»   » വ്യാജ പതിപ്പ്, സിനിമയുടെ നട്ടെല്ല് തല്ലിയൊടിക്കുന്ന പണിയാണെന്ന് ആഷിക് അബു

വ്യാജ പതിപ്പ്, സിനിമയുടെ നട്ടെല്ല് തല്ലിയൊടിക്കുന്ന പണിയാണെന്ന് ആഷിക് അബു

Posted By:
Subscribe to Filmibeat Malayalam

ലീലയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിനെതിരെ സിനിമാ രംഗത്ത് നിന്നും പലരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ആഷിക് അബുവും. പൊരുതിയും കലഹിച്ചും നിവര്‍ന്ന് വരുന്ന മലയാള സിനിമയുടെ നട്ടെല്ല് തല്ലിയൊടിക്കുന്ന പണിയാണ് ലീലയുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിച്ചുക്കൊണ്ട് സിനിമാ പ്രേമികളായ കുറച്ച് പേര്‍ ചെയ്യുന്നത്.

മനസില്‍ അല്‍പമെങ്കിലും സ്‌നേഹവും ബഹുമാനവും ഈ കലാരൂപത്തോടും ഈ വ്യവസായത്തോടും ബാക്കിയുള്ളവര്‍ ഈ ക്രിമിനല്‍ കര്‍മ്മത്തില്‍ പങ്കാളികളാവരുതെന്നും ആഷിക് അബു തന്റെ ഫേസ്ബുക്കിലൂടെ ആരാധകാരെ അറിയിച്ചു.

വ്യാജ പതിപ്പ്, സിനിമയുടെ നട്ടെല്ല് തല്ലിയൊടിക്കുന്ന പണിയാണെന്ന് ആഷിക് അബു

ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ലീല. ബിജു മേനോന്‍, പാര്‍വതി നമ്പ്യാര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വ്യാജ പതിപ്പ്, സിനിമയുടെ നട്ടെല്ല് തല്ലിയൊടിക്കുന്ന പണിയാണെന്ന് ആഷിക് അബു

ഏപ്രില്‍ 22ന് റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നു. പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും എന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു.

വ്യാജ പതിപ്പ്, സിനിമയുടെ നട്ടെല്ല് തല്ലിയൊടിക്കുന്ന പണിയാണെന്ന് ആഷിക് അബു

സിനിമയെ തകര്‍ക്കുന്നവരെ തൂക്കിലേറ്റണമെന്നും വിജയ് ബാബു പ്രതികരിച്ചു. ഒരു നിര്‍മ്മാതാവിന്റെ പണം, സംവിധായകന്റെയും അഭിനേതാക്കളുടെയും സ്വപ്‌നമാണ് വ്യാജന്മാര്‍ തകര്‍ക്കുന്നതെന്നുമാണ് വിജയ് ബാബു പറഞ്ഞത്.

വ്യാജ പതിപ്പ്, സിനിമയുടെ നട്ടെല്ല് തല്ലിയൊടിക്കുന്ന പണിയാണെന്ന് ആഷിക് അബു

ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ....

English summary
Director Ashiq abu about Piracy.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam