»   » എന്തിനാണ് ഈ സിനിമകളെല്ലാം നിര്‍മിച്ചുകൂട്ടുന്നതെന്ന് സംവിധായകന്‍ ബിജു

എന്തിനാണ് ഈ സിനിമകളെല്ലാം നിര്‍മിച്ചുകൂട്ടുന്നതെന്ന് സംവിധായകന്‍ ബിജു

Posted By: NP Shakeer
Subscribe to Filmibeat Malayalam

കോഴിക്കോട്: പ്രാദേശിക തലത്തിലും അല്ലാതെയും നടത്തപ്പെടുന്ന ചലച്ചിത്രമേളകള്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണെന്ന് സംവിധായകന്‍ ഡോ ബിജു അഭിപ്രായപ്പെട്ടു. കോഴിക്കോട് നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനത്തെിയതായിരുന്നു അദ്ദേഹം.

ചലച്ചിത്രമേളകള്‍ക്ക് വേറെ തന്നെ ഒരു സംസ്കാരമുണ്ട്. സമൂഹത്തിലെ വിവിധ തരത്തിലുള്ള ആളുകള്‍, വിവിധ സംസ്കാരത്തില്‍ നിന്നും വന്നവര്‍ ഒരുമിച്ചിരുന്ന് ഒരു വലിയ സ്ക്രീനില്‍ സിനിമ കാണുകയും വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ സിനിമ കാണല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയായി മാറുന്നു. ഏതൊരു സിനിമയും ഇന്‍റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കാണാനുള്ള അവസരമുണ്ടായിട്ടും ആളുകള്‍ ചലച്ചിത്ര മേളയിലേക്ക് എത്തിച്ചേരുന്നതിന്‍െറ പ്രധാന കാരണവും മേളകളിലെ അഭിപ്രായ പ്രകടനങ്ങളിലുള്ള ഈ രാഷ്ട്രീയ മാനമാണ്.

drbiju

ദൃശ്യങ്ങളും ശബ്ദങ്ങളും അവതരണത്തിന്‍െറ പൂര്‍ണതയില്‍ അനുഭവിക്കണമെങ്കില്‍ തീര്‍ച്ചയായും സിനിമാശാലകളിലെ സാങ്കേതിക മികവുകള്‍ കൂടിയേ തീരൂ. കുറച്ചു കാലം മുമ്പുവരെ ആളുകള്‍ കേരളത്തിലെയും ഗോവയിലെയും രാജ്യാന്തര ചലച്ചിത്ര മേളകള്‍ക്കായി കാത്തിരിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒരു പ്രൊജക്റ്ററും പെന്‍ഡ്രൈവും കുറച്ചു കാശും ഉണ്ടെങ്കില്‍ ആര്‍ക്കും ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കാം എന്ന അവസ്ഥയാണ്.

പരീക്ഷണ സിനിമകള്‍ക്കായും ചിലപ്പോള്‍ ഇത്തരം മേളകള്‍ നടത്താറുണ്ട്. അതില്‍ നിന്നും മികച്ച സിനിമയെ കണ്ടത്തൊറുമുണ്ട്. സാങ്കേതികതയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഇത്തരം 'മികച്ച സിനിമകള്‍' പക്ഷെ എല്ലാ അര്‍ത്ഥത്തിലും മികച്ച സിനിമ ആയിക്കൊള്ളണം എന്നില്ല.

പ്രദര്‍ശനത്തിനായി സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയില്ളെങ്കില്‍ ഇത്തരം ചെറിയ മേളകള്‍ മൊത്തം ചലച്ചിത്ര മേളയുടെ തന്നെ പ്രാധാന്യത്തെ ബാധിക്കും. പുതിയ സിനിമകള്‍ ഉണ്ടാകുന്നതിനെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാരമായി ബാധിക്കും.
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവര്‍ഡുകള്‍ക്കായി 112 സിനിമകള്‍ ആണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ചര്‍ച്ച ചെയ്യാന്‍ പോന്നതാകട്ടെ കേവലം ആറോ ഏഴോ എണ്ണം മാത്രമാണ്. ബാക്കി സിനിമകള്‍ എല്ലാം എന്തിന് വേണ്ടി നിര്‍മ്മിച്ചു എന്ന ചോദ്യം അപ്പോഴും ബാക്കി നില്‍ക്കുന്നു. എങ്കിലും സന്തോഷകരമെന്ന് പറയട്ടെ, ഈ ആറേഴ് സിനിമകള്‍ എല്ലാം പുതിയ തലമുറയുടേതാണ്. ഒന്നുകില്‍ ആദ്യത്തെ സിനിമ, അല്ലെങ്കിൽ രണ്ടോ മൂന്നോ പേരെ മാത്രം അസിസ്റ്റു ചെയ്തതിന്‍െറ പരിചയത്തില്‍ സ്വതന്ത്രമായി ചെയ്ത സിനിമ. അതേസമയം വിദേശ രാജ്യങ്ങളില്‍ കാണുന്ന പോലെ മോശം സിനിമക്കും, മോശം നടന്‍/ നടിക്കുമുള്ള പുരസ്കാരം കൊടുക്കാന്‍ സംസ്ഥാന ചലച്ചിത്ര അവര്‍ഡുകളില്‍ സാധ്യമല്ല. നമുക്കവരുടെ അധ്വാനത്തെ മാനിക്കേണ്ടതുണ്ട്. ഇത്തരക്കാര്‍ തങ്ങളുടെ നിലവാരം തിരിച്ചറിഞ്ഞ് സ്വമേധയാ ഒഴിഞ്ഞു പോയിരുന്നെങ്കില്‍ നന്നായിരിക്കും.

ഇന്ത്യയില്‍ ഇന്നത്തെ രാഷ്ര്ട്രീയ സാഹചര്യത്തില്‍ ഫിലിം ഫെസ്റ്റിവലുകള്‍ ഒറ്റപ്പെട്ട തുരുത്തുകള്‍ ആയി മാറുന്നത് കാണാം. എന്നാല്‍ ഓരോ തുരുത്തിലും കാമ്പുള്ള ഫിലിം ഫെസ്റ്റിവല്‍ ഉണ്ടായി വരികയാണ് വേണ്ടത്.

മണവാട്ടിയാകാൻ 6 മലയാളികൾ, രണ്ടു പേർ പുറത്ത്, ഇവരിൽ ആരാകും ആര്യയുടെ വധു...

3 സ്റ്റോറീസ്: മൂന്ന് നൂലുകൾ ഒറ്റ സൂചിയിൽ കോർത്തപ്പോൾ!- മൂവി റിവ്യൂ

English summary
Director Biju criticizing malayalm film culture in mini iffk

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam