»   » അല്‍ഫോന്‍സ് പുത്രന്‍ ആക്ടര്‍,ഡയറക്ടര്‍ എന്ന ഫേസ്ബുക്ക് പേജ് തന്റേതല്ല; അല്‍ഫോന്‍സ്

അല്‍ഫോന്‍സ് പുത്രന്‍ ആക്ടര്‍,ഡയറക്ടര്‍ എന്ന ഫേസ്ബുക്ക് പേജ് തന്റേതല്ല; അല്‍ഫോന്‍സ്

Posted By: AkhilaKS
Subscribe to Filmibeat Malayalam


സിനിമ താരങ്ങളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കി ഫോട്ടോസും മറ്റും പോസ്റ്റ് ചെയ്യുന്നത് സ്ഥിരം സംഭവങ്ങളായി മാറുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രേമം സിനിമയുടെ ഫോട്ടോസും, അല്‍ഫോന്‍സ് പുത്രന്റെ വിവാഹ ഫോട്ടോസും പോസറ്റ് ചെയ്യുന്നു.

അല്‍ഫോന്‍സ് പുത്രന്‍ ആക്ടര്‍ ഡയറക്ടര്‍ എന്ന പേരിലാണ് ഫേസ്ബുക്ക് പേജ്. എന്നാല്‍ ഈ ഫേസ്ബുക്ക് തന്റേതല്ലന്ന് വെളിപ്പെടുത്തിക്കൊണ്ട് സംവിധായകന്‍ രംഗത്ത് എത്തിയിരിക്കുന്നു. പതിനാറായിരത്തിലേറെ ലൈക്കുകളാണ് അല്‍ഫോന്‍സ് പുത്രന്റെ പേരിലെ വ്യാജ അക്കൗണ്ട് വാങ്ങിക്കൂട്ടുന്നത്.

alphonse-putharen

മലയാളവും ഇംഗ്ലീഷും കലര്‍ത്തിയാണ് വ്യാജ അക്കൗണ്ടില്‍ പോസ്റ്റുകള്‍ വന്നിരിക്കുന്നത്. വിവാഹ ഫോട്ടോയും സിനിമയുടെ വിവരങ്ങളും വച്ച് മറ്റാരോ ഉണ്ടാക്കിയാതാണെന്നും, അവരുമായി ചാറ്റ് ചെയ്യരുതെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.

നടന്‍ സിദ്ദിഖിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ഒരാള്‍ സ്ഥിരം ആളുകളുമായി ചാറ്റു ചെയ്തത് ഈ അടുത്തിടെ നടന്ന് സംഭവമാണ്. സിദ്ദിഖ് കൊല്ലിയില്‍ മാമതു എന്ന പേരിലായിരുന്നു സിദ്ദിഖിന്റെ പേരിലുണ്ടാക്കിയ വ്യാജ അക്കൗണ്ട്. ഇതിനെതിരെ പ്രതിക്ഷേധിച്ചുക്കൊണ്ട് സിദ്ദിഖും രംഗത്ത് വന്നിരുന്നു.

English summary
director alphonse putharen react against a fake id that created on his name.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam