»   » പ്രേമം സ്റ്റൈലില്‍ അല്‍ഫോണ്‍സിന്റെ വിവാഹ നിശ്ചയം: വീഡിയോ കാണൂ

പ്രേമം സ്റ്റൈലില്‍ അല്‍ഫോണ്‍സിന്റെ വിവാഹ നിശ്ചയം: വീഡിയോ കാണൂ

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന കല്യാണത്തിനെല്ലാം ഔട്ട്‌ഡോര്‍ വീഡിയോ എടുക്കുന്നത് മലരേ... എന്ന് തുടങ്ങുന്ന പ്രേമത്തിലെ പാട്ടിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോടുകൂടെയാണ്. അപ്പോള്‍ പിന്നെ പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വിവാഹ നിശ്ചയത്തിന്റെ കാര്യം പറയണോ.

പ്രേമത്തിലെ മലരേ എന്ന് തുടങ്ങുന്ന പാട്ടിന്റെ അകമ്പടിയോടെ എടുത്ത അല്‍ഫോണ്‍സ് പുത്രന്റെയും അലീന മേരി ആന്റണിയുടെയും വിവാഹ നിശ്ചയത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ വൈറലാകുകയാണ്.


alponose-engagement-video

ഇന്നലെ (17-08-2015) കൊച്ചിയിലെ ലിറ്റില്‍ ഫഌവര്‍ ചര്‍ച്ചില്‍ വച്ചായിരുന്നു പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെയും നിര്‍മാതാവ് അല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയുടെയും വിവാഹ നിശ്ചയം നടന്നത്. ആഗസ്റ്റ് 22 നാണ് വിവാഹം


മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ അങ്ങനെ മലയാളത്തിലെ മുന്‍നിര നായകന്മാരെല്ലാം വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു. പോളിന്റെയും ഡേസി ചാക്കോയുടെയും മകനാണ് ആലുവക്കാരനായ അല്‍ഫോണ്‍സ് പുത്രന്‍. വിവാഹ നിശ്ചയ വീഡിയോ കാണൂ...


English summary
Director Alphonse Puthren's engagement video
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam