twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ട്രിവാന്‍ഡ്രം ലോഡ്ജ് എത്തുന്നു!! ചിത്രത്തിനെ കുറിച്ച് സംവിധായകൻ വികെപി

    പ്രേക്ഷക നിരൂപക ശ്രദ്ധനേടിയ ഈ വികെ പി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനൊരുങ്ങുകയാണ്.

    |

    അനൂപ് മേനോൻ- ജയസൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്. 2012 ൽ പുറത്തിറങ്ങിയ ചിത്രം അന്ന് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അധികം കണ്ടു വരാത്ത പ്രമേയവും ആവിഷ്കാര രീതിയുമായിരുന്നു ചിത്രത്തിന്റേത്. ഇത് തന്നെയായിരുന്നു വിവാദങ്ങൾ ക്ഷണിച്ച് വരുത്തിയത്. വിമർശനങ്ങൾ ചിത്രത്തെ തേടിയെത്തിയെങ്കിലും ബോക്സോഫീസിൽ തിളങ്ങാൻ ചിത്രത്തിനായിരുന്നു.

     ഒടിവിദ്യക്ക് മാണിക്യനെ പ്രേരിപ്പിച്ചത് ആരാണെന്ന് അറിയാമോ!! ഒടിയനിൽ വില്ലനായതിങ്ങനെ, കാണൂ ഒടിവിദ്യക്ക് മാണിക്യനെ പ്രേരിപ്പിച്ചത് ആരാണെന്ന് അറിയാമോ!! ഒടിയനിൽ വില്ലനായതിങ്ങനെ, കാണൂ

    അനൂപ് മേനോൻ, ജയസൂര്യ എന്നിവരെ കൂടാതെ ഭവന, ഹണി റോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. പ്രേക്ഷക നിരൂപക ശ്രദ്ധനേടിയ ഈ വികെ പി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനൊരുങ്ങുകയാണ്. സംവിധായകൻ തന്നെയാണ് ഇതിനെ കുറിച്ചുളള വിവരം പുറത്തു വിട്ടത്.

    ആദ്യം മോശമായി സംസാരിച്ചു!! പിന്നീട് പീഡനം, സംവിധായകനെതിരെ ആരോപണവുമായി സഹപ്രവർത്തകആദ്യം മോശമായി സംസാരിച്ചു!! പിന്നീട് പീഡനം, സംവിധായകനെതിരെ ആരോപണവുമായി സഹപ്രവർത്തക

     ഏഴ് വർഷത്തിനു ശേഷം

    ഏഴ് വർഷത്തിനു ശേഷം

    2012 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏഴ് വർഷങ്ങൾക്ക് ശേഷമാണ് പുറത്തെത്തുന്നത്. ആദ്യം ഭാഗം ട്രിവാൻഡ്രം ലോഡ്ജ് എന്നാണെങ്കിൽ രണ്ടാം ഭാഗത്തിന് പേര് നൽകിയിരിക്കുന്നത് മദ്രാസ് ലോഡ്ജ് എന്നാണ് . 2019ചിത്രം പുറത്തു വരുമെന്നാണ് സംവിധായകൻ വികെപി പറഞ്ഞു..

     ജയസൂര്യയും  അനൂപ് മേനാനും

    ജയസൂര്യയും അനൂപ് മേനാനും

    ട്രിവാൻഡ്രം ലോഡ്ജിൽ വൻ താര നിരയായിരകുന്നു അണിനിരന്നത്. എന്നാൽ രണ്ടാം ഭാഗത്തിലെ താരങ്ങളെ കുറിച്ചോ ബാക്കി അണിയറ വിശേഷങ്ങളോ പുറത്തു വന്നിട്ടില്ല. തിരുവനന്തപുരം പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ഒരു ലോ‍ഡ്ജും അവിടത്തെ ആന്തോവാസികളേയും ചിറ്റിപ്പറ്റിയുമായിരുന്നു ചിത്രം മുന്നോട്ട് പോയത്. എന്നാൽ രണ്ടാം ഭാഗത്തിലും ലോഡ്ജിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് ടൈറ്റിലിൽ നിന്ന് വ്യക്തമാണ്.

     കിങ് ഫിഷർ

    കിങ് ഫിഷർ

    ഈ ചിത്രത്തിനു മുൻപ് തന്നെ വികെപി- ആനൂപ് മേനോൻ കൂട്ട്കെട്ടിൽ ഒരു വെബ് സിരിയൽ ഒരുങ്ങുന്നുണ്ട്. അനൂപ് മേനോന്റെ തിരക്കഥയിൽ വികെപിയാണ് ഇത് സംവിധാനം ചെയ്യുന്നത്. കിങ്ഫിഷർ എന്ന് പേര് നൽകിയിരിക്കുന്ന പരമ്പര ഹിന്ദി ഭാഷയിലാണ് എത്തുക. ഈ വെബ് സീരിയലും ഈ വർഷം തന്നെയാകും എത്തുക.

     പ്രാണ

    പ്രാണ

    വികെപി- നിത്യാമേനോൻ കൂട്ട്കെട്ടിൽ പിറക്കുന്ന പ്രാണ അടുത്ത ആഴ്ച തിയേറ്ററുകളിൽ എത്തുന്നുണ്ട്. ഒരേസമയം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ലോക സിനിമയില്‍ തന്നെ സറൗണ്ട് സിങ്ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത് . ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയാണ് പ്രാണയ്ക്കു വേണ്ടി ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്.പ്രശസ്ത ചായാഗ്രാഹകന്‍ പിസി ശ്രീറാമാണ് പ്രാണയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റിലാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക. എസ് രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സുരേഷ് രാജ്, പ്രവീണ്‍ എസ് കുമാര്‍, അനിതാ രാജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രാണ നിര്‍മ്മിച്ചിരിക്കുന്നത്.

    English summary
    dirctor vk prakash movie trivandrum lodge second part
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X