For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മന്ത്രി ഏകാധിപതിയായപ്പോള്‍ മോഹന്‍ലാല്‍ മുഖ്യ അതിഥി! രൂക്ഷ വിമര്‍ശനവുമായി ഡോ. ബിജു..

  |

  ദേശീയ പുരസ്‌കാരം രാഷ്ട്രപതി കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് മലയാളത്തില്‍ നിന്നുമടക്കമുള്ള നിരവധി താരങ്ങളായിരുന്നു പുരസ്‌കാരം ബഹിഷ്‌കരിച്ചിരുന്നത്. അക്കാര്യത്തില്‍ കേരളക്കര ഒന്നാകെ താരങ്ങളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരള സംസ്ഥാന പുരസ്‌കാരം വിതരണം ചെയ്യുന്നതിനെ കുറിച്ചും പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്.

  സിനിമക്കാര്‍ ശത്രുക്കള്‍ ആയിട്ടുണ്ടാവുമെന്ന് അരിസ്‌റ്റോ സുരേഷ്! പേളിയോട് സത്യം വെളിപ്പെടുത്തി താരം

  ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാല്‍ എത്തുന്നതിനെ കുറിച്ച് വിമര്‍ശിച്ച് ഡോ. ബിജുവായിരുന്നു രംഗത്തെത്തിയത്. നിലവിലെ സാഹചര്യങ്ങളില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചാല്‍ ജൂറി അംഗം കൂടിയായ താന്‍ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. വീണ്ടും ഫേസ്ബുക്കിലൂടെ അദ്ദേഹം നിരവധി കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ്.

  പേളി മാണിയുടെ പ്രണയം കണ്ടുപിടിച്ച് ബിഗ് ബോസിലെ പുതിയ ക്യാമറ!ട്രോള്‍ മഴയല്ല, ട്രോള്‍ കൊടുങ്കാറ്റാണ്

   ഡേ. ബിജുവിന്റെ വാക്കുകളിലേക്ക്..

  ഡേ. ബിജുവിന്റെ വാക്കുകളിലേക്ക്..

  ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ രാഷ്ട്രപതി നല്‍കേണ്ട അവാര്‍ഡ് പെട്ടന്ന് തീരുമാനം മാറ്റി കുറച്ച് അവാര്‍ഡുകള്‍ കേന്ദ്ര മന്ത്രി നല്‍കും എന്ന് അറിയിച്ചപ്പോള്‍ ആ ശരികേടില്‍ പ്രതിഷേധിച്ചു ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കാന്‍ മുന്‍കൈ എടുത്തത് കേരളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ ആണ്. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ ഇതാ കേരള സംസ്ഥാന അവാര്‍ഡ് വിതരണത്തില്‍ മുഖ്യമന്ത്രിയോടൊപ്പം ഒരു വിശിഷ്ടാതിഥി കൂടി ഉണ്ടാകും എന്ന് പെട്ടന്ന് മന്ത്രി ഏകപക്ഷീയമായി തീരുമാനിക്കുന്നു (അക്കാദമി ജനറല്‍ കൗണ്‍സിലില്‍ ആലോചിക്കാതെ മന്ത്രി ഏകാധിപതി ആയി എടുത്തതാണ് ഈ തീരുമാനം എന്നറിയുന്നു).

  മന്ത്രിയെ കൂടാതെ ഒരു മുഖ്യ അതിഥി

  മന്ത്രിയെ കൂടാതെ ഒരു മുഖ്യ അതിഥി

  ആദ്യമായാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മുഖ്യ മന്ത്രിയെ കൂടാതെ ഒരു മുഖ്യ അതിഥി വേദിയില്‍ എത്തുന്നത്. അതും സ്റ്റേറ്റ് അവാര്‍ഡില്‍ തന്റെ സിനിമകള്‍ കൂടി മത്സരിച്ചു വിജയി ആകാന്‍ സാധിക്കാത്ത ഒരാള്‍. മുഖ്യമന്ത്രിക്കൊപ്പം വിശിഷ്ട താര അതിഥിയുടെ സാന്നിധ്യത്തില്‍ കൂടി ആയിരിക്കും ഇത്തവണ പുരസ്‌കാര ജേതാക്കള്‍ അവാര്‍ഡ് ഏറ്റു വാങ്ങേണ്ടി വരുക. എത്ര പേര്‍ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചു ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കും എന്നത് കണ്ടറിയാം. കേന്ദ്രം അല്ലല്ലോ കേരളം ആയതു കൊണ്ട് കുഴപ്പമില്ല അല്ലേ. പ്രതികരിക്കുകയും പ്രതിഷേധിക്കുകയും വേണ്ടതില്ല എന്നതാണ് നിലപാട്..

  സെലക്ടീവ് പ്രതിഷേധം

  സെലക്ടീവ് പ്രതിഷേധം

  അപ്പോള്‍ അടുത്ത വര്‍ഷം മുതല്‍ ദേശീയ പുരസ്‌കാരം വിതരണം ചെയ്യുമ്പോള്‍ കേന്ദ്രത്തിന് താല്പര്യമുള്ള ആരെ കൊണ്ടും വിതരണം ചെയ്യിപ്പിക്കാം ഏത് താരത്തെയും മുഖ്യ അതിഥി ആക്കാം..പ്രതികരിക്കാന്‍ പാടില്ലല്ലോ...പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മന്ത്രിയ്ക്ക് താല്പര്യമുള്ള ആര്‍ക്കും മേധാവി ആകാം..എന്തിന് പ്രതിഷേധിക്കണം, സമരം നടത്തണം.....? അതോ ഈ സെലക്ടീവ് പ്രതിഷേധം എന്നതാണോ നമ്മുടെ കണക്ക്.. നമ്മളിട്ടാല്‍ ബര്‍മുഡ ഡല്‍ഹിയിലിട്ടാല്‍ കളസം എന്ന ലൈന്‍...എന്ത് വിവാദം ഉണ്ടായാലും മുഖ്യ അതിഥി ഉണ്ടാകും എന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചതായി ഇന്ന് വാര്‍ത്തയുണ്ട്..മന്ത്രി പിന്നോട്ടില്ല. അപ്പോള്‍ ഇത്തവണ ഇന്ദ്രന്‍സ് മികച്ച നടന്‍ ആയപ്പോള്‍ മോഹന്‍ലാല്‍ മുഖ്യ അതിഥി.

  ധൈര്യം ഉണ്ടാകുമോ?

  ധൈര്യം ഉണ്ടാകുമോ?

  ഇനി അടുത്ത വര്‍ഷം മോഹന്‍ലാലോ മമ്മൂട്ടിയോ ദുല്‍ഖറോ നിവിന്‍ പോളിയോ പൃഥിരാജോ ഫഹദ് ഫാസിലോ കുഞ്ചാക്കോ ബോബനോ തുടങ്ങി ആരെങ്കിലും മികച്ച നടന്‍ ആണെങ്കില്‍ ഇന്ദ്രന്‍സോ വിനായകനോ സലിം കുമാറോ സുരാജ് വെഞ്ഞാറമൂടോ മുഖ്യ അതിഥി ആകുമോ (അവരെല്ലാം സമീപ കാലങ്ങളില്‍ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയവര്‍ ആണ്). അങ്ങനെ ചെയ്യാന്‍ മന്ത്രിയ്ക്ക് ധൈര്യം ഉണ്ടാകുമോ. പോകട്ടെ അത്ര കടുത്ത ചോദ്യം ചോദിച്ചു താങ്കളെ വിഷമിപ്പിക്കുന്നില്ല.

  ഗ്ലാമര്‍ കുറവാണ്

  ഗ്ലാമര്‍ കുറവാണ്

  അല്‍പ്പം മാറ്റി ചോദിക്കാം..മോഹന്‍ലാലോ മമ്മൂട്ടിയോ ദുല്‍ഖറോ ഫഹദോ പൃഥ്വിരാജോ നിവിനോ കുഞ്ചാക്കോ ബോബനോ ആരെങ്കിലും വരും വര്‍ഷങ്ങളില്‍ മികച്ച നടന്‍ ആകുകയാണെങ്കില്‍ ആ പുരസ്‌കാരം നല്‍കുന്ന സര്‍ക്കാര്‍ വേദിയില്‍ അവരില്‍ തന്നെ പുരസ്‌കാരം കിട്ടാത്ത ഏതെങ്കിലും ഒരു താരത്തെ മുഖ്യ അതിഥി ആക്കുമോ.. കാണാന്‍ താല്പര്യമുണ്ട്..അതോ ചിലര്‍ക്ക് പുരസ്‌കാരം കിട്ടുമ്പോള്‍ മാത്രം ചടങ്ങിന് ഗ്ലാമര്‍ കുറവാണ് എന്ന തോന്നലില്‍ ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടാനായും ആള്‍ക്കൂട്ടം ഉണ്ടാക്കാനും ആയി ഒരു വന്‍ താരത്തെ മുഖ്യ അതിഥി ആക്കുന്ന സെലക്ടീവ് സാംസ്‌കാരിക നടപടി ആണോ മന്ത്രിയുടെ മനസ്സില്‍..

   മറുപടി ഉണ്ടാവണം..

  മറുപടി ഉണ്ടാവണം..

  ഒരു ഇടതു പക്ഷ മന്ത്രി എന്ന നിലയില്‍ അങ്ങയില്‍ നിന്നും ഈ ചോദ്യത്തിന് ഒരു മറുപടി തീര്‍ച്ചയായും ഉണ്ടായേ പറ്റൂ...തിരക്കില്ല....വരും വര്‍ഷങ്ങളിലും അവാര്‍ഡുകള്‍ ഉണ്ടാകുമല്ലോ.മന്ത്രിയും.ഇവിടെ തന്നെ ഉണ്ടാകുമല്ലോ..നമ്മളും അതൊക്കെ കാണാന്‍ ഉണ്ടാകുമല്ലോ...അപ്പോള്‍ കാത്തിരുന്നു കാണാം ആ മറുപടി.....

  ഫേസ്ബുക്ക് പോസ്റ്റ്

  English summary
  Director Bijukumar Damodaran's facebook post about Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X