twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകന്‍ എ.ബി.രാജ് അന്തരിച്ചു, വേദനയോടെ സിനിമാലോകം! അച്ഛന് പിന്നാലെ മകളും സിനിമയിലെത്തി

    |

    സംവിധായകൻ എ.ബി.രാജ് (രാജ് ആന്റണി ഭാസ്കർ) അന്തരിച്ചു. 95 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സിനിമാലോകത്ത് നിന്നും നിരവധി പേരാണ് സംവിധായകന് ആദരാഞ്ജലി അറിയിച്ചിട്ടുള്ളത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും എ.ബി രാജിന് ആദരാഞ്ജലി നേര്‍ന്നിട്ടുണ്ട്. 1951 മുതൽ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന സംവിധായകനായിരുന്നു അദ്ദേഹം. ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായാണ് അദ്ദേഹം ജനിച്ചത്. തമിഴ്‍നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം.

    കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ 1947 ൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. സിലോണിൽ സിംഹള സിനിമകളിലൂടെയായിരുന്നു തുടക്കം.
    മലയാളത്തിലെ ആദ്യ ചിത്രം കളിയല്ല കല്യാണം തുടർന്ന് കണ്ണൂർ ഡീലക്സ്, ഡെയ്ഞ്ചർ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, പച്ചനോട്ടുകൾ, കഴുകൻ, ഇരുമ്പഴികൾ, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഫുട്ബോൾ ചാമ്പ്യൻ, ഹണിമൂൺ, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാർലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവ ഉൾപ്പടെ 49 മലയാളം ചിത്രങ്ങൾ സംവിധാനം ചെയ്തു.

    ഓർമിക്കാൻ ഓമനിക്കാൻ ആണ് അവസാന ചിത്രം. കുടുംബ ചിത്രങ്ങളും ആക്ഷൻ ചിത്രങ്ങളും ഒരേ പോലെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു. ടി.ഇ.വാസുദേവൻ നിർമ്മിച്ച് എ.ബി.രാജ് സംവിധാനം ചെയ്ത "എഴുതാത്ത കഥ" എന്ന ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.

    A.B. Raj

    Recommended Video

    Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

    സ്വന്തമായി ഒരു ഡസനിലധികം ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 1951ല്‍ വഹാബ് കാശ്മീരി എന്നയാളുടെ ക്ഷണപ്രകാരം ശ്രീലങ്കയില്‍ പോയി ബണ്ഡകംസു ടൗണ്‍ എന്ന സിംഹള ചിത്രം റിലീസായി. 11 വർഷക്കാലം സിലോണിലായിരുന്നു. 11 സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

    ചിരിക്കുടുക്കയുടെ തമിഴ്റീമേക്ക് ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പുള്ളിമാനാണ് രാജിന്റെ തമിഴ് ചിത്രം. തമിഴ്‌നാട് ഡയറക്ടേഴ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് ആയിരുന്നു. ഹരിഹരന്‍, ഐ വി ശശി, പി ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എ ബി രാജിന്റെ ശിഷ്യരാണ്.
    ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. മൂന്നു മക്കളാണ് അദ്ദേഹത്തിന്.തമിഴിലും മലയാളത്തിലുമെല്ലാം സജീവമായ ശരണ്യ എ.ബി രാജിന്‍റെ മകളാണ്.

    Read more about: director
    English summary
    Director A.B.Raj passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X