»   » മോഹന്‍ലാലിന്റെ രണ്ടാമൂഴം ലോക ശ്രദ്ധേനേടുമെന്ന് ഹരിഹരന്‍!!

മോഹന്‍ലാലിന്റെ രണ്ടാമൂഴം ലോക ശ്രദ്ധേനേടുമെന്ന് ഹരിഹരന്‍!!

By: Pratheeksha
Subscribe to Filmibeat Malayalam

വര്‍ഷങ്ങളായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. നേരത്തെ ചിത്രം ഹരിഹരന്‍ സംവിധാനം ചെയ്യുമെന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ .എന്നാല്‍ വി എ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുകയെന്നതാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത.

ചിത്രം ഉടന്‍ സംഭവിക്കും എന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഒരു സംവാദത്തില്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ ഭീമനായി എത്തുന്നത് മോഹന്‍ലാലാണ്. 600 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന് രണ്ട് ഭാഗങ്ങളാണുളളത്. ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഹരിഹരന്‍ പറയുന്നു..

രണ്ടാമൂഴത്തെ കുറിച്ച് ഹരിഹരന്‍

എംടിയുടെ നോവല്‍ രണ്ടാമൂഴം വെള്ളിത്തിരയിലെത്തുമ്പോള്‍ അതു ലോക ശ്രദ്ധേനേടുന്ന സിനിമയായി മാറുമെന്നാണ് ഹരിഹരന്‍ പറയുന്നത്. ഒരു സിനിമ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഹരിഹരന്‍ ഇതു വ്യക്തമാക്കിയത്.

രണ്ടാമൂഴം ചെയ്യാമെന്നാദ്യം പറഞ്ഞു

പഴശ്ശിരാജയ്ക്കുശേഷം മറ്റൊരു പ്രോജക്ട് കൂടി ചെയ്യണമെന്ന ആവശ്യവുമായി ഗോകുലം ഗോപാലന്‍, ഞങ്ങളെ സമീപിച്ചപ്പോള്‍, എങ്കില്‍ രണ്ടാമൂഴം ചെയ്യാമെന്ന് പറഞ്ഞത് താനാണെന്ന് ഹരിഹരന്‍ പറയുന്നു.

എംടിയ്ക്കും ആ നിര്‍ദ്ദേശം ഇഷ്ടമായി

ഇക്കാര്യം എംടിയോട് പറഞ്ഞപ്പോള്‍ എംടിയ്ക്കും അതില്‍ താത്പര്യക്കുറവൊന്നും ഉണ്ടായില്ല. പക്ഷേ അദ്ദേഹം ഒരു കാര്യം വ്യക്തമാക്കി. രണ്ടാമൂഴം ഒരു സിനിമയില്‍ ഒതുക്കുവാനാകില്ല. അങ്ങനെ ചെയ്താല്‍ നോവിലെ പല പ്രധാനഭാഗങ്ങളും ഒഴിവാക്കേണ്ടി വരുമെന്നും രണ്ടു സിനിമകള്‍ ചെയ്യാമെന്നുമാണ് അദ്ദേഹം പറഞ്ഞത്്.

പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടു

എന്നാല്‍ രണ്ടുസിനിമകള്‍ ചെയ്യാന്‍ ഗോകുലം ഗോപാലന്‍ ഒരുക്കമായിരുന്നില്ല. അങ്ങനെ ആ പ്രോജക്ട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നെന്നു ഹരിഹരന്‍ പറയുന്നു

English summary
director hariharan says about the movie randamoozham
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam