India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന് പകരം പിക് പോക്കറ്റില്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍, വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍

  |

  സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. നടന്‍ ദിലീപിനെ നായകനാക്കി മുന്‍പ് ആസൂത്രണം ചെയ്തിരുന്നുവെങ്കിലും പിന്നീട് ബാലചന്ദ്രകുമാര്‍ ഈ പ്രോജക്ടില്‍ നിന്നും പിന്‍മാറുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തിലാണ് പിക് പോക്കറ്റ് എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

  ഈ ചിത്രത്തില്‍ ഇപ്പോള്‍ മലയാളത്തിലെ ഒരു മുന്‍നിര നായകന്‍ അഭിനയിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. മുന്‍പ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാമെന്ന് നിശ്ചയിച്ചിരുന്ന അതേ സിനിമയുടെ തിരക്കഥ തന്നെയാണിതെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.

  ഇതേക്കുറിച്ച് ബാലചന്ദ്രകുമാര്‍ പറയുന്നതിങ്ങനെ:' ഒരു ചലച്ചിത്രസംവിധായകനാകണമെന്നായിരുന്നു കുട്ടിക്കാലം മുതലുള്ള മോഹം. പഠനം കഴിഞ്ഞപ്പോള്‍ അസിസ്റ്റന്റ് ക്യാമറാമാനായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. അതിനുശേഷം നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനും ആയിട്ടുണ്ട്. പിന്നീട് ആസിഫ് അലിയെ നായകനാക്കി കൗ ബോയ് എന്ന ചിത്രം സംവിധാനം ചെയ്തു.

  സിനിമ എന്റെ പാഷനാണ്. പ്രൊഫഷനാക്കിയ ശേഷമാണ് നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ അതിലേക്ക് ഇറങ്ങിയത്. കൗബോയ് എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ആസൂത്രണം ചെയ്തിരുന്നു. സ്‌പെഷ്യലിസ്റ്റ് എന്നായിരുന്നു പേരിട്ടത്. മുന്‍പ് ലാലേട്ടന്‍ നായകനായി അഭിനയിച്ച ഹലോ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോയ് തോമസ് ശക്തികുളങ്ങരയായിരുന്നു ഈ സിനിമയുടെ നിര്‍മ്മാതാവ്. ഞാന്‍ തന്നെയായിരുന്നു തിരക്കഥയും സംവിധാനവും പ്ലാന്‍ ചെയ്തിരുന്നത്. മോഹന്‍ലാല്‍ സിനിമയുടെ കഥ കേള്‍ക്കുകയും സിനിമ അനൗണ്‍സ് ചെയ്യുകയും ചെയ്തിരുന്നു.

  അങ്ങനെ നില്‍ക്കുന്നതിനിടെയാണ് ദിലീപിനോട് ഒരു കഥ പറയാന്‍ പോയി പെട്ടുപോയത്. ദിലീപ് എന്റെ സംവിധാന ജീവിതത്തെ തകര്‍ത്തു എന്നു പറയാന്‍ സാധിക്കില്ല. കാരണം ജൂലൈയില്‍ എന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുകയാണ്. അതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളിലാണ്.

  ദിലീപ് നായകനായി അഭിനയിക്കാമെന്ന് സമ്മതിച്ചിരുന്ന പിക്ക് പോക്കറ്റ് എന്ന ചിത്രത്തില്‍ മറ്റൊരു നടന്‍ അഭിനയിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. റാഫി മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് എന്റെ ഈ ചിത്രത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഈ സിനിമ വളരെ രസകരമാണെന്നും തിരക്കഥയില്‍ ചില തിരുത്തലുകള്‍ നടത്തുന്നതിനും വേണ്ടി മാത്രമാണ് റാഫി വന്നതെന്നും നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ.

  കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

  അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ചാനലുകളില്‍ വന്നശേഷം മലയാളത്തിലെ ഒരു മുന്‍നിര നടന്‍ എന്നെ സമീപിക്കുകയും സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അതേസമയം തന്നെയാണ് സിംഗപ്പൂരില്‍നിന്നുള്ള ഒരു ടീം സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയുമായി മുന്നോട്ടു വരുന്നത്.

  ഈ വര്‍ഷം തന്നെ സിനിമ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിലെ മുന്‍നിര നായകന്‍ തന്നെ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടൈറ്റലും മാറ്റുന്നുണ്ട്. അതേ പേര് ഉപയോഗിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കോ എനിക്കോ താത്പര്യമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ നടനെക്കുറിച്ചോ സിനിമയെക്കുറിച്ചോ കൂടുതല്‍ പറയാന്‍ സാധ്യമല്ല. 'ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നു.

  ആസിഫ് അലി നായകനായ കൗ ബോയ് ആയിരുന്നു പി.ബാലചന്ദ്രകുമാറിന്റെ ആദ്യ ചിത്രം. ചിത്രത്തില്‍ വിനയ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചത്. മൈഥിലിയായിരുന്നു ചിത്രത്തിലെ നായിക. മേരി മാതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യു ആണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം ക്രിക്കറ്റ് താരം ശ്രീശാന്തിനെ നായകനാക്കി 'ബിഗ് പിക്ച്ചര്‍' എന്ന ചിത്രം സംവിധാനം ചെയ്തു. ഒരു യുവ സംവിധായകന്റെ വേഷത്തിലാണ് ശ്രീശാന്ത് ചിത്രത്തില്‍ എത്തിയത്.

  Read more about: balachandra kumar dileep
  English summary
  Director Balachandrakumar Revealed Dileep Is Replaced By A Superstar In His PickPocket Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X