»   » സുന്ദര പുരുഷന്‍ പരാജയപ്പെടാന്‍ കാരണം സുരേഷ് ഗോപി കോമാളിയായതോ?

സുന്ദര പുരുഷന്‍ പരാജയപ്പെടാന്‍ കാരണം സുരേഷ് ഗോപി കോമാളിയായതോ?

Posted By: Rohini
Subscribe to Filmibeat Malayalam

സുരേഷ് ഗോപി മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ ആയി തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. ശ്വാസം വിടാതെ, എതിരാളിയെ ഡലോഗുകള്‍ക്കൊണ്ട് നേരിടുന്ന കാലം.

ഒരിക്കലും ആവര്‍ത്തിച്ച് കാണാന്‍ ഇഷ്ടപ്പെടാത്ത, മറക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍

സുരേഷ് ഗോപിയാണ് മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് അന്യഭാഷക്കാരും പറഞ്ഞിരുന്ന കാലത്താണ് നടനെ നായകനൊക്കി ഒരു പരീക്ഷണത്തിന് ജോസ് തോമസ് തയ്യാറായത്.

സുന്ദര പുരുഷന്‍

ആ പരീക്ഷണ ചിത്രമാണ് സുന്ദര പുരുഷന്‍. ഉദയ് കൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹ്യൂമര്‍ ടെച്ചുള്ള കഥാപാത്രത്തെയാണ് സുരേഷ് ഗോപിയ്ക്ക് നല്‍കിയത്.

തന്മയത്വത്തോടെ ചെയ്തു

തനിക്ക് ലഭിച്ച വേറിട്ട വേഷം സുരേഷ് ഗോപി അതിന്റെ തന്മയത്വത്തോടെ ചെയ്തു. ആക്ഷന്‍ മാത്രമല്ല കോമഡിയും തന്നെ കൊണ്ട് വഴങ്ങും എന്ന് തെളിയിക്കാനുള്ള ശ്രമമായിരുന്നു ആ ചിത്രം.

വിമര്‍ശനം ഫലം

എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടു. വിമര്‍ശനങ്ങളായിരുന്നു ഫലം. ആക്ഷന്‍ ചെയ്തുകൊണ്ടിരുന്ന സുരേഷ് ഗോപിയെക്കൊണ്ട് ഹ്യൂമര്‍ ചെയ്യിപ്പിച്ചു എന്നായിരുന്നു ആരോപണം. ഒരുപക്ഷേ സുരേഷ് ഗോപിക്ക് പകരം ജയറാമോ ദിലീപോ ആയിരുന്നുവെങ്കില്‍ പടം വിജയിച്ചേനെയെന്നും വിമര്‍ശനങ്ങളുണ്ടായി.

സംവിധായകന്റെ മറുപടി

എന്നാല്‍ ഇതിനെക്കുറിച്ച് സംവിധായകന് പറയാനുള്ളത് മറ്റൊന്നാണ്. സുരേഷ് ഗോപിയെക്കൊണ്ട് ഹ്യൂമര്‍ ചെയ്യിക്കുന്നതിലുള്ള ത്രില്ലാണ് അന്ന് ഞാന്‍ കണ്ടത്. ആക്ഷന്‍ ചെയ്തുകൊണ്ടിരുന്ന സുരേഷ് ഗോപിയെക്കൊണ്ട് എങ്ങനെ ഹ്യൂമര്‍ ചെയ്യിക്കാമെന്നായിരുന്നു പരീക്ഷിച്ചത്.

എല്ലാവരും പ്രതിഭകളാണ്

ഒരര്‍ത്ഥത്തില്‍ മലയാളത്തിലെ എല്ലാ താരങ്ങളും അസാമാന്യ പ്രതിഭകളാണ്. കഥ ആലോചിക്കുമ്പോള്‍ കഥാപാത്രത്തിന് കൂടുതല്‍ യോജിച്ചയാളെ കാസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്- ജോസ് തോമസ് പറഞ്ഞു.

സുരേഷ് ഗോപിയുടെ ഫോട്ടോസിനായി

English summary
Director Jose Thomas about the box office flop of Sundara Purushan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam