»   » ദീപന്‍ ദീപ്തമായ ഓര്‍മ!!! കഥകളനവധി ബാക്കിയാക്കി ദീപന്‍ യാത്രയായി!!!

ദീപന്‍ ദീപ്തമായ ഓര്‍മ!!! കഥകളനവധി ബാക്കിയാക്കി ദീപന്‍ യാത്രയായി!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ദീപന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തേതുടര്‍ന്ന രണ്ട് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. ജയറാമിനെ നായകനാക്കി ഒരുക്കുന്ന സത്യ എന്ന സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

ഷാജി കൈലാസിന്റെ സഹായിയായി സിനിമയിലെത്തിയ ദീപന്‍ ഏഴ് സിനിമകള്‍ സംവിധാനം ചെയ്തു. പ്രേക്ഷകര്‍ ദീപനെന്ന പേരിനൊപ്പം എപ്പോഴും ഓര്‍ത്തിരിക്കുന്ന പേര് പൃഥ്വിരാജ് ചിത്രം പുതിയ മുഖമാണ്.

ദീപന്‍ എന്ന പേരിനൊപ്പം മലയാളികള്‍ ചേര്‍ത്ത് നിറുത്തുന്ന സിനിമ പൃഥ്വിരാജ് നായകനായ പുതിയ മുഖമാണ്. പൃഥ്വിരാജിനെ ഒരു ആക്ഷന്‍ താര പരിവേഷം നല്‍കിയ ചിത്രമായിരുന്നു പുതിയ മുഖം. ഒപ്പം ഒരു സംവിധായകനെന്ന നിലയില്‍ ദീപന് ചിത്രം ഗുണമായി. ഷാജി കൈലാസിന്റെ ശിഷ്യന്‍ ആക്ഷന്‍ രംഗങ്ങളില്‍ ആ മികവ് പുലര്‍ത്തി

ആറാം തമ്പുരാന്‍, എഫ്‌ഐആര്‍, വല്ലേട്ടന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളില്‍ സംവിധാന സഹായിയായി ഷാജി കൈലാസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് ദീപന്‍. 2003ല്‍ ലീഡിര്‍ എന്ന ചിത്രമൊരുക്കി സ്വതന്ത്ര സംവിധായകനായി. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വീണ്ടും സഹസംവിധായകനായി ഷാജി കൈലാസിനൊപ്പം പ്രവര്‍ത്തിച്ചു.

പുതിയമുഖം സൂപ്പര്‍ ഹിറ്റായതോടെ ദീപന്‍ എന്ന സംവിധായകന്റെ സമയം തെളിയുകയായിരുന്നു. തൊട്ടു പിന്നാലെ പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു ആക്ഷന്‍ ചിത്രം കൂടി ദീപന്‍ പുറത്തിറക്കി. സിനിമയിലെ സ്റ്റണ്ട് ആര്‍്ടടിസ്റ്റുകളുടെ കഥ പറഞ്ഞ സിനിമയും ശ്രദ്ധിക്കപ്പെട്ടു. പിന്നെ സിം എന്ന പേരില്‍ കോമഡി ട്രാക്കിന്‍ മണികണ്ഠന്‍ പട്ടാമ്പി, ദീപക്, ആന്‍ അഗസ്റ്റിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രമൊരുക്കി. സിം മാത്രമായിരുന്നു ആക്ഷന്‍ ജോണറില്‍ നിന്നും മാറി നിന്ന് ദീപനൊരുക്കിയ ചിത്രം.

എകെ സാജന്റെ തിരക്കഥയിലൊരുങ്ങുന്ന സത്യ എന്ന ചിത്രത്തിനൊപ്പമായിരുന്നു ദീപന്‍. ജയറാം നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയായിരുന്നു. മെയ് മാസത്തില്‍ ചിത്രം തിയറ്ററിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.

സത്യയ്ക്ക് മുമ്പേ കുഞ്ചാക്കോ ബോബനെ നായകനാക്കി ഷൈലോക്ക് എന്നൊരു ചിത്രമൊരുക്കാനുള്ള പദ്ധതിയിലായുന്നു ദീപന്‍. എകെ സാജന്‍ തന്നെയായിരുന്നു ഷൈലോക്കിന്റേയും തിരക്കഥ. എന്നാല്‍ പെട്ടന്ന ഷൈലോക്ക് മാറ്റി വച്ച് ഇരുവരും ജയറാം നായകനാകുന്ന സത്യയുമായി മുന്നോട്ടു പോകുകയായിരുന്നു.

English summary
Director Diphan passed away. Prithviraj starring Puthiyamukham is one of his notable movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam