»   » കണ്‍ഫ്യൂഷന്‍!! വോട്ട് ചെയ്യാന്‍ പാര്‍ട്ടി നോക്കണോ, സിനിമ നോക്കണോ, സിനിമാ താരങ്ങള്‍ മത്സരിക്കണമോ?

കണ്‍ഫ്യൂഷന്‍!! വോട്ട് ചെയ്യാന്‍ പാര്‍ട്ടി നോക്കണോ, സിനിമ നോക്കണോ, സിനിമാ താരങ്ങള്‍ മത്സരിക്കണമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

തെരഞ്ഞെടുപ്പ് കാലമാണല്ലോ ഇത്. സോഷ്യല്‍ മീഡിയയിലടക്കം തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ഏറ്റവും രസകരമായ കാര്യം സിനിമാ താരങ്ങളും മത്സരിക്കുന്നുണ്ടെന്നതാണ്. ഒന്നോ രണ്ടോ പേരല്ല. സിനിമാ മേഖലയില്‍ നിന്ന് അഞ്ച് പേര്‍ ഇത്തവണ മത്സരിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നുണ്ട്.

സുരേഷ് ഗോപി, മുകേഷ്, സിദ്ദിഖ്, ജഗദീഷ്, കെഎപിഎസി ലളിതാ എന്നിവരുടെ പേരാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ കെപിഎസി ലളിതാ പിന്മാറിയതയും പറയുന്നു. എന്തായാലും ഈ താരങ്ങളൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജനങ്ങള്‍ കുറച്ച് കഷ്ടപെടും. പാര്‍ട്ടി നോക്കി വോട്ട് ചെയ്യണോ അതോ സിനിമ നോക്കി വോട്ട് ചെയ്യണോ? പക്ഷേ സിനിമാ താരങ്ങളാണെന്ന് വിചാരിച്ച് ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്നുണ്ടോ? അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത് നോക്കൂ..

കണ്‍ഫ്യൂഷന്‍!! വോട്ട് ചെയ്യാന്‍ പാര്‍ട്ടി നോക്കണോ, സിനിമ നോക്കണോ, സിനിമാ താരങ്ങള്‍ മത്സരിക്കണമോ?

സിനിമാ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നല്ല കാര്യമാണെന്ന് അടൂര്‍ ഗോപാല കൃഷ്ണന്‍ പറയുന്നു.

കണ്‍ഫ്യൂഷന്‍!! വോട്ട് ചെയ്യാന്‍ പാര്‍ട്ടി നോക്കണോ, സിനിമ നോക്കണോ, സിനിമാ താരങ്ങള്‍ മത്സരിക്കണമോ?

യോജിച്ച രാഷ്ട്രീയ സമീപനങ്ങളും പശ്ചാത്തലവും ഉള്ളവരായിരിക്കണം മത്സരിക്കേണ്ടത്-അടൂര്‍

കണ്‍ഫ്യൂഷന്‍!! വോട്ട് ചെയ്യാന്‍ പാര്‍ട്ടി നോക്കണോ, സിനിമ നോക്കണോ, സിനിമാ താരങ്ങള്‍ മത്സരിക്കണമോ?

സിനിമാ ഉള്‍പ്പടെയുള്ള മറ്റ് ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും രാഷ്ട്രീയ അനുഭാവമുണ്ടെങ്കില്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ പ്രശ്‌നമില്ല.

കണ്‍ഫ്യൂഷന്‍!! വോട്ട് ചെയ്യാന്‍ പാര്‍ട്ടി നോക്കണോ, സിനിമ നോക്കണോ, സിനിമാ താരങ്ങള്‍ മത്സരിക്കണമോ?

എഞ്ചിനീയര്‍മാര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ എല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. അതൊരു ദോഷമല്ല. അടൂര്‍ പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അടൂര്‍ സിനിമാ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് സംസാരിച്ചത്.

English summary
Director Adoor Gopala krishnan about election.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam