»   » മോഹന്‍ലാല്‍ ഗുസ്തിക്കാരനായി എത്തുന്നു

മോഹന്‍ലാല്‍ ഗുസ്തിക്കാരനായി എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ഏത് വേഷവും തന്റെ അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമാക്കുന്ന മോഹന്‍ലാല്‍ തന്റെ പുതിയ ചിത്രത്തിനല്‍ ഗുസ്തിക്കാരന്‍ സര്‍ദാര്‍ ആയി എത്തുന്നു. വിഎം വിനു സംവിധാനം ചെയ്യുന്ന ഹാപ്പി സിംഗിലാണ് മോഹന്‍ലാല്‍ ഗുസ്തിക്കാരന്റെ വേഷത്തില്‍ എത്തുന്നത്.

mohan lal

ഗുസ്തി കായികവിനോദമാക്കിയ ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.1980 കളില്‍ നടക്കുന്ന കഥയാണ്. ചിത്രം ഒരു മുഴുനീള കോമഡി ത്രില്ലറാണ്. ഗ്രാണീണനായ ഗുസ്തിക്കാരന്റെ വേഷം വളരെ തന്മയത്വത്തോട് കൂടി തന്നെ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുമെന്നാണ് പ്രതീക്ഷ. തമാശ നന്നായി വഴങ്ങുന്ന ലാലിന്റെ ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കാം. ഇതിനു മുന്‍പ് 2003ല്‍ വിഎം വിനുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബാലേട്ടന്‍ എന്ന മോഹന്‍ലാല്‍ ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു.

ജോഷി സംവിധാനം ചെയ്ത ലോക്പാലില്‍ മോഹന്‍ലാല്‍ എട്ട് വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിച്ചു.

English summary
Mohanlal to play wrestler Happy Singh
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam