»   » ഇവരേക്കാളും വലിയ നടന്മാരില്ലെന്ന് സംവിധായകന്‍ ഹരിഹരന്‍!

ഇവരേക്കാളും വലിയ നടന്മാരില്ലെന്ന് സംവിധായകന്‍ ഹരിഹരന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam


ബിഗ് ബിയെയും താരരാജാവ് മോഹന്‍ലാലിനെയും പുകഴ്ത്തി സംവിധായകന്‍ ഹരിഹരന്‍. ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങളായ 'പിങ്ക്, ഒപ്പം' എന്നീ ചിത്രങ്ങള്‍ കണ്ടതിന് ശേഷമാണ് ഹരിഹരന്‍ ഇക്കാര്യം പറഞ്ഞത്.

ബോളിവുഡ് ചിത്രം 'പിങ്കും' മലയാളത്തിലെ ' ഒപ്പം' എന്ന ചിത്രവും കണ്ടാല്‍ ബച്ചനേയും മോഹന്‍ലാലിനേക്കാളും വലിയ നടന്മാരില്ലെന്ന് തോന്നി പോകും. ഒപ്പം സംവിധായകന്‍ പ്രിയദര്‍ശനോടാണ് ഹരിഹരന്‍ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വായിക്കാം.


പിങ്കിന് മികച്ച പ്രതികരണം

അനിരുദ്ധ് റോയ് ചൗദരി സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് പിങ്ക്. സെപ്തംബര്‍ 16ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. രണ്ട് ദിവസം കൊണ്ട് ചിത്രം 20 കോടി രൂപയാണ് ബോക്‌സോഫീസില്‍ നേടിയത്.


മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം

അതേസമയം മലയാളത്തില്‍ പുറത്തിറങ്ങിയ ഒപ്പത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഓണ ചിത്രമായി തിയേറ്ററുകളില്‍ എത്തിയ ഒപ്പം ബോക്‌സോഫീസിലും വമ്പന്‍ കളക്ഷനാണ് നേടുന്നത്.


ഒപ്പം കളക്ഷന്‍

റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 16 കോടി രൂപയോളമാണ് ഒപ്പം വാരിക്കൂട്ടിയത്.


ഇവരേക്കാള്‍ മികച്ച നടന്മാരുണ്ടോ

പിങ്കും ഒപ്പവും കണ്ട സംവിധായകന്‍ ഹരിഹരന്റെ അഭിപ്രായമായിരുന്നു ഇത്. പിങ്കും ഒപ്പവും കണ്ടാല്‍ ഇവരേക്കാള്‍ വലിയ നടന്മാര്‍ ഉണ്ടോന്ന് തോന്നി പോകും. രണ്ട് സിനിമകളും കണ്ടതിന് ശേഷം ഒപ്പം സംവിധായകന്‍ പ്രിയദര്‍ശനോടായിരുന്നു ഹരിഹരന്‍ ഇക്കാര്യം പറഞ്ഞത്.ലാലേട്ടന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ....

English summary
Director Hariharan about Malayalam film Oppam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam