»   » മലയാള സിനിമയിലെ നല്ല മാറ്റങ്ങള്‍ക്കൊപ്പം ചുവടു മാറ്റി ഫഹദ് , റോള്‍ മോഡല്‍സ് വിശേഷങ്ങള്‍ !!

മലയാള സിനിമയിലെ നല്ല മാറ്റങ്ങള്‍ക്കൊപ്പം ചുവടു മാറ്റി ഫഹദ് , റോള്‍ മോഡല്‍സ് വിശേഷങ്ങള്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ റോള്‍ മോഡല്‍സിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മലയാള സിനിമയിലെ നല്ല മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച നടനാണ് ഫഹദ് ഫാസില്‍. 22 ഫീമെയിലും മഹേഷിന്റെ പ്രതികാരവുമൊക്കെ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളാണ്. പുതിയ ചിത്രമായ റോള്‍ മോഡല്‍സ് റിലീസ് ചെയ്യാനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി അധികമില്ല.

ഒട്ടേറെ പുതുമകളുമായെത്തുന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ഇതുവരെ കാണാത്ത രൂപഭാവ ഭേദവുമായാണ് ഫഹദ് ഈ ചിത്രത്തിലെത്തുന്നത്. വളരെ കര്‍ക്കശക്കാരനായ മാതാപിതാക്കളുടെ മകനായി വളര്‍ന്ന താരം കോളേജിലെത്തുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിലുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ സഹപാഠികള്‍ വീണ്ടും കണ്ടുമുട്ടുന്നുണ്ട്.

Role models

കേവലം കോമഡി മാത്രം പ്രതീക്ഷിച്ച് പോവേണ്ട ചിത്രമല്ല ഇതെന്ന് സംവിധായകന്‍ പറയുന്നു. അതിനുമപ്പുറത്തേക്ക് ചില കാര്യങ്ങള്‍ കൂടി ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്. എന്തായാലും പ്രേക്ഷകര്‍ ആകാംക്ഷയോടെ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

English summary
Fahad Fazil's role in role models.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam