»   » ജഗതിയെ ഹാസ്യനടനായി ഒതുക്കിയത് ശരിയായില്ല: കമല്‍

ജഗതിയെ ഹാസ്യനടനായി ഒതുക്കിയത് ശരിയായില്ല: കമല്‍

Posted By:
Subscribe to Filmibeat Malayalam
Kamal
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ സംവിധായകന്‍ കമല്‍ രംഗത്ത്. അവാര്‍ഡ് നിര്‍ണയിക്കുന്നതില്‍ ജൂറിക്ക് വ്യക്തമായ കാഴ്ചപ്പാട് ഇല്ലായിരുന്നുവെന്ന് കമല്‍ പറഞ്ഞു.

ജഗതി ശ്രീകുമാറിനെ ഹാസ്യനടന്‍ എന്ന നിലയിലേക്ക് ഒതുക്കിയത് ശരിയായില്ലെന്നും കമല്‍ പറഞ്ഞു. നല്ല നടന്‍ ഹാസ്യ നടന്‍ എന്ന തരംതിരിവ് ശരിയല്ലെന്നും കമല്‍ വ്യക്തമാക്കി. നേരത്തെ ജൂറിക്കെതിരെ പരസ്യ വിമര്‍ശനവുമായി സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും രംഗത്തുവന്നിരുന്നു. ഒരു ചാനലിന്റെ പ്രഭാതപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വിളിച്ചുണര്‍ത്തിയിട്ട് ചോറില്ലെന്ന് പറയുന്നതിനു തുല്യമാണ് അവാര്‍ഡ് നിര്‍ണയം നല്‍കിയതെന്ന് നടി കാവ്യാ മാധവനും പറഞ്ഞു. ചില ചാനലുകള്‍ അവാര്‍ഡ് സംബന്ധിച്ച പ്രതികരണങ്ങള്‍ ചോദിച്ചിരുന്നു.

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നിവയ്ക്ക് പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നു. ഏഴു പേരെടുക്കുന്ന തീരുമാനമല്ലേ. അതില്‍ ഉള്‍പ്പെടാതെ പോയി. അത്ര തന്നെയെ ഇതിലുള്ളൂവെന്നും കാവ്യ പറഞ്ഞു.
ജഗതി ശ്രീകുമാറിനെ ഹാസ്യതാരം എന്ന നിലയിലേക്ക് താഴ്ത്തിക്കെട്ടരുതെന്ന് സംവിധായകന്‍ സിബി മലയിലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. "ഏറ്റവും പ്രഗത്ഭനായ നടനാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹം മൂന്നു പതിറ്റാണ്ടായി മലയാള സിനിമയിലുണ്ട്. അങ്ങനെയൊരാള്‍ക്ക് ഇതിലും വലിയ അംഗീകാരം നല്‍കേണ്ടതായിരുന്നു

മികച്ച നടനും രണ്ടാമത്തെ മികച്ച നടനുമാകാം. എന്നാല്‍ കോമഡി ചെയ്യുന്നതിനും ഗൗരവതരമായ വേഷങ്ങള്‍ ചെയ്യുന്നതിനുമുള്ള അവാര്‍ഡ് പാടില്ല. അങ്ങനെയുള്ള വേര്‍തിരിവ് ശരിയല്ലെന്നും സിബി പറഞ്ഞിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X