»   » 'വരാല്‍ ജെയ്‌സണെ' ഞാനെങ്ങനെ മറക്കും!!! ഞെട്ടല്‍ മാറാതെ ജയസൂര്യ

'വരാല്‍ ജെയ്‌സണെ' ഞാനെങ്ങനെ മറക്കും!!! ഞെട്ടല്‍ മാറാതെ ജയസൂര്യ

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ പ്രിയ സംവിധായകന്‍ ദീപന്റെ വേര്‍പാട് സൃഷ്ടിച്ച ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ആറ് സിനിമകള്‍ സംവിധാനം ചെയ്ത ദീപന്‍ തന്റെ ഏഴാമത്തെ ചിത്രത്തിന്റെ അവസാന ഘട്ട ജോലികളിലായിരുന്നു. പൃഥ്വിരാജിന്റെ കരിയറില്‍ വഴിത്തിരവായത് പുതിയ മുഖമായിരുന്നെങ്കില്‍ ജയസൂര്യക്ക് വഴിത്തിരിവായത് ഗ്യാങ്‌സ് ഓഫ് വടക്കും നാഥനായിരുന്നു.

വരാല്‍ ജെയ്‌സണ്‍ എന്ന കഥാപാത്രം ജയസൂര്യയുടെ കരിയറിലെ ശ്രദ്ധേയ വേഷമായിരുന്നു. തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത കഥാപാത്രത്തെ സമ്മാനിച്ച ദീപന്റെ വേര്‍പാട് തന്നില്‍ ഞെട്ടലുണ്ടാക്കിയെന്ന് ജയസൂര്യ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ജയസൂര്യ കുറിച്ചത്.

ജയസൂര്യയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു വരാല്‍ ജെയ്‌സണ്‍. തൃശൂര്‍ നഗര കേന്ദ്രീകൃതമായി ഒരുക്കിയ ചിത്രത്തില്‍ തൃശൂരിലെ ക്വട്ടേഷന്‍ നേതാവിന്റെ വേഷത്തിലായിരുന്നു ജയസൂര്യ. തൃശൂരില്‍ ജീവിച്ചിരുന്ന യഥാര്‍ത്ഥ വ്യക്തിയുടെ സാദ്യശ്യമുള്ള ഒരു കഥാപാത്രമായിരുന്നു വരാല്‍ ജെയ്‌സണ്‍.

മൂന്ന് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ മൂന്ന് ചെറു ആക്ഷന്‍ ചിത്രങ്ങളുടെ കൂട്ടമായ ഡി കമ്പനിയിലെ ഒരു ചിത്രമായിരുന്നു ഗ്യാങ്‌സ് ഓഫ് വടക്കും നാഥന്‍. അനൂപ് മേനോനായിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ജയസൂര്യയ്‌ക്കൊപ്പം അനൂപ് മേനോനും പ്രധാന വേഷത്തിലെത്തി. പത്മകുമാര്‍ സംവിധാനം ചെയ്ത ഒരു ബൊളീവിയന്‍ ഡയറി 1995, വിനോദ് വിജയന്‍ സംവിധാനം ചെയ്ത ദ ഡേ ഓഫ് ജഡ്ജ്‌മെന്റ് എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്‍.

ഏഴ് ചിത്രങ്ങളൊരുക്കിയ ദീപന്‍ പൃഥ്വിരാജിനൊപ്പം മാത്രമാണ് രണ്ട് സിനിമ ചെയ്തത്, പുതിയമുഖവും ഹീറോയും. രണ്ട് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ജയസൂര്യയ്‌ക്കൊപ്പം ഒരു ചിത്രമാത്രമാണ് ചെയ്തത്. ആക്ഷന്‍ ജോണറിലുള്ള ചിത്രങ്ങളായിരുന്നു ദീപന്റെ ചിത്രങ്ങളിലധികവും.

വൃക്ക സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് രണ്ടാഴ്ചയോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദീപന്‍. ജയറാം നായകനാകുന്ന സത്യയുടെ അവസാന ഘട്ടകള്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണമെത്തിയത്. കുഞ്ചാക്കോ ബോബനെ നായകനാക്കി ഷൈലോക്ക് എന്ന ചിത്രവും ദീപന്‍ ആലോചിച്ചിരുന്നു.

പ്രിയ സംവിധായകന്‍ ദീപന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Varal Jaison is one the career best character of Jayasurya. Diphan gave him the character in Gangs of Vadakkumnadhan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X