For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫ്‌ളാറ്റ് ജീവിതം സുരക്ഷിതമല്ല! സംവിധായകന്റെ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരവസ്ഥ ഇങ്ങനെ..

  |

  മലപ്പുറത്ത് സിനിമാ തിയറ്ററിനുള്ളില്‍ നിന്നും പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്ന പീഡന വാര്‍ത്ത കേട്ട് കേരളം ഞെട്ടിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണ് കാണാന്‍ കഴിയുന്നത്. അതിനിടെ സംവിധായകന്‍ അജി ജോണിന്റെ ഭാര്യ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന വധഭീഷണിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

  ഒറ്റ നിമിഷം കൊണ്ട് രോമാഞ്ചിഫിക്കേഷനുമായി സിങ്കവും നരസിംഹവും! ട്രോളാന്‍ ഒരു കാരണം പോലുമില്ലല്ലോ..

  ഫ്ളാറ്റ് ജീവിതം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു സുരക്ഷിതത്വവും നല്‍കുന്നതല്ലെന്ന പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു ദീപ അജിജോണ്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഫഌറ്റില്‍ ജോലിയ്ക്ക് വരുന്ന തമിഴ് സ്ത്രീയില്‍ നിന്നുമാണ് സംവിധായകന്റെ കുടുംബത്തിന് നേരെ ഭീഷണി ഉയര്‍ന്നത്..

  മമ്മൂക്കയ്‌ക്കൊപ്പം നില്‍ക്കുന്നത് ആരാണെന്ന് മനസിലായോ? പഴയ റസിയ അല്ല ഫ്രീക്കത്തി രാധികയാണ്!

  (ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്‌)

  ദീപയുടെ വാക്കുകളിലേക്ക്..

  ദീപയുടെ വാക്കുകളിലേക്ക്..

  ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ്. Flat ജീവിതം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം നല്‍കുമെന്ന ധാരണയിലാണ്. ഞാനും ഫ്‌ളാറ്റ് സംസ്‌ക്കാരത്തിന് അടിമപ്പെട്ടത്. നാല്‍പതിലധികം കുടുംബങ്ങളുണ്ടാവാം ഏതൊരു ഫ്‌ളാറ്റിലും, സെക്യൂരിറ്റി സിസ്റ്റം, മുഴുവന്‍ സമയ നിരീക്ഷണ ക്യാമറകള്‍.. തുടങ്ങി ആധുനിക സംരക്ഷണ ഉപകരണങ്ങള്‍ കൂടാതെ, ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരുടെ സമാധാന ജീവിതത്തിനും, സംരക്ഷണത്തിനായി അസോസിയേഷനും ഉണ്ടാകും, താമസക്കാരന്റെ ന്യായമായ ഏതൊരാവശ്യവും അസോസിയേഷന്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും.. ആയതിനാല്‍ ഫ്‌ളാറ്റ് വാസികള്‍ ഫ്‌ളാറ്റിനുള്ളിലെ പ്രശ്‌നങ്ങളുമായി പോലീസിനെയോ കോടതിയയെയോ സമീപിക്കേണ്ടിവരില്ല. ഇതൊക്കെ മറ്റേതൊരാളേയും പോലെ ഞാനും വിശ്വസിച്ചിരുന്നു.

  എനിക്കുണ്ടായ ദുരനുഭവം

  എനിക്കുണ്ടായ ദുരനുഭവം

  പക്ഷേ എനിക്കുണ്ടായ ഒരു ദുരനുഭവം ഞാന്‍ ഇവിടെ എഴുതുകയാണ്.. ഫ്‌ളാറ്റില്‍ വന്നു അലക്കിയ തുണികള്‍ ശേഖരിച്ചു ഇസ്തിരിയിട്ടു കൊണ്ടു വരുന്ന ഒരു തമിഴ് സ്ത്രീ ഉണ്ട്. സമീപവാസിയാണെന്നും, ഉപജീവനം ഈ തൊഴിലാണെന്നും പറഞ്ഞു അവരും കുടുംബവും (ഭര്‍ത്താവ്, മകന്‍, മകള്‍) എന്നിവര്‍ ഫ്‌ളാറ്റില്‍ തുണികള്‍ collect ചെയ്യാന്‍ വരുന്നുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ ഇസ്തിരിയിടാന്‍ കൊടുക്കുന്ന തുണികളില്‍ ചിലതു നഷ്ടപ്പെടുകയും ചോദിച്ചാല്‍ നമ്മുടേതല്ലാത്ത തുണികള്‍ മടക്കി നല്‍കുകയും ചെയ്യുന്നത് പതിവായി.. ആദ്യമൊക്കെ അബദ്ധം പറ്റിയതാവാമെന്നോര്‍ത്തു ഞാന്‍ നിസ്സാരമായി കണ്ടു.. നമ്മള്‍ ഗൗരവമായി പ്രശ്‌നത്തെ സമീപിക്കുന്നില്ലെന്നു മനസ്സിലായപ്പോള്‍ വിലകൂടിയ തുണികള്‍ കട്ടെടുക്കാന്‍ തുടങ്ങി..

   അസോസിയേഷന്റെ പിന്തുണ

  അസോസിയേഷന്റെ പിന്തുണ

  അതിനെ ചോദ്യം ചെയ്തപ്പോള്‍. എന്നോട് മോശം ഭാഷയില്‍ കയര്‍ക്കുകയും.. ഭീഷണിപ്പെടുത്തുകയും അജിയോട് നിന്റെ ഭാര്യയെയും മക്കളെയും നീ സൂക്ഷിച്ചോ പുറത്തിറങ്ങുമ്പോള്‍ കാണിച്ചു തരാം എന്നൊരു ഭീഷണിയുമായി അത്യാവശ്യം നല്ലൊരു ഷോയ്ക്കു ശേഷം അവര്‍ പോയി. അതിനുശേഷം എന്റെ ഫോണില്‍ വിളിച്ചു എന്നെയും മക്കളെയും അപായപ്പെടുത്തും എന്ന രീതിയില്‍ ഭീഷണികളും.. അസോസിയേഷനില്‍ കംപ്ലയിന്റ് നല്‍കി അവര്‍ക്കു പ്രതികരണവുമില്ല.. ഒടുവില്‍ കെയര്‍ ടേക്കറോട് അജി അന്വേഷിച്ചപ്പോള്‍ അസോസിയേഷന്‍ ആ സ്ത്രീയെ സപ്പോര്‍ട്ട് ചെയ്യുന്നതായും അറിയാന്‍ കഴിഞ്ഞു..

  ക്രിമിനല്‍ പശ്ചാത്തലം

  ക്രിമിനല്‍ പശ്ചാത്തലം

  പാവപ്പെട്ട തമിഴ് സ്ത്രീ എന്ന ചിന്ത എന്റെ മനസ്സില്‍ അപ്പോഴുമുണ്ട്.. പക്ഷേ അവരുടെ ഭീക്ഷണി അതല്‍പം ഉറച്ചതായിരുന്നു.. എന്നതുകൊണ്ടും. ഗോവിന്ദച്ചാമിയും പാവപ്പെട്ട യാചകനായിരുന്നു എന്നത് ഓര്‍മ്മയില്‍ ഉള്ളതു കൊണ്ടും പോലീസില്‍ പരാതിപെടാന്‍ തീരുമാനിച്ചു.. പരാതിപ്പെടലിനു ശേഷം.. അറിഞ്ഞ കാര്യങ്ങള്‍ കുറച്ചു വിഷമിപ്പിക്കുന്നത് തന്നെയായിരുന്നു. അവരുടെ പേര് മുതല്‍ മകള്‍ എന്ന് പറഞ്ഞ പെണ്‍കുട്ടി മകളല്ല, കൂടെയുള്ള കൊച്ചു കുഞ്ഞുങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം എല്ലാം ദുരൂഹമായിരുന്നു.. കേസന്വേഷണത്തിലിരിക്കുന്നതിനാല്‍ അതേ കുറിച്ചധികം വെളിപ്പെടുത്തലുകള്‍ പിന്നീടാവാം.

   ഒരിക്കലേ മരിക്കൂ

  ഒരിക്കലേ മരിക്കൂ

  നാളെ എനിക്കോ കുടുംബത്തിനോ ഉണ്ടായേക്കാവുന്ന വലിയൊരാപകടത്തിന്റെ ആഴം വളരെ വലുതാണെന്ന തിരിച്ചറിവ് ഒരു ക്രിമിനലിനു പിന്തുണ പ്രഖ്യാപിച്ച അസോസിയേഷനോടുള്ള ബഹുമാനം വര്‍ദ്ധിപ്പിക്കുന്നു. മിശ്രവിവാഹിതനും, സിനിമാ പ്രവര്‍ത്തകനുമായതിനാല്‍ അയാളുടെ കുടുംബത്തെ ഒറ്റപ്പെടുത്തണം എന്ന അസോസിയേഷന്റെ ചിന്ത ഞങ്ങളുടെ യുക്തിക്ക് നിരക്കുന്നതല്ല.. നിങ്ങള്‍ ഒറ്റപ്പെടുത്താന്‍ ഉപയോഗിച്ച കാരണങ്ങള്‍ രണ്ടും ഞങ്ങളുടെ ഐഡന്റിറ്റിയും, അഭിമാനവുമാണ്. ഒരാള്‍ കൊല്ലാന്‍ തുനിഞ്ഞിറങ്ങിയാല്‍ മരിക്കാതെ നിവര്‍ത്തിയില്ല.. പക്ഷേ ഞങ്ങള്‍ ഒരിക്കലേ മരിക്കൂ എന്ന് പ്രതിജ്ഞ എടുത്തവരാണ്.. ദിനവും മരിച്ചു ജീവിക്കുന്നവരല്ല..

  ഫ്‌ളാറ്റ് ജീവിതത്തിന്റെ സുരക്ഷിതത്വം

  ഫ്‌ളാറ്റ് ജീവിതത്തിന്റെ സുരക്ഷിതത്വം

  ഈ കുറിപ്പിവിടെ കുറിച്ചത് ഫ്‌ളാറ്റ് ജീവിതത്തിന്റെ സുരക്ഷിതത്ത്വകുറിച്ചു ഞാന്‍ പലരോടും വാചാലയായിട്ടുണ്ട്.. ധാരണകള്‍ തെറ്റാണ് നമ്മുടെ ജീവനും സ്വത്തും പലരുടെയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ബലി കൊടുക്കപ്പെടും.. ഫ്‌ളാറ്റ് സംസ്‌കാരത്തില്‍ ജീവിക്കുന്ന ചിലര്‍ക്കെങ്കിലും ഇതിലധികം അനുഭവങ്ങളുണ്ടാവും..നല്ലതും ചീത്തയും. പൊളിച്ചെഴുത്തുവേണ്ട എല്ലാ നിയമങ്ങളും പൊളിച്ചെഴുതുവരെ ഞങ്ങള്‍ പൊരുതും.. ഞങ്ങള്‍ പറയുന്ന വാക്കുകള്‍ പാലിക്കുന്നവരാണ് അതുകൊണ്ടാണ് മിശ്ര വിവാഹിതര്‍ എന്ന് നിങ്ങള്‍ക്ക് ഞങ്ങളെ വിളിക്കേണ്ടി വന്നത്. ദീപ അജിജോണ്‍... എന്നും പറഞ്ഞാണ് ദീപയുടെ പോസ്റ്റ് അവസാനിക്കുന്നത്.

  English summary
  Director Aji John's wife Deepa Aji John's facebook post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X