‍ട്രല്‍ മറാത്ത മന്ദിര്‍ തിയേറ്ററില്‍ ദിവസവും രാവിലെ 11.15 നായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. അതും നിറഞ്ഞ സദസ്സില്‍ത്തന്നെ. എന്നാല്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിലൂടെയുളള വരുമാനം അടുത്തിടെയായി കുറവായിരുന്നു. ഇതാണ് പ്രദര്‍ശനം പിന്‍വലിക്കാന്‍ തീരുമാനിക്കാന്‍ കാരണമെന്ന് മനോജ് ദേശായി പറഞ്ഞു. '' ഒരു തലമുറ മുഴുവന്‍ ചിത്രം കണ്ടെന്ന് ഉറപ്പാണ്. ടെലിവിഷനില്‍ ചിത്രം പലതവണ പ്രദര്‍ശിപ്പിച്ചത് കാഴ്ചക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. തിയേറ്ററില്‍ മറ്റ് സിനിമകള്‍ കൂടി പ്രദര്‍ശിപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം. ഇക്കാര്യം സംവിധായകന്‍ ആദിത്യ ചോപ്രയെ അറിയിച്ചിട്ടുണ്ട്. '' മനോജ് ദേശായി പറഞ്ഞു.

    ആദിത്യ ചോപ്ര സംവിധാനം ചെയ്ത ' ദില്‍വാലെ ദുല്‍ഹനിയ ലേജായേഗെ ' 1995 ഒക്ടോബറിലാണ് റിലീസ് ചെയ്തത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രമെന്ന റെക്കോര്‍ഡ് ഈ സിനിമയ്ക്ക് മാത്രം സ്വന്തമാണ്. അഞ്ചുവര്‍ഷം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ഷോലെയുടെ റെക്കോര്‍ഡ് 2007 ല്‍ത്തന്നെ ചിത്രം കടത്തിവെട്ടിയിരുന്നു.

    English summary
    Dilwale Duhania Le Jayenge will be removed from Maratha Mandir in December after running for 19 years. The movie has been playing in Maratha Mandir since its release on October 20, 1995. In 2007, it broke the record set by Sholay by a full seven years.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X