»   » മേക്ക് അപ് ഇല്ലാതെ അഭിനയിക്കാന്‍ ഇനി ധൈര്യമുണ്ടോ? സായി പല്ലവിയുടെ പ്രതികരണം!!

മേക്ക് അപ് ഇല്ലാതെ അഭിനയിക്കാന്‍ ഇനി ധൈര്യമുണ്ടോ? സായി പല്ലവിയുടെ പ്രതികരണം!!

Posted By: Akhila KS
Subscribe to Filmibeat Malayalam

മേക്ക് അപില്ലാതെ അഭിനയിച്ച ഒരു പുതുമുഖ താരത്തിന് ഇത്രയും അധികം ആരാധകരെ സമ്പാദിക്കാന്‍ കഴിഞ്ഞതില്‍ അത്ഭുതം തന്നെ. മുഖത്തെ കുരുവും പാടുകളുമെല്ലാം മേക്ക് അപ്പിട്ട് മറയ്ക്കാതെ ക്യാമറയ്ക്ക് മുമ്പിലെത്തിയ സായി പല്ലവിക്ക് ധൈര്യം നല്‍കിയത് മറ്റാരുമല്ല. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ തന്നെ. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന് അത്രയും വിശ്വാസമുണ്ടായിരുന്നു വിജയത്തിലെത്തിക്കുമെന്ന്. എന്തായാലും ആ വിശ്വാസം രക്ഷിച്ചു. പ്രേമം എന്ന ചിത്രത്തിലൂടെ നായിക സൗന്ദര്യം മേക്ക് അപ്പിലല്ലെന്ന് തെളിയിച്ചു കഴിഞ്ഞു.

പ്രേമം പുറത്തിറങ്ങിയതിന് ശേഷം സായി പല്ലവി അവാര്‍ഡു ഷോകളില്‍ പങ്കെടുക്കാന്‍ എത്തിയതും മേക്ക് അപ്പ് ഇല്ലാതെ തന്നെയായിരുന്നു. പിന്നീട് ഒരു മാഗസിന്റെ കവര്‍ പേജിന്റെ ഫോട്ടോഷൂട്ടില്‍ സായി പല്ലവി മേക്ക് അപ്പിട്ടപ്പോള്‍ ആരാധകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. അപ്പോഴും പ്രേക്ഷകരുടെ മനം കവര്‍ന്ന മലരിനെ മേക്ക് അപ്പില്ലാതെ കാണാനായിരുന്നു പ്രേക്ഷകര്‍ക്കിഷ്ടം.

sai

ആദ്യ ചിത്രമായ പ്രേമത്തിന് ശേഷം ഒത്തിരി നാളുകള്‍ക്ക് ശേഷമാണ് സായി പല്ലവി തന്റെ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിച്ചത്. പ്രേമത്തിന് ശേഷം ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഓഫര്‍ വന്നിരുന്നുവെങ്കിലും നല്ല ചിത്രങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും സായി പല്ലവി കാത്തിരുന്നു. ഒടുവിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന് ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ ലഭിച്ചു. സമീര്‍ താഹിറാണ് ചിത്രം സംവിധാനം ചെയ്തത്.

കലിക്ക് ശേഷം മറ്റൊരു മലയാള ചിത്രത്തിനൊന്നും നടി ഡേറ്റ് കൊടുത്തിട്ടില്ല. 2016ല്‍ ഫിദ എന്ന ചിത്രത്തിലൂടെ നടി തെലുങ്കിലേക്കും അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ തെലുങ്കിലും തമിഴിലും ഒട്ടേറെ സിനിമകളില്‍ സായി പല്ലവി അഭിനയിക്കുന്നുണ്ട്. കരുവാണ് സായി പല്ലവിയുടെ ആദ്യ തമിഴ് ചിത്രം. കണം, മാരി2, സൂര്യ36 എന്നിവയാണ് സായി പല്ലിവിയുടെ ഈ വര്‍ഷത്തെ മറ്റ് ചിത്രങ്ങള്‍.

അച്ഛന്‍ കരയുന്നത് ആലോചിക്കുമ്പോള്‍ ഭയങ്കര കോമഡിയാണെന്ന് കല്യാണി പ്രിയദര്‍ശന്‍

മിസ് യൂ എന്ന് ശ്രീദേവി പറഞ്ഞതും ബോണി കപൂര്‍ പറന്നെത്തി, അവസാന നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തല്‍!

ഇതൊരിക്കലും സഹിക്കില്ല, പൂമരം റിലീസ് വീണ്ടും മാറ്റിയതായി റിപ്പോര്‍ട്ട്!!

English summary
Director Alphonse motivated Sai Pallavi to act without makeup

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam