»   » നമ്മളറിയുന്ന ദില്ലിയല്ല ശരിക്കുള്ള ദില്ലി; നിര്‍ഭയയുടെ കഥയുമായി ജയരാജ് !!

നമ്മളറിയുന്ന ദില്ലിയല്ല ശരിക്കുള്ള ദില്ലി; നിര്‍ഭയയുടെ കഥയുമായി ജയരാജ് !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

നിര്‍ഭയക്കേസിനെ അടിസ്ഥാനമാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ജയരാജ്. ദില്ലി കൂട്ടമാനഭംഗക്കേസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചപ്പോഴൊക്കെ ആ സംഭവത്തെ അടിസ്ഥാനമാക്കി ചിത്രമെടുക്കാന്‍ തീരുമാനിച്ചിരുന്നെന്നും ജയരാജ് പറയുന്നു.

നമ്മളറിയുന്ന ദില്ലി യഥാര്‍ത്ഥ ദില്ലിയില്‍ നിന്നും ഏറെ അകലെയാണ്. ദിനം പ്രതി വാര്‍ത്തകളിലൂടെ നമ്മളറിയുന്നത് ദില്ലിയുടെ മറ്റൊരു മുഖമാണ്. ദില്ലിയുടെ ആ നിഗൂഡത പുറത്തുകൊണ്ടുവരാനാണ് ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്നും ജയരാജ് പറഞ്ഞു.

jayaraj-08

നിലവില്‍ വീരം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ജയരാജ് . ഷേക്‌സ്പിയറിന്റെ മാക്ബത്തിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് വീരം. ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമയാണ് വീരം എന്ന പ്രത്യേകക കൂടിയുണ്ട്. ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ കുനാല്‍ കപൂറാണ് വീരത്തില്‍ മുഖ്യവേഷത്തിലെത്തുന്നത്.

English summary
director Jayaraj to make a film based on Nirbhaya case

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam