Just In
- 17 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 33 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 50 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാല്‍ വരും മുന്‍പേ ശങ്കറിനെ നായകനായി തീരുമാനിച്ചിരുന്നു, നരേന്ദ്രനെക്കുറിച്ച് ഫാസില്‍
മോഹന്‍ലാലെന്ന നടന്റെ ആദ്യത്തെ റിലീസ് ചിത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ഫാസില്‍ സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്തിട്ട് 4 പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 1980 ലെ ക്രിസ്മസ് സമയത്തായിരുന്നു ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.
സംവിധാനം മുതല്‍ സംഗീത സംവിധാനം വരെ പുതുമുഖങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലേയും മോഹന്‍ലാലിനെ കണ്ടെത്തിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് ഫാസില്‍. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
സ്ത്രൈണ സ്വഭാവത്തിലുള്ള വില്ലനെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. വല്ലാത്തൊരു വില്ലനാണല്ലോ ഇതെന്ന് എല്ലാവരും പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ലേഡീസ് കുടയും പിടിച്ചായിരുന്നു ആ വരവ്. എനിക്കും ജിജോയ്ക്കും അത്തരത്തിലുള്ള ഒരു വില്ലനെയായിരുന്നു ആവശ്യം. ഞങ്ങളുടെ മനസിലെ സ്ത്രൈണഭാവമുള്ള വില്ലന്റെ ഓർമ്മ അപ്പോൾ ഉണർന്നു. ഇതോടെയായിരുന്നു നരേന്ദ്രനായി മോഹന്‍ലാല്‍ തന്നെ മതിയെന്ന് ഉറപ്പിച്ചതെന്ന് ഫാസില്‍ പറയുന്നു.
മോഹന്‍ലാല്‍ വരുന്നതിന് മുന്‍പ് തന്നെ നായകനായി ശങ്കറിനെ തീരുമാനിച്ച് കഴിഞ്ഞിരുന്നു. പിന്നെ വേണ്ടിയിരുന്നത് വില്ലനെയാണ്. നരേന്ദ്രനെ തപ്പിയുള്ള ഒരു യാത്രയിലെ ഇന്റർവ്യൂ ആയിരുന്നു. അപ്പോഴാണ് മോഹൻലാൽ വരുന്നത്. നരേന്ദ്രനായിട്ടു തന്നെയാണ് ലാലിനെ ഇന്റർവ്യു ചെയ്തതെന്നും ഫാസില്‍ പറയുന്നു.
മോഹൻലാലിന് കിട്ടിയ ഒരനുഗ്രഹമെന്നത് ഒരു കാരക്ടർ ഉണ്ടാകുമ്പോൾ അതിനുള്ള എല്ലാ സാഹചര്യവും ഒരുങ്ങുന്നതുപോലെ ലാൽ വരുമ്പോൾ നരേന്ദ്രൻ എന്നൊരു കഥാപാത്രം അയാളെ കാത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു. ഒരു തുടക്കക്കാരനായ എനിക്കും ലാലിനും നേട്ടമായത് മഞ്ഞിൽവിരിഞ്ഞ പൂക്കൾ സിനിമ കാണുന്ന അതെ ഓർഡറിൽ ചിത്രീകരിക്കാൻ സാധിച്ചുവെന്നതാണ് .
ഇരുപത്തൊന്നു ദിവസം വരെ ലാലിന് സെറ്റിൽ വെറുതെ നോക്കിനിൽക്കേണ്ടിവന്നു. അത്രയും ദിവസം ലാൽ ഷൂട്ട് കണ്ട് കണ്ട് തഴമ്പിക്കുകയായിരുന്നു. അവസാനം എങ്ങനെയെങ്കിലും എനിക്കൊന്ന് അഭിനയിച്ചാൽ മതി, എന്റെയൊരു ഷോട്ട് എടുത്താൽ മതിയെന്ന ചിന്തയിലേക്ക് ലാൽ വന്നു.ഉൽക്കടമായ ആ ആഗ്രഹം ലാലിന്റെ മനസിൽ വന്ന് തിങ്ങുമ്പോഴാണ് ഞങ്ങൾ ഷൂട്ട് ചെയ്യുന്നത്. ഞാനിതിന് വേണ്ടി ജനിച്ചവനാണെന്നത്ര അനായസേനയാണ് ലാൽ ആ കഥാപാത്രത്തെ ഡെലിവർ ചെയ്തത്. വളരെ ഫ്ളെക്സിബിൾ ആയിരുന്നു അദ്ദേഹമെന്നും സംവിധായകന് പറയുന്നു.
പിൽക്കാലത്ത് മോഹൻലാലിനെ ഏറ്റവും ഹെൽപ്പ് ചെയ്തത് ആ ഈസിനെസും ഫ്ളെക്സിബിലിറ്റിയുമാണ്. ഒരു പക്ഷെ ആദ്യ ദിനങ്ങളിൽത്തന്നെ ആ രംഗങ്ങൾ എടുത്തിരുന്നെങ്കിൽ ഒരു അങ്കലാപ്പും സങ്കോചവുമൊക്കെ ലാലിന് ഉണ്ടായേനെ.പാകം വന്നശേഷമാണ് മോഹൻലാലിന്റെ ഷോട്ടെടുത്തത്. അത് വിധി മോഹൻലാലിനെ ഹെൽപ്പ് ചെയ്ത ഒന്നാണെന്നും ഫാസില്‍ പറയുന്നു.