»   » ലാലിന് എഴുത്തുകാരന്റെ മനസറിയാം, അതുക്കൊണ്ടാണ് ചിത്രത്തില്‍ നഗ്നനായി അഭിനയിക്കാന്‍ മുന്നോട്ട് വന്നത്

ലാലിന് എഴുത്തുകാരന്റെ മനസറിയാം, അതുക്കൊണ്ടാണ് ചിത്രത്തില്‍ നഗ്നനായി അഭിനയിക്കാന്‍ മുന്നോട്ട് വന്നത്

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ബ്ലെസി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്ര. അല്‍ഷിമേഴ്‌സ് രോഗം പിടിപ്പെടുന്നതും തുടര്‍ന്ന് ഒരു വ്യക്തിയിലും കുടുംബത്തിലുമുണ്ടാകുന്ന വ്യതിയാനങ്ങളായിരുന്നു ചിത്രം. മോഹന്‍ലാലിന് ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം നേടി കൊടുത്ത ഒരു ചിത്രം കൂടിയായിരുന്നു തന്മാത്ര.

നരന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ചെന്നാണ് ആദ്യമായി ബ്ലെസി മോഹന്‍ലാലിനോട് ചിത്രത്തെ കുറിച്ച് സംസാരിക്കുന്നത്. അന്ന് തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നില്ലത്രേ. കഥ പറഞ്ഞപ്പോള്‍ ലാലിന് ഏറെ ഇഷ്ടപ്പെട്ടു. പക്ഷേ ചെറിയ സംശയം ഉണ്ടായിരുന്നു, വീട്ടില്‍ രമേശന്‍ നായരും കുട്ടികളുമായുള്ള കുസൃതിത്തരങ്ങള്‍ എല്ലായിടുത്തും നടക്കുന്നതാണ്. എന്നാല്‍ ഇതെല്ലാം അതേപോലെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. സംവിധായകന്‍ ബ്ലെസി പറയുന്നു.

പിന്നീട് തിരക്കഥ പൂര്‍ത്തിയായി, ആദ്യം വായിച്ചത് നിര്‍മ്മാതാക്കളും സുഹൃത്തുക്കളുമായിരുന്നു. തിരക്കഥ വായിച്ച ശേഷം അവര്‍ പറഞ്ഞു ഇതില്‍ ലാലേട്ടന് അഭിനിയക്കാനുള്ളത് എന്താ ഉള്ളത്. സത്യത്തില്‍ അങ്ങനെ ഒരു ചോദ്യം കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്ന് പോയി. എന്തായാലും ലാലേട്ടനെ കാണാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ ലാലേട്ടന്‍ തിരക്കഥ വായിച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് ഒരു ആശ്വാസമായത്. എഴുത്തുകാരന്റെ മനസറിഞ്ഞ ആളാണ് ലാലേട്ടന്‍...ബ്ലെസി പറയുന്നു.

ലാലിന് എഴുത്തുകാരന്റെ മനസറിയാം, അതുക്കൊണ്ടാണ് ചിത്രത്തില്‍ നഗ്നനായി അഭിനയിക്കാന്‍ മുന്നോട്ട് വന്നത്

തിരക്കഥയില്‍ ഒരു അക്ഷരത്തില്‍ പോലും മാറ്റം വരുത്തരുതി. മാറ്റിയാല്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കില്ലന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ബ്ലെസി പറയുന്നു. നാനയിലെ മോഹനലാസ്യം മനോഹരം എന്ന പക്തിയിലാണ് ബ്ലെസിന മോഹന്‍ലാലിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്ക് വച്ചത്.

ലാലിന് എഴുത്തുകാരന്റെ മനസറിയാം, അതുക്കൊണ്ടാണ് ചിത്രത്തില്‍ നഗ്നനായി അഭിനയിക്കാന്‍ മുന്നോട്ട് വന്നത്

ഒരു എഴുത്തുകാരനെ മനസറിയുന്ന ഒരു നടനാണ് മോഹന്‍ലാല്‍ എന്ന് തനിക്ക് മനസിലായി. അതുക്കൊണ്ടാണ് ചിത്രത്തില്‍ നഗ്നനായി അഭിനിയിക്കാന്‍ മോഹന്‍ലാല്‍ മുന്നോട്ട് വന്നതും. ഇത്തരം കാര്യങ്ങള്‍ മോഹന്‍ലാല്‍ അല്ലാതെ മറ്റ് നടന്മാരെ പറഞ്ഞ് മനസിലാക്കാന്‍ ഏറെ പ്രയാസം തോന്നും. ബ്ലെസി പറയുന്നു.

ലാലിന് എഴുത്തുകാരന്റെ മനസറിയാം, അതുക്കൊണ്ടാണ് ചിത്രത്തില്‍ നഗ്നനായി അഭിനയിക്കാന്‍ മുന്നോട്ട് വന്നത്

നല്ല വായനയും സാഹിത്യത്തിലുള്ള അഭിരുചിയും കൊണ്ടാണ് ലാലേട്ടന് ഇത്തരം കാര്യങ്ങള്‍ പെട്ടന്ന് മനസിലാക്കി എടുക്കാന്‍ കഴിയുന്നത്-ബ്ലെസി

ലാലിന് എഴുത്തുകാരന്റെ മനസറിയാം, അതുക്കൊണ്ടാണ് ചിത്രത്തില്‍ നഗ്നനായി അഭിനയിക്കാന്‍ മുന്നോട്ട് വന്നത്

ചിത്രത്തിന്റെ അവസാന ഭാഗത്ത് രമേശന്‍ നായര്‍ തന്റെ മകനെ കാണുമ്പോള്‍ സാര്‍ ആരാണെന്ന് ചോദിക്കുന്നുണ്ട്. ഏതൊരു നടനും അത് ചിന്തിച്ച് ചെയ്യും. പക്ഷേ ഒരു അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച ഒരാള്‍ക്ക് അയാളുടെ ചിന്തകള്‍ പോലും ഇല്ലാതാകുകയായിരുന്നു. ആ സീനില്‍ ലാലേട്ടന്റെ എക്‌സ്പ്രഷന്‍സൊക്കെ അസാധ്യം തന്നെ ബ്ലെസി പറയന്നു.

English summary
Director Blessy about Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam