For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജാവിന്റെ മകൻ വെറുതെ ഉണ്ടായതല്ല!! പിന്നിലൊരു കഥയുണ്ട്, മോഹൻലാൽ സൂപ്പർസ്റ്റാറായത് ഇങ്ങനെ..

  |

  ''രാജു മോൻ എന്നോട് ചോദിച്ചു.. അങ്കിളിന്റെ അച്ഛൻ ആരാണ്''... നൂറ്റാണ്ടുകൾ എത്ര കഴിഞ്ഞിട്ടും ഇന്നു മലയാള സനിമ ലോകം ഉരു വിടുന്ന ഡയലോഗുകളിൽ ഒന്നാണിത്. ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി തമ്പി കണ്ണംന്താനം സംവിധാനം ചെയ്ത് സ്വന്തമായി നിർമ്മിച്ച ചിത്രമായിരുന്നു രാജാവിന്റെ മകൻ. മോഹൻലൽ എന്ന നടനെ ഇപ്പോൾ കാണുന്ന സൂപ്പർ താര പദവിയിലേയ്ക്ക് ഉയർത്തി കൊണ്ടുവന്ന ചിത്രം കൂടിയായിരുന്നു ഇത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും പുതിയ പുതിയ ഹിറ്റുകൾ ലാലേട്ടൻ സമ്മാനിച്ചിട്ടും രാജവിന്റെ മകൻ സമ്മാനിച്ച് റെക്കോഡുകൾ ബ്രേക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. അത്രയധികം എവർഗ്രീൻ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു അത്.

  mohanlal

  അതു കൊണ്ടാണ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാതിരുന്നത്!! വെളിപ്പെടുത്തലുമായി ശ്വേത മേനോൻ

  രജാവിന്റെ മകൻ പിറവി എടുത്തിനു പിന്നിൽ ഒരു വലിയ കഥ തന്നെയുണ്ടായിരുന്നു. മനോരമ സംഘടിപ്പിച്ച വേഷങ്ങൾ എന്നുളള പരിപാടിയിലാണ് മോഹൻലാലിന്റെ രാജാവിന്റെ മകനെ കുറിചച്ച് കണ്ണംന്താനം പറഞ്ഞത്. 1986 ജൂലൈ 17 ഉച്ചയ്ക്ക് 2.30 മലയാളത്തിന് ഒരു സൂപ്പർ സ്റ്റാർ ഉണ്ടായി. രാജവിന്റെ മകന്റെ റിലീസെ ചെയ്ത് ന്യൂൺഷോ കഴിഞ്ഞപ്പോൾ തന്നെ മോഹൻലാൽ സൂപ്പർസ്റ്റാറായി മാറുകയായിരുന്നെന്നും തമ്പി കണ്ണന്താനം പറഞ്ഞു.

   മൂന്ന് ചിത്രങ്ങൾ പരാജയം

  മൂന്ന് ചിത്രങ്ങൾ പരാജയം

  1981 ൽ താവളം, 82 മധു, നസ്രീർ ശ്രീവിദ്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ പാസ്പോർട്ട് 85 മമ്മൂട്ടിയെ നായകനായ ആ നേരം അൽപദൂരം എന്നീ ചിത്രങ്ങളുടെ പരാജയത്തിനു ശേഷമായിരുന്നു രാജാവിന്റെ മകനുമായി കണ്ണന്താനം എത്തിയത് നല്ല കഥകൾ ഉണ്ടെങ്കിൽ മാത്രമേ ചിത്രം വിജയിക്കൂ എന്ന തിരിച്ചറിവിൽ നിന്നാണ് രാജാവിന്റെ മകൻ പിറക്കുന്നത്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ പിറക്കുന്ന ഒരു ചിത്രം കൂടിയായിരുന്നു രാജാവിന്റെ മകൻ.

   മോഹൻലാൽ തന്നെ

  മോഹൻലാൽ തന്നെ

  ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ നായകൻ തമ്പി കണ്ണന്താനത്തിന്റെ മനസ്സിൽ വരുകയായിരുന്നു. ഈ കഥാപാത്രം അവതരിപ്പിക്കാൻ ഏറ്റവും നല്ലത് മോഹൻലാൽ ആയിരിക്കുമെന്ന് അപ്പോൾ തന്നെ തോന്നി. അങ്ങനെയാണ് നെഗറ്റീവ് ടച്ചുള്ള നായകനായി മോഹൻലാലിനെ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തത്. എന്നാൽ കഥയും നടനേയും കിട്ടയപ്പോൾ ചിത്രം ആര് നിർമ്മിക്കും എന്നൊരു ചോദ്യം ഉയർന്നിരുന്നു. സിനിമ നിർമ്മിക്കാൻ ആരും തയ്യാറായി അന്ന് മുന്നോട്ട് വന്നില്ല. മുൻപുള്ള ചിത്രങ്ങളുടെ പരാജയമായിരുന്നു ഒരു കാരണം. മറ്റൊന്ന് അന്ന് നിലവിലുണ്ടായിരുന്ന നായിക സങ്കൽപ്പത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു ചിത്രം. അതിനാൽ ചിത്രം വിജയിക്കുമോ എന്ന് എലലാവർക്കും നല്ല പേടിയുണ്ടായിരുന്നു.

   മോഹൻലാലിന് കിട്ടിയ ഏറ്റവും വലിയ വേഷം

  മോഹൻലാലിന് കിട്ടിയ ഏറ്റവും വലിയ വേഷം

  രാജവിന്റെ മകന്റെ പിറവിയിൽ തന്നെ ഏറെ സംശയമുണ്ടായിരുന്നു. എന്നാൽ ചലഞ്ച് കണ്ണന്താനം തന്നെ ഏറ്റൊടുക്കുകയായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നതിനോടൊപ്പം നിർമ്മിക്കുകയും ചെയ്തു. അതുവരെ മോഹൻലാൽ തന്റെ കരിയറിൽ അത്രയും വലിയൊരു കഥാപാത്രം ചെയ്തിരുന്നില്ല. എന്നാൽ മോഹൻലാലിന്റെ കഴിവിൽ അങ്ങേയറ്റം വിശ്വാസം സംവിധായകനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസം നൂറ് ശതമാനം ശരിയാണെന്ന് പിന്നീട് കാലം തെളിയിക്കുകയും ചെയ്തു.

   മോഹൻലാലിന്റെ നായികയായി അംബിക

  മോഹൻലാലിന്റെ നായികയായി അംബിക

  അംബിക സിനിമയിൽ ഹിറ്റയി നിൽക്കുന്ന കാലമായിരുന്നു. മോഹൻലാലിനെക്കാലും താരമൂല്യം അന്ന് അംബികയ്ക്ക് ഉണ്ടായിരുന്നു. കാരണം കമൽഹാസനോടൊപ്പം അംബിക തമിഴിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ചിത്രത്തിൽ അങ്ങനെ മോഹൻലാലിന്റെ നായികയായി അംബിക എത്തി. ഒന്നേകാൽ ലക്ഷം രൂപയായിരുന്നു സിനിമയ്ക്കായി പ്രതിഫലം ചോദിച്ചത്. എന്നാൽ സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോൾ അംബിക പറഞ്ഞു തനിയ്ക്ക് പ്രതിഫലം ഒരു ലക്ഷം രൂപ നന്നാൽമതിയെന്ന്. അതിനോട് അവരിൽ ഏറെ ന്നദിയുണ്ടെന്നും തമ്പി അന്ന് പറഞ്ഞിരുന്നു.

   മോഹൻലാലിന്റെ പ്രതിഫലം

  മോഹൻലാലിന്റെ പ്രതിഫലം

  മോഹൻലാലിനും ചിത്രത്തിന് ഒരു ലക്ഷം രൂപയാണ് പ്രതിഫലം നൽകിയത്. അംബികയ്‌ക്കു കൊടുത്ത അതേ പ്രതിഫലം. എന്നാൽ ചിത്രം പുറത്തിറങ്ങിക്കഴിഞ്ഞ് മോഹൻലാലിന്റെ പ്രതിഫലം പലമടങ്ങു വർധിക്കുന്നത് കണ്ടു. ചിത്രത്തിന് പേര് ഇട്ടത് തിരക്കഥകൃത്ത് ഡെന്നീ ജോസഫായിരുന്നു. മഹാരാജാവിന്റെ മകൻ എന്നാണ് പേര് നൽകിയത്. എന്നാൽ അതിൽ നിന്ന് 'മഹാ' ഒഴിവാക്കുകയായിരുന്നു. പതിനാല് ലക്ഷം രൂപയ്ക്കാണ് രാജാവിന്റെ മകൻ ഫസ്റ്റ് കോപ്പിയായത്. പ്രിന്റ് പബ്ലിസിറ്റി എന്നിവ ചേരർത്ത് സിനിമയുടെ മൊത്തം ചെലവ് 40 ലക്ഷം രൂപ. എന്നിട്ടും 80-85 ലക്ഷം രൂപ ചിത്രം നേടി. 32 ദിവസം കൊണ്ട് ചിത്രീകരിച്ച സിനിമയാണ് രാജാവിന്റെ മകൻ.

  English summary
  dirctorThampi Kannanthanam say about mohanlal movie rajavinte makan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X