»   » സംവിധായകന്‍ ജോമോന്‍ തിരിച്ചെത്തുന്നു

സംവിധായകന്‍ ജോമോന്‍ തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്കു ശേഷം സംവിധായകന്‍ ജോമോന്‍ തിരിച്ചെത്തുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ നായകനാക്കി സിനിമയൊരുക്കിയിരുന്ന ജോമോന്റെ പുതിയ ചിത്രത്തില്‍ ശ്രീനിവാസനും മുകേഷുമാണ് നായകര്‍. കഡാവര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബാബുരാജ്, കലാഭവന്‍ മണി,വിജയരാഘവന്‍, സായ്കുമാര്‍, ദേവന്‍, കനിഹ എന്നിവരാണ് പ്രധാനതാരങ്ങള്‍.

മമ്മൂട്ടി നായകനായ സാമ്രാജ്യം, ജാക്ക്‌പോട്ട്, ഭാര്‍ഗവചരിതം മൂന്നാംഖണ്ഡം എന്നിങ്ങനെ മമ്മൂട്ടിയെ നായകനാക്കി നിരവധിചിത്രമൊരുക്കിയ ജോമോന്‍ ഭാര്‍ഗിവചരിതത്തിന്റെ പരാജയത്തെ തുടര്‍ന്ന് ഫീല്‍ഡില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു. ശ്രീനിവാസനായിരുന്നു ഭാര്‍ഗവചരിതത്തിന് തിരക്കഥയൊരുക്കിയിരുന്നത്. ജോമോന്റെ സിനിമാ ജീവിതത്തില്‍ വന്‍ തിരിച്ചടിയായിരുന്നു ഈ ചിത്രം. ഇതിനു തൊട്ടുമുമ്പ് സംവിധാനംചെയ്ത ഉന്നതങ്ങളില്‍ മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ലാലും മനോജ് കെ.ജയനുമായിരുന്നു നായകവേഷം ചെയ്തിരുന്നത്.

ജ്യോതികുമാര്‍- ഡോ. ബൈജു എന്നിവരാണ് കഡാവര്‍ നിര്‍മിക്കുന്നത്. രാജ് കാര്‍ത്തിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ജോമോന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സംവിധാനം ചെയ്ത സാമ്രാജ്യത്തിന്റെ രണ്ടാംഭാഗം തമിഴ് സംവിധായകന്‍ പേരരശ് ഒരുക്കുകയാണ്. മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മകനെ കേന്ദ്രീകരിച്ചാണ് സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന ചിത്രം ഒരുങ്ങുന്നത്. ഉണ്ണി മുകുന്ദന്‍ ആണ് നായകന്‍.

English summary
Director Jomon coming back with a new project named Kadawar. Sreenivasan and Mukesh playing leading roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam