»   » സംവിധായകന്‍ പൂരി ജഗന്നാഥിനെ നിര്‍മ്മാതാക്കാള്‍ തല്ലി

സംവിധായകന്‍ പൂരി ജഗന്നാഥിനെ നിര്‍മ്മാതാക്കാള്‍ തല്ലി

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് സംവിധായകന്‍ പൂരി ജഗന്നാഥിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ജൂബിലി ഹില്‍സിലുള്ള പൂരി ജഗന്നാഥിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് സംവിധായകന്‍ ജഗന്നാഥ് പോലീസില്‍ പരാതി നല്‍കി.

ജഗന്നാഥിന്റെ പുതിയ ചിത്രം ലോഫറിന്റെ നിര്‍മ്മാതാക്കളായ അഭിഷേക്, സുധീര്‍,സുബയ്യ എന്നിവരുടെ പേരിലാണ് ജഗന്നാഥ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ജഗനാഥിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായും മഖ്‌സൂദ് അലി പറയുന്നു.

ലോഫറിന് വേണ്ടി മുടക്കിയ പണം തിരിച്ച് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് സംവിധായകനെ മര്‍ദ്ദിച്ചതെന്നാണ് അറിയുന്നത്.

2015ല്‍ 14 കോടി രൂപ മുടക്കി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലോഫര്‍. വരുണ്‍ തേജ്, ദിഷ പടാണി, രേവതി, ബ്രഹ്മാനന്ദം എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

English summary
Director jagannath Attacked.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam