»   » ഈ കഥാപാത്രം പൃഥ്വിരാജ് ചെയ്താല്‍ മതിയെന്ന് പറഞ്ഞത് നിര്‍മ്മാതാവ്

ഈ കഥാപാത്രം പൃഥ്വിരാജ് ചെയ്താല്‍ മതിയെന്ന് പറഞ്ഞത് നിര്‍മ്മാതാവ്

Posted By:
Subscribe to Filmibeat Malayalam

പാവാടയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് ഡാര്‍വ്വിന്റെ പരിണാമം. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 18ന് ചിത്രം തിയേറ്ററില്‍ എത്തുകയാണ്. കെഎല്‍ 10 പത്ത് എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി അഭിനയിച്ച ചാന്ദിനി ശ്രീധരറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഒരു പ്രതികാരത്തിന്റെ കഥ തന്നെയാണ് ഡാര്‍വ്വിന്റെ പരിണാമം. കൊട്ടാരക്കര പോലുള്ള ഒരു സ്ഥലത്ത് നിന്ന് കൊച്ചിയിലെത്തുമ്പോള്‍ ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. സംവിധായകന്‍ ജിജോ ആന്റണി പറയുന്നു. ഹാസ്യ രൂപത്തിലാണ് ചിത്രത്തിന്റെ അവതരണം. എന്നാല്‍ പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു രീതിയാണ് ഇതെന്നും ജിജോ ആന്റണി പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജിജോ ചിത്രത്തെ കുറിച്ച് പറയുന്നത്.


prithviraj

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാക്കളിലൊരാളായ ഷാജി നടേശനോട് ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ അദ്ദേഹമാണ് പൃഥ്വിരാജിനെ കാണാന്‍ പറയുന്നത്. കഥ കേട്ട പൃഥ്വിരാജിന് ഇഷ്ടപ്പെടുകെയും ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകെയും ചെയ്തു. ഒപ്പം ചിത്രത്തിന്റെ നിര്‍മ്മാണവും പൃഥ്വിരാജ് ഏറ്റെടുത്തു.


ചാന്ദിനി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഡാര്‍വ്വിന്റെ പരിണാമം. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ ആള് ചാന്ദിനി തന്നെയാണെന്ന് മനസിലായി. തുടര്‍ന്ന് ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ ചാന്ദിനിക്കും ഇഷ്ടപ്പെട്ടു. അഭിനയിക്കാമെന്ന് നടി സമ്മതിക്കുകയായിരുന്നു. സംവിധായകന്‍ ജിജോ ആന്റണി പറയുന്നു.

English summary
Director Jiji Antony about Darvinte Parinamam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam