»   » നടിയെ തട്ടിക്കൊണ്ടുപോയതില്‍ പ്രമുഖനടന് പങ്കുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര

നടിയെ തട്ടിക്കൊണ്ടുപോയതില്‍ പ്രമുഖനടന് പങ്കുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര

By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ചതിന് പിന്നില്‍ സിനിമാക്കാര്‍ക്ക് ബന്ധമുണ്ടോ ന്നെ തരത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നത്. അല്ലെങ്കില്‍ പള്‍സര്‍ സുനിയെ പോലൊരു ക്രിമിനലിനെ എങ്ങിനെ സിനിമയില്‍ വച്ചു പൊറുപ്പുച്ചു എന്ന ചോദ്യത്തിന് സിനിമാക്കാര്‍ തന്നെ ഉത്തരം പറയണം.

നടിയെ ആക്രമിച്ച സംഭവം പ്രമുഖ നടന്റെ പകവീട്ടല്‍ ക്വട്ടേഷന്‍; അന്വേഷണം നടനിലേക്ക്.. പിടിമുറുകുമോ?

ഇപ്പോഴിതാ, നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്തെത്തിയിരിയ്ക്കുന്നു. പള്‍സര്‍ സുനിയുമായി മലയാളത്തിലെ പ്രമുഖ നടന് ബന്ധമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.

ഗോവിയില്‍ സംഭവിച്ചത്

അടുത്തിടെ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടി പള്‍സര്‍ സുനിക്കൊപ്പം ഗോവയില്‍ പോയിരുന്നു. പ്രമുഖ നടനും പള്‍സര്‍ സുനിയുമായുള്ള ബന്ധം അവിടെ വച്ച് മനസിലാക്കിയ നടി ഇയാളെ ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള മാര്‍ട്ടിന്‍ നടിയുടെ ഡ്രൈവറായി എത്തുന്നത്.

പ്രൊഡക്ഷന്‍ മാനേജര്‍ക്കും ബന്ധമുണ്ട്

മാര്‍ട്ടിന് ഫെഫ്കയില്‍ അംഗത്വമില്ല. നടി ഇപ്പോള്‍ അഭിനയിച്ച് വരുന്ന സിനിമയില്‍ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ അറിയാതെ ഒരു വണ്ടിയും ചിത്രീകരണ സ്ഥലത്ത് നിന്ന് പോവില്ല. ഈ സാഹചര്യത്തില്‍ ഒരു പ്രമുഖ പ്രൊഡക്ഷന്‍ മാനേജറിനും സംഭവത്തില്‍ പങ്കുണ്ടെന്ന് മാക്ട സെക്രട്ടറി പദവി വഹിക്കുന്ന ബൈജു കൊട്ടാരക്കര പറഞ്ഞു.

അവസരങ്ങള്‍ കുറച്ചതിന് കാരണം

മലയാള സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ഒരു സൂപ്പര്‍ താരം ശ്രമിക്കുന്നതായി നടി നേരത്തേ പറഞ്ഞിരുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളറിനു ഈ നടനുമായി അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. കളമശേരി മജിസ്‌ട്രേട്ടിന് നടി നല്‍കിയ രഹസ്യ മൊഴിയില്‍ ഈ നടന്റെ പേര് ഉണ്ടെന്നും സൂചനയുണ്ട്.

പള്‍സര്‍ സുനി എന്ന ക്രിമിനല്‍

സിനിമാ മേഖലയില്‍ മയക്ക് മരുന്ന് വില്‍പന നടത്തിയിരുന്ന കൊടും ക്രിമിനയാണ് പള്‍സര്‍ സുനി. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ മറ്റൊരു പ്രമുഖ നടിയെ സമാനമായ രീതിയില്‍ ഉപദ്രവിച്ചിരുന്നു. നടിയെ ബലമായി വാഹനത്തില്‍ കയറ്റി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ആ സംഭവം പുറംലോകം അറിഞ്ഞില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ പാട്ടാണ്. എന്നിട്ടും ഇത്തരമൊരു ക്രിമിനിലിനെ സിനിമയില്‍ പിടിച്ചു നിര്‍ത്തിയത് ഇപ്പോള്‍ ആരോപണത്തില്‍ പെട്ട ഈ നടനാണത്രെ. മേനകയെ ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ഭര്‍ത്താവും നിര്‍മാതാവുമായി സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു.

English summary
Director Baiju Kottarakkara says that a actor had connection with attack on actress
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam