»   »  പ്രമുഖ സംവിധായകനും നടനും ഓടുന്ന കാറില്‍ പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി, രക്ഷപ്പെട്ടത് എങ്ങിനെ?

പ്രമുഖ സംവിധായകനും നടനും ഓടുന്ന കാറില്‍ പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി, രക്ഷപ്പെട്ടത് എങ്ങിനെ?

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ ഒരു പ്രമുഖ നടിയെ കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വച്ച് പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതിന്റെ കേസും പുകിലും നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഈ സംഭവത്തിന് ശേഷം പല പ്രമുഖ താരങ്ങളും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ സമാനമായ സംഭവം അങ്ങ് തെലുങ്ക് സിനിമാ ലോകത്തും. അവസരം വാഗ്ദാനം ചെയ്ത് ഓടുന്ന കാറില്‍ നിന്ന് പ്രമുഖ സംവിധായകനും നടനും ചേര്‍ന്ന് പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു എന്ന് പെണ്‍കുട്ടിയുടെ പരാതി.

നടിയുടെ പരാതി

കന്നട സിനിമാ താരം ശ്രുജനും തെലുങ്ക് സംവിധായകന്‍ ചലപതിയും ചേര്‍ന്ന് കാറില്‍ തന്നെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു എന്നാണ് 24 കാരിയായ പെണ്‍കുട്ടിയുടെ പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തു.

ഷൂട്ടിങിന് കൊണ്ടു പോയി

ശ്രുജനെ നായകനാക്കി ചലപതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടിയ്ക്ക് ഒരു വേഷം വാഗ്ദാനം നല്‍കിയിരുന്നു. ഷൂട്ടിങ് ആവശ്യത്തിനായി ഹൈദരാബാദില്‍ നിന്ന് ഭീമവരത്ത് എത്താന്‍ പെണ്‍കുട്ടിയ്ക്ക് നിര്‍ദ്ദേശം നല്‍കി. ട്രെയിനിന് പോകാം എന്ന് നടി പറഞ്ഞപ്പോള്‍, നടനും സംവിധായകനും നിര്‍ബന്ധിച്ച് കാറില്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

പീഡനശ്രമം

ആഗസ്റ്റ് പതിമൂന്നിനാണ് സംഭവം. കാറില്‍ വച്ച് നടനും സംവിധായകനും ഇരുപത്തിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാതിരിക്കാന്‍ വേണ്ടി കാര്‍ വളരെ വേഗത്തിലാണ് ഓടിച്ചത് എന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്.

എങ്ങനെ രക്ഷപ്പെട്ടു

ഭാഗ്യവശാല്‍ കാര്‍ ഒരു ലോറിയില്‍ ഇടിച്ചു നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. പെട്ടന്ന് തന്നെ കൂട്ടുകാരെ വിളിച്ച് വിവരം പറയുകയും, സ്ഥലം അറിയിക്കുകയും ചെയ്തു. കൂട്ടുകാരെത്തി പെണ്‍കുട്ടിയെ രക്ഷിച്ചു.

മാപ്പ് പറഞ്ഞ്, ഭീഷണിപ്പെടുത്തി

പെണ്‍കുട്ടി പരാതി നല്‍കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ വിളിച്ച് ക്ഷമ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. പരാതിയുമായി മുന്നോട്ട് പോയാല്‍ കരിയര്‍ നശിപ്പിയ്ക്കുമെന്നായിരുന്നു ഭീഷണി.

കേസെടുത്തു

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രുജന് വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. ഐപിസി സെക്ഷന്‍ 279 പ്രകാരം ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

English summary
Director Chalapathi and actor Srujan attempt rape on Telugu actress in a moving vehicle
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam