For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരെയും അകറ്റി നിർത്താത്ത പ്രകൃതം, ഇതുപോലൊരു നടൻ ഇനി ജനിക്കില്ല-ഭദ്രൻ

  |

  198ൽ ആരംഭിച്ചതാണ് ഭദ്രൻ എന്ന സംവിധായകന്റെ സിനിമാ ജീവിതം. എന്നാൽ ഇതുവരെ അദ്ദേഹം ചെയ്തതാകട്ടം പതിനഞ്ചിൽ താഴെ സിനിമകൾ മാത്രം. സിനിമകളുടെ എണ്ണം കുറവായിരുന്നുവെങ്കിലും ഓരോ സിനിമയും ഇന്നും ഓരോ സിനിമാപ്രേമിക്കും പ്രിയപ്പെട്ടതാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് റിലീസ് ചെയ്ത് 25 വർഷം പിന്നിട്ടിട്ടും സ്ഫടികം സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത. മലയാള സിനിമാലോകത്ത് തന്റേതായ ഒരു കയ്യൊപ്പ് പതിപ്പിക്കാൻ സാധിച്ച പ്രഗത്ഭനായ സംവിധായനാണ് ഭദ്രൻ.

  തിയേറ്ററിൽ ആവേശമുണർത്തുന്ന വെറുമൊരു മാസ് പടത്തിനപ്പുറം ജീവിതത്തിന്റെ ആഴവും പരപ്പും കൂടി സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നത് കൊണ്ടാവവും സ്ഫടികമൊക്കെ ഇന്നും തിളക്കത്തോടെ ആഘോഷിക്കപ്പെടുന്നത്. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ ഹീറോയാണ് ആടുതോമ. പാരന്റിങിനെ കുറിച്ച് ചർച്ച ചെയ്യുന്ന 25 വർഷങ്ങൾ മുമ്പ് ഇറങ്ങിയ സിനിമ എന്നാണ് ഭദ്രൻ ഇന്നും സ്ഫടികത്തെ കുറിച്ച് പറയുന്നത്. അയ്യർ ദി ഗ്രേറ്റ്, വെള്ളിത്തിര, ഉടയോൻ, ഒളിമ്പ്യൻ അന്തോണി ആദം, യുവതുർക്കി, അങ്കിൾ ബൺ എന്നീ സിനിമകളാണ് ഭദ്രന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയവയിൽ ചിലത്. 2005ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഉടയോനാണ് അവസാനമായി തിയേറ്ററുകളിലെത്തിയ ഭദ്രൻ ചിത്രം. ഭദ്രൻ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ള താരമാണ് മോഹൻലാൽ.

  മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്ന് എന്നാണ് ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെ വിശേഷിപ്പിക്കുന്നത്. 1982ൽ എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ഭദ്രന്റെ ആദ്യ സിനിമയിലൂടെ തുടങ്ങിയ ഈ കൂട്ടുകെട്ട് ഏറ്റവും അവസാനം കണ്ടത് 2005ൽ പുറത്തിറങ്ങിയ ഭദ്രന്റെ തന്നെ അവസാന സിനിമയായ ഉടയോനിലൂടെയാണ്. ഇതിനിടയിൽ 6 സിനിമയിൽ ഇവർ ഒരുമിച്ച് നിന്നു. അതിൽ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി സ്ഫടികവുംഉണ്ട്. മോഹൻലാൽ എന്ന നടന്റെ ഇന്ന് നമ്മൾ കാണുന്ന ഈ വിജയ കുതിപ്പിൽ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു സംവിധായകൻ കൂടിയാണ് ഭദ്രൻ.

  ഭദ്രൻ സിനിമകളിലെ മോഹൻലാൽ കഥാപാത്രങ്ങൾക്ക് മറ്റ് സിനിമകളിൽ കാണാത്ത ഊർജവും പ്രസരിപ്പുമെല്ലാം കാണാൻ സാധിക്കും. ഒടുവിൽ ഇറങ്ങിയ ഉടയോൻ എന്ന സിനിമയിൽ വരെ മോഹൻലാൽ എന്ന നടനെയും താരത്തെയും അദ്ദേഹം വളരെ ഭംഗിയായി കാണിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന നടന്റെ മികച്ച സിനിമകൾ നോക്കുമ്പോൾ കൂടുതൽ പേരും പറയുന്ന ഒന്നാണ് സ്ഫടികം. അതും ഭദ്രൻ എന്ന സംവിധായകന്റെ വിജയമായേ കണക്കാക്കാനാകൂ.

  സ്ഥിരമായി വില്ലൻ വേഷം ചെയ്യുന്ന കാലത്ത് മോഹൻലാൽ ശങ്കറിന്റെ കൂട്ടുകാരനായി 'എന്റെ മോഹങ്ങൾ പൂവണിഞ്ഞു' എന്ന ചിത്രത്തിന്റെ അഭിനയിച്ചശേഷം മോഹൻലാലിന്റെ അമ്മ ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞ് ഭദ്രന്റെ കൈപിടിച്ച് പറഞ്ഞു 'എന്തുരസമായിരിക്കുന്നു ലാലുമോന്റെ വേഷം' എന്ന്. ആ സന്തോഷം നിറഞ്ഞ നിമിഷത്തെ കുറിച്ച് പല അഭിമുഖങ്ങളിലും ഭദ്രൻ വാതോരാതെ സംസാരിച്ചിട്ടുമുണ്ട്. മോഹൻലാൽ എന്ന വ്യക്തിയെ കുറിച്ചും നടനെ കുറിച്ചു ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ ഭദ്രൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.

  മോഹൻലാൽ എന്ന നടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ആരെയും അകറ്റിനിർത്തി പെരുമാറാൻ അറിയാത്ത അയാളിലെ വ്യക്തിത്വമാണെന്നാണ് ഭദ്രന്‍ പറയുന്നത്. തന്റെ സിനിമകളിലെ കഥാപാത്രങ്ങൾ കഷ്ടപ്പാടുകൾ നിറഞ്ഞവയായിട്ടും. ഒരിക്കൽ പോലും മോഹൻലാലിൽ നിന്ന് യാതൊരു രീതിയിലുള്ള അസ്വസ്ഥതയും തനിക്ക് നേരിട്ടിട്ടില്ലെന്നും എത്ര ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളും ക്ഷമയോടെ നിന്ന് ചെയ്ത് നമ്മളെ അത്ഭുതപ്പെടുത്തുന്ന താരമാണ് മോഹൻലാൽ എന്നും ഭദ്രൻ പറഞ്ഞുവെക്കുന്നു. ഇങ്ങനൊരു നടൻ ഇനി ഇവിടെ ജനിക്കാൻ പോകുന്നില്ലെന്നും ഭദ്രൻ പറയുന്നു. എല്ലാവരോടും സ്നേഹത്തോടെ മാത്രമെ അദ്ദേഹത്തിന് സംസാരിക്കാൻ സാധിക്കൂവെന്നും മോഹൻലാലിനോടുള്ള സൗഹൃദം ഒരു കാലത്ത് തീവ്രമായി കൊണ്ടുനടന്നിരുന്നതിനെ കുറിച്ചുമെല്ലാം അദ്ദേഹം പറയുന്നു.

  Recommended Video

  Mohanlal to sing a song for Shane nigam movie

  സൗബിൻ ഷാഹിർ, ജോജു ജോർജ് ചിത്രം ജൂതനുമായി ഭദ്രൻ എത്തുന്നുവെന്ന തരത്തിൽ നേരത്തെ റിപ്പോട്ടുകളുണ്ടായിരുന്നു. കൂടാതെ മോഹൻലാലിനെ നായകനാക്കി ഭദ്രൻ വീണ്ടും ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും വാർത്തകൾ വന്നിരുന്നു. അത്തരത്തിൽ ഒരു സിനിമ പിറവിയെടുത്താൻ ആ ചിത്രവും സൂപ്പർഹിറ്റാക്കാൻ ആരാധകർ കൂടെ നിൽക്കുമെന്നത് തീർച്ചയാണ്. അത്രയ്ക്ക ആരാധകരാണ് ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ടിനുള്ളത്.

  Read more about: mohanlal bhadran malayalam spadikam
  English summary
  director Bhadran's heart melting dialogue about actor mohanlal goes viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X